Published: March 30, 2026 02:56 PM IST Updated: March 30, 2026 04:15 PM IST
1 minute Read
ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ പന്തിൽ കൃത്രിമം നടന്ന സംഭവത്തിൽ പ്രതികരിക്കാതെ ലഹോർ ക്വാലാൻഡേഴ്സ് ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. കറാച്ചി കിങ്സിനോടു തോൽവി വഴങ്ങിയ ശേഷം പാക്കിസ്ഥാന്റെ മുൻ താരവും കമന്റേറ്ററുമായ റമീസ് രാജയുമായി സംസാരിക്കുന്നതിനിടെയാണ് ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം നൽകാൻ സാധിക്കാതെ ഷഹീൻ അഫ്രീദി ബുദ്ധിമുട്ടിയത്. കറാച്ചി കിങ്സിന് ജയിക്കാന്‍ 20–ാം ഓവറിൽ 14 റൺസ് കൂടി വേണ്ടിയിരുന്നപ്പോഴാണ് ലഹോർ ക്യാപ്റ്റൻ ഷഹീൻ അഫ്രീദി, ഫഖർ സമാൻ, ഹാരിസ് റൗഫ് എന്നിവർ ചേർന്ന് ബോളറുടെ റണ്‍ അപ് ഏരിയയ്ക്കു സമീപത്തുനിന്ന് പന്ത് കയ്യിൽവച്ച് ഏറെ നേരം സംസാരിച്ചത്.
മൂവരും ചുറ്റും കൂടി നിൽക്കുന്ന സമയത്ത് അംപയറുടെ കണ്ണുവെട്ടിച്ച് പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. സംശയം തോന്നിയ അംപയർ ഫൈസൽ അഫ്രീദി പരിശോധിച്ചപ്പോഴാണ് കൃത്രിമം നടത്തിയതായി കണ്ടെത്തിയത്. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വ്യക്തമായ ഉത്തരം നൽകാതെ ഷഹീൻ അഫ്രീദി ഒഴിഞ്ഞുമാറിയത്. എന്താണു സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു ഷഹീൻ അഫ്രീദിയുടെ മറുപടി. ‘‘ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. വിഡിയോ കണ്ട ശേഷം എന്താണു സംഭവിച്ചതെന്നു ചർച്ച ചെയ്യും. അഞ്ച് റൺസാണ് നടപടിയുടെ ഭാഗമായി ഞങ്ങൾക്കു നഷ്ടമായത്. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല.’’– ഷഹീൻ അഫ്രീദി പറഞ്ഞു.
എന്നാൽ പാക്ക് താരം ഒഴിഞ്ഞുമാറിയിട്ടും റമീസ് രാജ വിടാൻ കൂട്ടാക്കിയില്ല. എന്തുകൊണ്ട് അംപയറോട് ചോദിച്ചില്ലെന്നായി റമീസ് രാജയുടെ സംശയം. ‘‘എന്തിനാണു പന്തു മാറ്റിയതെന്ന് നിങ്ങൾ ചോദിക്കണമായിരുന്നു. ഞങ്ങൾ ചോദിച്ചപ്പോള്‍ അവർ മറുപടി നൽകിയില്ല.’’– റമീസ് രാജ പറഞ്ഞു. അതേസമയം ലഹോറിന്റെ വിദേശ താരം സിക്കന്ദർ റാസയും സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണു പ്രതികരിച്ചത്. ‘‘എന്റെ കാര്യം ഞാൻ പറയാം. പന്തിൽ എന്തെങ്കിലു മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. പന്തിലെ ഈര്‍പ്പം ഒഴിവാക്കാൻ ഞാൻ തുടച്ചിരുന്നു. എന്നാൽ ഷർട്ട് ഉപയോഗിച്ച് അതു ചെയ്യരുതെന്ന് അംപയർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഞാൻ കണ്ടിട്ടില്ല. ആർക്കെതിരെയാണ് അംപയർമാർ നടപടിയെടുക്കുന്നത്.?’’– സിക്കന്ദർ റാസ ചോദിച്ചു.
മത്സരത്തിൽ കറാച്ചി കിങ്സ് നാലു വിക്കറ്റ് വിജയമാണു നേടിയത്. ആദ്യം ബാറ്റു ചെയ്ത ലഹോർ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 128 റൺസാണു നേടിയത്. മറുപടിയിൽ കറാച്ചിക്ക് അവസാന ഓവറിൽ 14 റൺസാണു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ പന്തിൽ കൃത്രിമം കണ്ടെത്തിയതോടെ അംപയർ കറാച്ചിക്ക് അഞ്ച് റൺസ് അധികമായി അനുവദിച്ചു. ഇതോടെ കറാച്ചിയുടെ വിജയലക്ഷ്യം അവസാന ആറു പന്തുകളിൽ ഒൻപതു റണ്‍സായി കുറഞ്ഞു. 20–ാം ഓവറില്‍ ഒരു സിക്സും ഫോറും അടിച്ച് അബ്ബാസ് അഫ്രീദി കറാച്ചിയെ വിജയത്തിലെത്തിക്കുകയായിരുന്നു.
Ramiz Raja to Shaheen Afridi:
"The shot was taken from you astatine the extremity due to the fact that of the shot tempering truthful what are your thoughts connected that?"
Shaheen Afridi:
"I don’t cognize astir this. We volition spot that successful cameras. We volition sermon who did that." pic.twitter.com/j2f8ofri3y
English Summary:








English (US) ·