പന്തുകൊണ്ട് നിലത്തുവീണ് ബാറ്റർ, ഹെൽമറ്റ് തട്ടിത്തെറിപ്പിച്ച് ഗ്രൗണ്ട് വിട്ടു; നാടകീയ രംഗങ്ങൾ– വിഡിയോ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 22, 2026 04:05 PM IST Updated: April 22, 2026 04:50 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@BenGardnerൽ നിന്ന് എടുത്തതാണ്.
സീൽസിന്റെ പന്തുകൊണ്ട് ജെറമിയ ലൂയിസ് പരുക്കേറ്റു വീണപ്പോൾ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@BenGardnerൽ നിന്ന് എടുത്തതാണ്.

ആന്റിഗ്വ∙ വെസ്റ്റിന്‍ഡീസിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിന്റെ അപകടകരമായ സ്വഭാവം പരിഗണിച്ച് മത്സരം റദ്ദാക്കി. സർ വിവ് റിച്ചഡ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനിടെ ദേശീയ താരം ജെയ്ഡൻ സീൽസിന്റെ പന്തു കൊണ്ട് ഒരു ബാറ്റർക്കു പരുക്കേറ്റതോടെയാണ് കളി ഉപേക്ഷിച്ചത്. മത്സരം റദ്ദാക്കുന്നതിന് മുൻപ് ജെയ്ഡൻ സീല്‍സ് ഏഴു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. പിച്ചിൽ നല്ല രീതിയില്‍ ബൗണ്‍സ് ലഭിച്ച പന്ത്, ബാറ്ററുടെ ഹെൽമറ്റിലാണു തട്ടിയത്. ലീവാർഡ് ഐലൻഡ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.

ലീവാർഡ് ബാറ്റർ ജെറമിയ ലൂയിസ് ഹെൽമറ്റിൽ പന്തുകൊണ്ടതിന്റെ ആഘാതത്തിൽ ഗ്രൗണ്ടിൽ വീണു പുളഞ്ഞു. താരത്തിന്റെ ഹെൽമറ്റും ഇളകിപ്പോയിരുന്നു. അസ്വസ്ഥനായി എഴുന്നേറ്റ ലൂയിസ്, രോഷത്തിൽ ഹെൽമറ്റ് തട്ടിത്തെറിപ്പിക്കുന്നുണ്ട്. തുടർന്ന് ജെറമിയ ലൂയിസ് ബാറ്റിങ് അവസാനിപ്പിച്ച് ഗ്രൗണ്ട് വിട്ടു. കളി ഉപേക്ഷിക്കുമ്പോൾ ഏഴിന് 140 റൺസെന്ന നിലയിലായിരുന്നു ലീവാർ‍ഡ് ഐലൻഡ്.  ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്കു വേണ്ടി ഏഴു വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമാണ് ജെയ്ഡൻ സീൽസ്. പരുക്കേറ്റ ബാറ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്നാണു വിവരം.

പിച്ചിലെ പ്രശ്നങ്ങൾ കാരണമാണ് കളി അവസാനിപ്പിച്ചതെന്ന് ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രസ്താവനയിൽ അറിയിച്ചു. താരങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണു തീരുമാനം. ‘‘ബോളര്‍മാരെ അതിരുവിട്ടു പിന്തുണയ്ക്കുന്ന പിച്ചാണ് സ്റ്റേഡിയത്തിലേതെന്നു ക്യുറേറ്ററുടെ പരിശോധനയിൽ വ്യക്തമായി. ഇതോടെ മത്സരം ഉപേക്ഷിച്ച് ഇരു ടീമുകളും സമനിലയിൽ പിരിയുകയാണ്. രണ്ടു ടീമുകൾക്കും പോയിന്റ് ലഭിക്കും.’’– ക്രിക്കറ്റ് വെസ്റ്റിൻഡീസ് പ്രതികരിച്ചു.

Jayden Seales has claimed the archetypal 7 wickets to autumn successful an innings for Trinidad & Tobago against Leeward Islands, but looks acceptable to beryllium denied the accidental to instrumentality 10 with the crippled halted owed to a unsafe pitch. The past shot earlier the suspension is not for the faint-hearted pic.twitter.com/o4G5ULiSAh

— Ben Gardner (@Ben_Wisden) April 21, 2026

English Summary:

West Indies home cricket lucifer abandoned owed to a unsafe transportation aft a batter was injured by a ball

Read Entire Article