പന്ത് രണ്ടു രാജ്യങ്ങളിൽനിന്ന്, ‘വിവാദനായകൻ സിദാൻ, ‘ദുരന്തനായകൻ’ റോബർട്ടോ ബാജിയോ: ലോകപ്രശസ്തമായ ലോകകപ്പ് ഫൈനലുകൾ

3 days ago 1

23-ാമത് ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെ കായികലോകം ഉറ്റുനോക്കുന്നത് പുതിയ ചാംപ്യൻമാർ ആരെന്നു മാത്രമല്ല. കലാശപ്പോരാട്ടം എന്തൊക്കെയാവും ഒളിച്ചുവച്ചിരിക്കുക? കടുപ്പമേറിയ നേർക്കുനേർ പോരാട്ടങ്ങൾ, സുന്ദരഗോളുകൾ, വിവാദങ്ങൾ, റെക്കോർഡുകൾ.. ന്യൂജഴ്സിലെ മെറ്റ്ലൈഫ് മൈതാനം എന്തിനൊക്കെയാവും സാക്ഷ്യം വഹിക്കുക.

ലോകം ഇനി ഒരൊറ്റ പന്തിന്റെ പിന്നാലെയാവും പായുക. ലോകകപ്പ് ചരിത്രത്തിൽ കലാശപ്പോരാട്ടങ്ങൾ സമ്മാനിച്ച ഉദ്വേഗങ്ങൾക്ക് സമാനതകളില്ല. ഫൈനലുകളിലെ അനശ്വര മുഹൂർത്തങ്ങൾ ഓർത്തെടുക്കാം.

∙ പന്ത് രണ്ടു രാജ്യങ്ങളിൽനിന്ന്

1930ലെ പ്രഥമ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്തുകൾക്കുപോലും പ്രത്യേകതകളുണ്ടായിരുന്നു. മോണ്ടെവിഡിയോയിൽ നടന്ന ഫൈനലിന് യോഗ്യത നേടിയത് അർജന്റീനയും ആതിഥേയരായ യുറഗ്വായും. മൽസരത്തിന്റെ ആദ്യ പകുതിയിൽ ആർജന്റീനിയിൽനിന്നുളള പന്താണ് ഉപയോഗിച്ചതെങ്കിൽ അവസാന 45 മിനിറ്റിൽ ആതിഥേയർ നൽകിയ പന്താണ് ഉപയോഗിച്ചത്. പന്തിന്റെ പേരിൽ ആർക്കും പ്രത്യേകം ആനുകൂല്യം കിട്ടണ്ട എന്ന കാരണത്താലാണ് അത്തരമൊരു തീരുമാനം ഫിഫ എടുത്തത്. അർജന്റീനയിൽനിന്നുള്ള പന്ത് ഉപയോഗിച്ച ആദ്യ പകുതിയിൽ അർജന്റീന മുന്നിട്ടുനിന്നപ്പോൾ (2–1) ആതിഥേയർ നൽകിയ പന്തിലൂടെ യുറഗ്വായ മൂന്ന് ഗോളുകൾകൂടി നേടി. ഫലം യുറഗ്വായ്: 4, അർജന്റീന: 2

ആദ്യ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ 4-2 ന് പരാജയപ്പെടുത്തിയതിന് ശേഷം  യുറഗ്വേ താരങ്ങളായ പെഡ്രോ സിയ, ഹെക്ടർ സ്കറോൺ, ഹെക്ടർ കാസ്ട്രോ എന്നിവർ ആഘോഷിക്കുന്നു. (Photo by AFP)

ആദ്യ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജന്റീനയെ 4-2 ന് പരാജയപ്പെടുത്തിയതിന് ശേഷം യുറഗ്വേ താരങ്ങളായ പെഡ്രോ സിയ, ഹെക്ടർ സ്കറോൺ, ഹെക്ടർ കാസ്ട്രോ എന്നിവർ ആഘോഷിക്കുന്നു. (Photo by AFP)

∙ മാരക്കാനാസോ!

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്കാണ് 1950ലെ കലാശപ്പോരാട്ടം സാക്ഷിയായത്. ആ അട്ടിമറി നടന്നതാവട്ടെ ബ്രസീലെ റിയോ ഡി ജനീറോ മാരക്കാന സ്റ്റേഡയത്തിലും.

