പരിശീലകന്റെ ചിത്രം ടാറ്റു ചെയ്ത് കുക്കുറെയ്യ, തലയിൽ പിങ്ക് അടിച്ച് ഗാവി; അടുത്ത ഊഴം യമാലിന്റേത്, താടിയും മീശയും വളർത്തുമോ?

1 month ago 4

മനോരമ ലേഖകൻ

Published: August 07, 2026 05:02 PM IST

1 minute Read

കുക്കുറെയ്യയുടെ ശരീരത്തിലെ ടാറ്റു, ഗാവിയുടെ പുതിയ ഹെയർസ്റ്റൈൽ, ലാമിൻ യമാല്‍.
കുക്കുറെയ്യയുടെ ശരീരത്തിലെ ടാറ്റു, ഗാവിയുടെ പുതിയ ഹെയർസ്റ്റൈൽ, ലാമിൻ യമാല്‍.

മഡ്രിഡ്∙ സ്പെയിൻ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് വിജയിച്ച് ദിവസങ്ങളായെങ്കിലും സ്പാനിഷ് താരങ്ങള്‍ തിരക്കിലാണ്. ലോകകപ്പ് ജയിച്ചാല്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങൾക്കു പിന്നാലെയാണ് സ്പാനിഷ് താരങ്ങള്‍. ലോകകപ്പ് ജയിച്ചാല്‍ പരിശീലകൻ ലുയി ഡെ ലാ ഫ്യുന്തെയുടെ ചിത്രം ടാറ്റു ചെയ്യുമെന്നായിരുന്നു പ്രതിരോധ താരം മാർക്ക് കുക്കുറെയ്യയുടെ പ്രഖ്യാപനം. സ്പെയിൻ‍ കിരീടമുർത്തിയതിനു പിന്നാലെ കുക്കുറെയ്യ ടാറ്റു വാഗ്ദാനം പാലിച്ചു. തലയിൽ പിങ്ക് നിറം അടിക്കുമെന്നു പറഞ്ഞ മിഡ്ഫീൽഡർ പാബ്ലോ ഗാവി അതും പാലിച്ചു.

What you should work next

എന്നാൽ സ്പെയിനിന്റെ യുവസ്ട്രൈക്കർ ലമീൻ യമാലിന്റെ പ്രഖ്യാപനമായിരുന്നു സ്പെയിന്‍ ആരാധകർ ഏറ്റെടുത്തത്. മൂന്നാഴ്ചത്തേക്ക് മീശയും താടിയും വളർത്തുമെന്നായിരുന്നു യമാലിന്റെ ഉറപ്പ്. 2023 പ്രൊഫഷനൽ ഫുട്ബോളിൽ അരങ്ങേറിയതു മുതൽ ‘ക്ലീൻ ഷേവ്’ ലുക്കിലാണ് യമാൽ കളിക്കാനിറങ്ങിയിട്ടുള്ളത്. ലോകകപ്പ് നേടിയതിനാൽ താരം ലുക്ക് മാറ്റുമോയെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ലോകകപ്പ് വിജയത്തിനു ശേഷം ലമീൻ യമാലും ഗാവിയും സ്പാനിഷ് ക്ലബ്ബ് ബാർസിലോനയുടെ ട്രെയിനിങ് ക്യാംപിൽ ചേർന്നിട്ടുണ്ട്.

What you should work next

ഫിഫ ലോകകപ്പ് ഫൈനലിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ 1–0ന് തോൽപിച്ചാണ് സ്പെയിൻ കിരീടമുയർത്തിയത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 106–ാം മിനിറ്റിൽ ഫെറാൻ ടോറസാണു സ്പെയിനിന്റെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ 90+3–ാം മിനിറ്റിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പു കാർഡ് കണ്ടു പുറത്തായത് മത്സരത്തിൽ നിര്‍ണായകമായി.

English Summary:

Spain's Women's World Cup triumph has players fulfilling unsocial promises, including tattoos and caller looks. Lamine Yamal's committedness to turn a mustache and beard has peculiarly captured fans' attention.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article