Published: September 03, 2026 05:48 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിൽ തോറ്റതിനു പിന്നാലെ, ടീമിലെ ഏഴു താരങ്ങളെ പാക്ക് ക്രിക്കറ്റ് ബോർഡ് പുറത്താക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ടീമിൽനിന്ന് ഒഴിവാക്കിയ വിവരം താരങ്ങളിൽ പലരും സമൂഹമാധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ടീം മാനേജ്മെന്റോ, ക്യാപ്റ്റൻ ബാബർ അസമോ താരങ്ങളെ കണ്ട് ഒഴിവാക്കിയതിനുള്ള കാരണം ബോധിപ്പിക്കാൻ പോലും ശ്രമിച്ചില്ല. സർഫറാസ് അഹമ്മദിനു പകരം വൈറ്റ് ബോൾ ടീമിന്റെ കോച്ച് മൈക്ക് ഹെസ്സനാണ് പാക്ക് ടെസ്റ്റ് ടീമിന്റെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്‍പതിനു തുടങ്ങുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ആഷ്‍ലി നോഫ്കെയെ ബോളിങ് കോച്ചായും പിസിബി നിയോഗിച്ചിട്ടുണ്ട്.
What you should work next
വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാൻ, ഓപ്പണർ ഇമാം ഉൾ ഹഖ്, ആദ്യ ടെസ്റ്റിൽ ക്യാപ്റ്റനായിരുന്ന സൽമാൻ അലി ആഗ, സ്പിന്നർ അലി ഉസ്മാൻ, പേസർ ഖുറം ഷഹ്സാദ് എന്നിവരെയും ഇംഗ്ലണ്ടിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന ആമിർ ജമാൽ, അവൈസ് സഫർ എന്നീ താരങ്ങളെയുമാണ് പിസിബി നാട്ടിലേക്ക് അയച്ചത്. മത്സരത്തിനു ശേഷം ഇംഗ്ലണ്ടിൽ തുടരുകയായിരുന്ന താരങ്ങൾ ടീമിൽനിന്ന് പുറത്താക്കിയത് അറിയുന്നത് പാക്കിസ്ഥാനിലെ ബന്ധുക്കളും സുഹൃത്തുക്കളും സ്ക്രീൻ ഷോട്ടുകൾ അയച്ചുകൊടുത്തപ്പോഴായിരുന്നു. താരങ്ങൾ ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോഴായിരുന്നു പിസിബി ഔദ്യോഗികമായി പ്രസ്താവന വന്നത്.
What you should work next
പരമ്പരയിൽ തിളങ്ങിയിട്ടും ടീമിൽനിന്നു പുറത്തായ ഒരു പാക്ക് താരം പിസിബിയുടെ പ്രസ്താവന വ്യാജമാണെന്നാണ് ആദ്യം കരുതിയത്. താരങ്ങളെ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ സിലക്ഷൻ കമ്മിറ്റി അംഗമായിരുന്ന മിസ്ബ ഉൾ ഹഖ് രാജി വച്ചിരുന്നു. സിലക്ഷൻ കമ്മിറ്റിയോട് ആലോചിക്കാതെയായിരുന്നു പിസിബി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു മിസ്ബയുടെ രാജി. പുറത്താക്കിയതിലുള്ള പ്രതിഷേധമായി മൂന്നു താരങ്ങൾ, ഇംഗ്ലണ്ടിലെ ചാൾസ് രാജാവുമൊത്തുള്ള കൂടിക്കാഴ്ചയിലും പങ്കെടുത്തില്ല. പാക്ക് ടീമിലുള്ള എല്ലാവരും ചാൾസ് രാജാവിനെ സന്ദർശിക്കണമെന്ന് പിസിബി ഉത്തരവിട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു താരങ്ങൾ വിട്ടുനിന്നത്.
English Summary:






English (US) ·