ലോകകപ്പ് മേള ആദ്യമായി ബ്രസീലിൽ വിരുന്നിതെത്തിയത് 1950ലാണ്. പങ്കെടുത്ത 13 ടീമുകളെ നാലു ഗ്രൂപ്പുകളാക്കി പ്രാഥമിക മത്സരങ്ങൾ. സെമി ഫൈനലോ ഫൈനലോ ഇല്ലാതെയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആദ്യ രണ്ട് ഗ്രൂപ്പുകളിൽ നാലു ടീമുകളും മൂന്നാം ഗ്രൂപ്പിൽ മൂന്ന് ടീമുകളും നാലാം ഗ്രൂപ്പിൽ രണ്ട് ടീമുകളെയും ഉൾപ്പെടുത്തി പ്രാഥമിക റൗണ്ട് മത്സരങ്ങൾ. അവസാന ഘട്ടത്തിൽ നാലു ഗ്രൂപ്പിലെയും ജേതാക്കൾ പരസ്‌പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് നേടുന്ന രാജ്യത്തിന് കിരീടം. ബ്രസീലും യുറഗ്വായും സ്വീഡനും സ്‌പെയിനും ഗ്രൂപ്പ് ജേതാക്കളായി. ബ്രസീൽ സ്വീഡനെ 7–1 നും സ്‌പെയിനിനെ 6–1നും തോൽപ്പിച്ചപ്പോൾ യുറഗ്വായ് സ്വീഡനെ തോൽപ്പിക്കുകയും സ്‌പെയിനിനെ സമനിലയിൽ തളച്ചു. അങ്ങനെ ബ്രസീലും യുറഗ്വായും തമ്മിലുളള മത്സരം ജേതാക്കളെ നിർണയിക്കും എന്ന നിലവന്നു. ബ്രസീലിന് യുറഗ്വായോട് സമനില പിടിച്ചാൽപ്പോലും കപ്പ് സ്വന്തമാക്കാമായിരുന്നു. ബ്രസീൽ– യുറഗ്വായ് മത്സരം ഫൈനലിന് തുല്യമായി.

1950 ജൂലൈ 16. വേദി: റയോ ഡീ ജനീറോയിലെ മാരക്കാന സ്‌റ്റേഡിയം. നാലാം ലോകകപ്പിന്റെ അവസാന മൽസരത്തിൽ യുറഗ്വായും ബ്രസീലും ഏറ്റുമുട്ടുന്നു. ആരു ജയിച്ചാലും കിരീടം ആ രാജ്യത്തിന്. സ്വന്തം കളിത്തട്ടിൽനടന്ന മൽസരത്തിൽ സമനിലിയിൽപ്പിരിഞ്ഞാൽപ്പോലും ബ്രസീലിന് കപ്പുയർത്താമായിരുന്നു. സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി ഏകദേശം രണ്ട് ലക്ഷത്തോളം കാണികൾ. ഒരു ലോകകപ്പിന്റെ കലാശക്കൊട്ടിന് ഇത്രയേറെ കാണികളെത്തിയത് ഇതിന് മുൻപോ പിൻപോ ഉണ്ടായിട്ടില്ല. ബ്രസീലിന്റെ പ്രതീക്ഷകൾക്ക് അതിരുകളില്ലായിരുന്നു. ആദ്യ ഗോൾ ബ്രസീലിന്റെ ഫ്രാക്കയുടെ വക. ബ്രസീൽ വിജയം ഏറെക്കുറെ ഉറപ്പിച്ചു. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. യുറഗ്വായ് തിരിച്ചടിച്ചു– രണ്ടു ഗോളുകൾ യുവാൻ ഷഫിനോ, അൽസിഡസ് ഗിഗയ എന്നിവരാണ് യുറഗ്വായ്‌ക്കുവേണ്ടി സ്‌കോർ ചെയ്‌തത്. ജയവും ലോകകിരീടവും യുറഗ്വായ്‌ക്ക്. കാണികൾക്ക് വിശ്വസിക്കാനായില്ല. ലോകഫുട്‌ബോളിലെ ഏറ്റവും വലിയ അട്ടിമറി. അപ്രതീക്ഷിതമായിയേറ്റ തിരിച്ചടി ബ്രസീലിയൻ താരങ്ങളെയും കാണികളെയും മാത്രമല്ല സംഘാടകരെയും നിരാശയിലാക്കി. കളിക്കുശേഷം സമ്മാനദാന ചടങ്ങുപോലും നടത്തുന്നകാര്യം സംഘാടകർ ‘മറന്നു’. ലോകകപ്പ് സ്‌ഥാപകരിലൊരാളായ യൂൾ റിമെ യുറഗ്വായ് ക്യാപ്‌റ്റൻ ഒബ്‌ദുലിയോ വരേലയ്‌ക്ക് കപ്പ് സമ്മാനിച്ചു. ബ്രസീലിന്റെ തോൽവി പിറ്റേന്ന് പത്രങ്ങളുടെ തലക്കെട്ടായി. ദ് ഡിഫീറ്റ് എന്ന തലക്കെട്ടോടെ പത്രങ്ങൾ ഈ തോൽവി ലോകം ‘ആഘോഷിച്ചു’. മാരക്കാനയിലെ ദുരന്തം ബ്രസീലുകാർക്ക് ഇന്നും ‘മാരക്കാനാസോ’ ആണ്.

