‘പകരംവീട്ടുമോ’ രോ–കോ?, ഒപ്പം വരുന്നു ‘ഇംഗ്ലിഷ്’ പഠിച്ചവരും; വൺഡേയിൽ വാഴാൻ ഇന്ത്യ ഇറങ്ങുന്നു; ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനം

1 week ago 2

മനോരമ ലേഖകൻ

Published: July 14, 2026 11:18 AM IST Updated: July 14, 2026 01:21 PM IST

1 minute Read

വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)
വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)

ബർമിങ്ങാം ∙ ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവിയുടെ ക്ഷീണം മറന്ന്, വിജയവഴിയിൽ തിരിച്ചെത്താൻ ഉറപ്പിച്ച് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ 3 മത്സര ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിനിറങ്ങും. സീനിയർ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ജസ്പ്രീത് ബുമ്രയുടെ വരവ് ബോളിങ്ങിന്റെ അടിത്തറ ശക്തമാക്കുമെന്നും ടീം മാനേജ്മെന്റ് കണക്കുകൂട്ടുന്നു. മറുവശത്ത്, ട്വന്റി20 പരമ്പരയിലെ സമ്പൂർണ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. മത്സരം ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ. സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

What you should work next

തിരിച്ചുവരുമോ?ഇംഗ്ലിഷ് പിച്ചുകളിൽ കാര്യമായ മത്സരപരിചയമില്ലാത്ത ടീമുമായി ഇറങ്ങിയതായിരുന്നു ട്വന്റി20 പരമ്പരയിൽ ഇന്ത്യ നേരിട്ട തിരിച്ചടിക്കുള്ള കാരണങ്ങളിൽ ഒന്ന്. എന്നാൽ, ഏകദിന പരമ്പരയിലേക്കു വരുമ്പോൾ, രോഹിത്– കോലി സഖ്യത്തിനു പുറമേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ.രാഹുൽ തുടങ്ങിയ താരങ്ങൾക്ക് ഇംഗ്ലിഷ് പിച്ചുകൾ പരിചിതമാണ്. ട്വന്റി20 പരമ്പരയിൽ തിളങ്ങിയ ശ്രേയസ് അയ്യർ കൂടി ചേരുന്നതോടെ ഇന്ത്യൻ ബാറ്റിങ് സുശക്തം.

ബോളിങ്ങിൽ ബുമ്രയുടെ വരവ് ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. യുവ പേസർ ഗുർനൂർ ബ്രാറും അർഷ്ദീപ് സിങ്ങും ബുമ്രയ്ക്കൊപ്പം പേസ് നിരയിൽ എത്തിയേക്കും. കുൽദീപ് യാദവിനായിരിക്കും സ്പിൻ വിഭാഗത്തിന്റെ ചുമതല. ഓൾറൗണ്ടർമാരിൽ അക്ഷർ പട്ടേലിന് അവസരം നൽകിയാൽ വാഷിങ്ടൻ സുന്ദറിന് പുറത്തിരിക്കേണ്ടിവരും.

What you should work next

കരുത്തോടെ ഇംഗ്ലണ്ട്ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ ഫോം തന്നെയാണ് ആതിഥേയരുടെ കരുത്ത്. ട്വന്റി20 ടീമിലുണ്ടായിരുന്ന ഭൂരിഭാഗം ബാറ്റർമാരും ഏകദിന ടീമിലുമുണ്ട്. ജോ റൂട്ട്, ബെൻ ഡക്കറ്റ് എന്നിവർ കൂടി ടീമിലേക്കെത്തുന്നതോടെ ഇംഗ്ലണ്ടിന്റെ ബാറ്റിങ് ഡബിൾ സ്ട്രോങ്. ബോളിങ്ങിൽ ജോഫ്ര ആർച്ചറിനൊപ്പം ജോഷ് ടങ്, ഗസ് അറ്റ്കിൻസൻ എന്നിവർക്കാകും പേസ് വിഭാഗത്തിന്റെ ചുമതല.

English Summary:

India aims to instrumentality to winning ways against England successful the archetypal of 3 ODIs, putting their T20 bid nonaccomplishment down them. The instrumentality of elder players similar Virat Kohli and Rohit Sharma, on with Jasprit Bumrah, is expected to boost the team's confidence.

Read Entire Article