പരുക്കേറ്റ ബ്രസീൽ താരം വെ‍സ്‍ലി ലോകകപ്പ് കളിക്കില്ല, പകരക്കാരൻ ടീമിനൊപ്പം ചേരും

1 month ago 4

മനോരമ ലേഖകൻ

Published: June 09, 2026 06:17 PM IST

1 minute Read

വെസ്‌ലി, എഡേഴ്സൻ
വെസ്‌ലി, എഡേഴ്സൻ

മോറിസ്ടൗൺ ∙ കാൽതുടയ്ക്ക് പരുക്കേറ്റതിനെത്തുടർന്ന് ബ്രസീലിയൻ താരം വെസ്‌ലിക്ക് ലോകകപ്പ് നഷ്ടമാകും. റൈറ്റ് ബാക്കായ വെസ്‌ലിക്ക് പകരം മധ്യനിര താരം എഡേഴ്സൻ ടീമിനൊപ്പം ചേരും. കഴിഞ്ഞ ദിവസം ഈജിപ്തിനെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് വെസ്‌ലിക്ക് പരുക്കേറ്റത്.

ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റയുടെ താരമാണ് ഇരുപത്തിയാറുകാരനായ എഡേഴ്സൻ. അതേസമയം സൂപ്പർ താരം നെയ്മാറിന്റെ പരുക്കും പൂർണമായി ഭേദമായിട്ടില്ല. ഈജിപ്തിനെതിരായ സന്നാഹ മത്സരത്തിനായി ക്ലെവ്‌ലൻഡിലേക്ക് പുറപ്പെട്ട ബ്രസീൽ സ്ക്വാഡിനൊപ്പം നെയ്മാർ ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് സിയിൽ മൊറോക്കോയ്ക്കെതിരെ 14നാണ് ബ്രസീലിന്റെ ആദ്യ മത്സരം.

English Summary:

Ederson Replaces Injured Wesley successful Brazil's World Cup Lineup

Read Entire Article