ജൂലൈ 16 ന് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ, 1950 ഫിഫ ലോകകപ്പ് ഫൈനലിൽ യുറഗ്വേ താരം ക്കാരനായ യുവാൻ ആൽബെർട്ടോ ഷിയാഫിനോ  ബ്രസീലിനെതിരെ ആദ്യ ഗോൾ നേടിയപ്പോൾ Photo by STAFF / INTERCONTINENTALE / AFP)

ജൂലൈ 16 ന് റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ, 1950 ഫിഫ ലോകകപ്പ് ഫൈനലിൽ യുറഗ്വേ താരം ക്കാരനായ യുവാൻ ആൽബെർട്ടോ ഷഫിനോ ബ്രസീലിനെതിരെ ആദ്യ ഗോൾ നേടിയപ്പോൾ Photo by STAFF / INTERCONTINENTALE / AFP)

∙ ‘ബേണിൽ പിറന്ന അദ്ഭുതം’

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അൽഭുതത്തിന് വേദിയൊരുക്കിയതും ഒരു ഫൈനലാണ്. പശ്‌ചിമ ജർമനി ആദ്യമായി കിരീടം ഉയർത്തിപ്പിടിച്ചത് 1954ലെ സ്വിറ്റ്‌സർലൻഡ് ലോകകപ്പിലാണ് അദ്ഭുത വിജയം പിറന്നത്. അന്ന് ഫൈനൽ അരങ്ങേറിയ ബേണിൽ പിറന്നത് അദ്ഭുതം തന്നെയായിരുന്നു.

1957 ലോകകപ്പ് ഫൈനലിൽ നിന്നും (Photo by AFP)

1957 ലോകകപ്പ് ഫൈനലിൽ നിന്നും (Photo by AFP)

1954 ജൂലൈ നാലിന് ബേണിൽ നടന്ന കലാശപ്പോരാട്ടത്തിൽ കരുത്തരായ ഹംഗറിയെ പരാജയപ്പെടുത്തിയാണ് ജർമനി അഞ്ചാം ലോകകപ്പ് സ്വന്തമാക്കിയത്. പ്രശസ്‌തമായ ബേൺ വാങ്ക്‌ഡോർഫ് സ്‌റ്റേഡിയത്തിൽ 95, 000 കാണികളെ സാക്ഷിയാക്കി പശ്‌ചിമ ജർമനിയും ഹംഗറിയും വാശിയോടെ പോരുതി. ഹംഗറിക്ക് അഭിമാനിക്കാൻ ഏറെയുണ്ടായിരുന്നു. തുടർച്ചയായ 33 മത്സരങ്ങളിൽ ജയിച്ച പാരമ്പര്യവുമായിട്ടാണ് ഹംഗറി ഫൈനലിനെത്തിയത്. പ്രാഥമിക റൗണ്ടിൽ പശ്‌ചിമ ജർമനിയെ 8–3ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവുമായാണ് ഹംഗറി ഗ്രൗണ്ടിലിറങ്ങിയത്. പോരെങ്കിൽ ഹിഡിഗ്വിറ്റി, പുസ്‌കാസ്, സാൻഡോർ കോക്‌സിസ്, തുടങ്ങിയ പ്രഗത്ഭരുടെ നീണ്ട നിരയും. കളി തുടങ്ങി ആദ്യ എട്ടു മിനിറ്റിനുളളിൽത്തന്നെ പുസ്‌കാസിന്റെയും സോൾട്ടൻ സൈബറിന്റെയും ഗോളുകളുടെ പിൻബലത്തിൽ ഹംഗറി മുൻപിലെത്തി (2–0). പത്തുമിനിറ്റിനുളളിൽ ജർമനി തിരിച്ചടിച്ചു. മോർലോക്കിന്റെയും ഹെൽമട്ട് റാന്റെയും ഗോളുകൾ ജർമനിയെ സമനിലയിലെത്തിച്ചു (2–2). പോരാട്ടം മുറുകി. കളിതീരാൻ വെറും അഞ്ചു മിനിറ്റു ബാക്കിയുളളപ്പോൾ റാന്റെ കാലിൽനിന്ന് ഒരു ഗോളുകൂടി പിറന്നു. അഞ്ചു മിനിറ്റിനുശേഷം റഫറി ഫൈനൽ വിസിൽ മുഴക്കി. ഒന്നുമല്ലൊതെത്തിയ പശ്‌ചിമ ജർമനി വിജയകിരീടം ചൂടി, 3–2ന്റെ തകർപ്പൻ വിജയം. . ‘’ബേണിൽ പിറന്ന അദ്ഭുതം“ എന്നാണ് ജർമൻ വിജയത്തെ ഫുട്‌ബോൾ പണ്ഡിതൻമാർ വിശേഷിപ്പിക്കുന്നത്. ജർമൻ നായകൻ ഫ്രിറ്റ്‌സ് വാൾട്ടർ പ്രശസ്‌തമായ യൂൾ റിമെ കപ്പ് ഏറ്റുവാങ്ങി.

∙ തലകൊണ്ടൊരു കുത്തൽ, സിദാൻ വക

ഫൈനൽ മൽസരങ്ങളിലെ ഏറ്റവും വലിയ വിവാദത്തിനും നാണക്കേടിനും ലോകകപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2006ലെ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് നായകൻ സിനദിൻ സിദാൻ കളി തീരാൻ പത്തുമിനിട്ടുമാത്രം ബാക്കിനിൽക്കെ, ഇറ്റലിയുടെ സെൻട്രൽ ഡിഫൻഡർ മാർക്കോ മറ്റെരാസിയെ തലകൊണ്ട് വയറ്റിലിടിച്ചുവീഴ്ത്തിയത് സോക്കർ ചരിത്രത്തിലെതന്നെ കറുത്ത അധ്യായമാണ്. സിദാനും മറ്റെരാസിയും ഒരോ ഗോളടിച്ച് മൽസരം 1–1 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് മറ്റെരാസിയുടെ പ്രകോപനത്തിൽ സിദാൻ ‘തലകൊണ്ട് പ്രതികരിച്ചത്’. അധികസമയത്തിന്റെ പത്തൊൻപതാം മിനിറ്റിൽ സിദാൻ അപമാനകരമായ വിടവാങ്ങലിനാണ് വഴിയൊരുക്കിയത്. ഇടി കൊണ്ട മറ്റെരാസി നിലത്തുവീണു. സംഭവിച്ചതെന്തെന്ന് റഫറി ഹൊറാസിയോ കണ്ടില്ല. രണ്ടു മിനിറ്റ് നേരത്തെ അനിശ്‌ചിതത്വം. ചെയ്‌തത് ഫൗളാണെന്നും പിടിക്കപ്പെട്ടാൽ പുറത്തുപോകേണ്ടിവരുമെന്നും സിദാനും ഉറപ്പായിരുന്നു. അധികൃതരുടെ കണ്ണ് വെട്ടിക്കാൻ സിദാനായില്ല. ഫിഫ്‌ത്ത് ഒഫീഷ്യലിനോടു സംസാരിച്ച് ഫൗൾ ഉറപ്പുവരുത്തിയ റഫറി ഹൊറാസിയോ എലിസോണ്ടോ സിദാനുനേരെ ചുവപ്പുകാർഡ് ഉയർത്തി. കിരീടം ഉയർത്താമെന്ന പ്രതീക്ഷയുമായി കലാശപ്പോരാട്ടത്തിനെത്തിയ സിദാന് തലതാഴ്ത്തി കളം വിടേണ്ടിവന്നു. നിശ്ചിത സമയത്ത് മൽസരം സമനിലയിൽ പിരിഞ്ഞു. തുടർന്നുനടന്ന ഷൂട്ടൗട്ടിലൂടെ ഇറ്റലി കിരീടവും ഉയർത്തി. സിദാനെ പ്രകോപിപ്പിക്കാൻ താൻ എന്താണ് പറഞ്ഞതെന്ന് മറ്റെരാസി വെളിപ്പെടുത്തിയത് ഒരു വർഷത്തിനുശേഷമാണ്. ‘എനിക്ക് ആ അഭിസാരികയോടു താൽപര്യമാണ്, നിന്റെ സഹോദരി’ എന്നാണു താൻ പറഞ്ഞതെന്നു അദ്ദേഹം ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി.

∙ 60 വർഷം മുൻപൊരു വിവാദ ഗോൾ

ലോകകപ്പിലെ ഏറ്റവും വിവാദം ഉയർത്തിയ ഗോളും ഒരു ഫൈനലിലാണ് പിറന്നത്. 1966 ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഇംഗ്ലീഷുകാരൻ ജെഫ് ഹേഴ്സ്റ്റ് അടിച്ച പന്ത് ഗോൾ വലയം തൊട്ടോ എന്ന കാര്യത്തിൽ ഇന്നും തർക്കമുണ്ട്. റഫറി ഗോൾ അനുവദിച്ചതോടെ മൽസരത്തിൽ മേൽക്കൈ നേടിയ ഇംഗ്ലണ്ട്, ഹേഴ്സ്റ്റിലൂടെ വീണ്ടുമൊരു ഗോൾകൂടി നേടി കപ്പുയർത്തിയത് ചരിത്രം. അക്കഥ ഇങ്ങനെ:

 1966 ലോകകപ്പ് ഫൈനലിൽ നിന്നും  (Photo by AFP).

1966 ലോകകപ്പ് ഫൈനലിൽ നിന്നും (Photo by AFP).

1966 ജൂലൈ 30. ചരിത്രപ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ. ഒരു ലക്ഷത്തിനടുത്ത് കാണികൾ. നിശ്‌ചിത സമയത്ത് സ്‌കോർ 2–2. കളി അധികസമയത്തേക്ക് നീളുന്നു. അധികസമയത്തിന്റെ 11–ാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്‌സ്‌റ്റ് തൊടുത്ത ഉഗ്രൻ ഷോട്ട് ക്രോസ് ബാറിൽ തട്ടി നേരെ ഗോൾലൈനിൽ വീണു. പന്തു വീണത് ലൈനിനു പുറത്തോ അകത്തോ എന്നു വ്യക്‌തമല്ല. സ്വിറ്റ്‌സർലൻഡുകാരനായ റഫറി ഡിയൻസ്‌റ്റ് , ലൈൻ അംപയറുമായി ചർച്ചചെയ്‌ത് ഗോൾ വിധിച്ചു. 3–2ന് ഇംഗ്ലണ്ട് മുന്നിൽ. ദൃശ്യം പകർത്തിയ ക്യാമറക്കണ്ണുകൾക്ക് സത്യം തെളിയിക്കാനുമായില്ല. അത് ഗോളായിരുന്നോ എന്ന് ഇന്നും തർക്കം തുടരുന്നു. ക്യാമറകൾക്കാവട്ടെ ഗോളിന്റെ നിജസ്‌ഥിതി തെളിയിക്കാൻ സാധിച്ചുമില്ല. കളിയുടെ അവസാന നിമിഷം ഒരു ഗോളുകൂടി നേടി ഹേഴ്‌സ്‌റ്റ് ഇംഗ്ലണ്ടിന് ലോകകപ്പ് സമ്മാനിച്ചു. (4–2). ജർമനി ഇന്നും കരുതുന്നത് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്നാണ്.

വിവാദമായ ആ ഗോൾ ഗോളായിരുന്നില്ലെന്ന പക്ഷക്കാരനായിരുന്നു അന്ന് ജർമൻ ടീമിലുണ്ടായിരുന്ന ഫ്രാൻസ് ബെക്കൻബോവർ. അതേപ്പറ്റി ബെക്കൻബോവർ: ‘അതൊരു ഗോളായിരുന്നില്ല. റഫറി അത് ഗോളാണെന്ന് വിധിച്ചു, ഞങ്ങൾ അനുസരിച്ചു. അത്രമാത്രം’.

∙ വിധി നിർണയിച്ച പെനൽറ്റി ഷൂട്ടൗട്ട്

മൂന്ന് ഫൈനലുകൾമാത്രമാണ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ കിരീടജേതാക്കളെ നിർണയിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നും പിറക്കാതെ പോയ ഫൈനലായിരുന്നു 1994ലേത്. അന്ന് ഇറ്റലിക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയശേഷം പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ബ്രസീലിന്റെ വിജയം (3–2). പെനൽറ്റി ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച മറ്റൊരു ടൂർണമെന്റായിരുന്നു 2006 ലോകകപ്പ്. ഇറ്റലി– ഫ്രാൻസ് മൽസരം 1–1ന് പിരിഞ്ഞപ്പോൾ, പെനൽറ്റിയിലൂടെ 5–3ന് ഇറ്റലി ജേതാക്കളായി. 2022 ഫൈനലിൽ അർജന്റീന– ഫ്രാൻസ് മൽസരം 3–3 എന്ന സമനിലിയിൽ പിരിഞ്ഞപ്പോൾ പെനൽറ്റിയിലൂടെയാണ് ജേതാക്കളെ നിർണയിച്ചത്. ഷൂട്ടൗട്ടിൽ മെസിയുടെ അർജന്റീന 4–2ന് ജേതാക്കളായി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശം വിതറിയ ഫൈനൽ എന്ന ‘ബഹുമതി; ഈ മൽസരത്തിന് അവകാശപ്പെട്ടതാണ്

∙ ദുരന്തനായകൻ: റോബർട്ടോ ബാജിയോ

1994 ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ നിർണായക പെനൽറ്റി കിക്ക് പാഴാക്കിയ ഇറ്റലിയുടെ റോബർട്ടോ ബാജിയോ നിരാശനായി നിൽക്കുന്ന ചിത്രം നമുക്ക് മറക്കാനാവില്ല. മൂന്ന് പതിറ്റാണ്ടിനുശേഷവും കിരീടനഷ്ടത്തിന്റെ പര്യായമായി ഈ കാഴ്ച വിലയിരുത്തപ്പെടുന്നു. ഇറ്റലിയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ബാജിയോ ആയിരുന്നു. സെമിയിൽ ബൾഗേറിയയ്ക്കെതിരെ രണ്ടു ഗോളുകടളക്കം അതുവരെ 5 ഗോളുകൾ ആ ടൂർണമെന്റിൽ ബാജിയോ നേടി നിൽക്കവെയാണ് ദുരന്തനായകനായത്.

റോബർട്ടോ ബാജിയോ (OMAR TORRES / AFP).

റോബർട്ടോ ബാജിയോ (OMAR TORRES / AFP).

കലിഫോർണിയ പാസദീന റോസ് ബൗൾ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനലിൽ നിശ്ചിതസമയത്തും അധികസമയത്തും ഗോളില്ലാ സമനിലയിൽ അവസാനിച്ചപ്പോൾ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായി. ആദ്യ നാലു കിക്കുകൾ അവസാനിച്ചപ്പോൾ ബ്രസീൽ 3–2നു മുന്നിൽ. ഇറ്റലിയുടെ അവസാന അവസരം ബാജിയോയ്ക്ക്. ലോകഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ടു ബാജിയോ തൊടുത്ത പന്ത് അവരുടെ ലോകകപ്പ് മോഹങ്ങൾക്കൊപ്പം ബാറിനു പുറത്തുകൂടി പറന്നു. ബ്രസീലിന് 3–2ന്റെ ജയം, ഒപ്പം ലോകകപ്പും.

English Summary:

World Cup finals are filled with unforgettable moments, from melodramatic upsets to arguable decisions and thrilling punishment shootouts. These title matches person etched themselves into shot history, captivating fans worldwide with their strength and unpredictability.

Read Entire Article