Published: March 17, 2026 02:55 PM IST
1 minute Read
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ കാബുളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം നവീൻ ഉൾ ഹഖ്. പാക്കിസ്ഥാനെ ഇസ്രയേലുമായി താരതമ്യപ്പെടുത്തായിരുന്നു താരത്തിന്റെ വിമർശനം.‘ഇസ്രയേലും പാകിസ്ഥാൻ ഭരണകൂടവും തമ്മിൽ എന്തെങ്കിലും വ്യത്യാസം കണ്ടെത്താൻ പ്രയാസമാണ്’ എന്ന് നാലു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നവീൻ കുറിച്ചു. ഇറാനിലും ഗാസയിലും ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ സൂചിപ്പിച്ചായിരുന്നു നവീന്റെ പരാമർശം.
അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൊവ്വാഴ്ച പാക്കിസ്ഥാൻ നടത്തിയ മാരകമായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 400 പേർ കൊല്ലപ്പെടുകയും 250 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 2021ൽ യുഎസ് പിന്മാറ്റത്തിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ ചാവേർ ബോംബാക്രമണത്തിന് ശേഷം അഫ്ഗാനിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണമാണിത്; അന്ന് 169 അഫ്ഗാൻ സിവിലിയന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.
റമസാന്റെ അവസാന നാളുകിലേക്ക് കടക്കുന്ന സമയത്ത് പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ആഴത്തിലുള്ള ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി. ‘‘ഈ പ്രയാസകരമായ സമയത്ത് ദുരിതബാധിതരായ കുടുംബങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങളാകേണ്ടിയിരുന്നത് ദുഃഖത്തിലേക്കും ഹൃദയവേദനയിലേക്കും വഴിമാറി. പെരുന്നാളിനായും രോഗശാന്തിക്കായും മെച്ചപ്പെട്ട നാളേക്കായും കാത്തിരുന്ന ജീവിതങ്ങൾ ദാരുണമായി പൊലിഞ്ഞു, തകർന്ന സ്വപ്നങ്ങളും ദുഃഖാർത്തരായ കുടുംബങ്ങളും മാത്രം അവശേഷിപ്പിച്ചു.’’– എസിബി എക്സിൽ കുറിച്ചു.
Eid Hopes Turned Into Mourning
Afghanistan Cricket Board's leadership, on with the #AfghanAtalan lineup and staff, powerfully condemns each acts of unit against guiltless people. We basal successful solidarity with the affected families and our radical during this hard time. 1/4 pic.twitter.com/oN1vknQiod
നേരത്തെ, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റനായ റാഷിദ് ഖാനും മുൻ ക്യാപ്റ്റനായ മുഹമ്മദ് നബിയും ആക്രമണത്തെ അപലപിച്ചിരുന്നു. ‘‘കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന വാർത്തകളിൽ ഞാൻ അതീവ ദുഃഖിതനാണ്. സിവിലിയൻ വീടുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ ലക്ഷ്യംവയ്ക്കുന്നത് - അത് ബോധപൂർവമായാലും അബദ്ധത്തിലായാലും - ഒരു യുദ്ധക്കുറ്റമാണ്. മനുഷ്യജീവനുകളോടുള്ള ഈ കടുത്ത അവഗണന, പ്രത്യേകിച്ച് വിശുദ്ധ റമസാൻ മാസത്തിൽ, അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും ആശങ്കാജനകവുമാണ്. ഇത് ഭിന്നതയ്ക്കും വിദ്വേഷത്തിനും മാത്രമേ കാരണമാകൂ. ഈ ക്രൂരകൃത്യത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഐക്യരാഷ്ട്ര സംഘടനയോടും മറ്റു മനുഷ്യാവകാശ ഏജൻസികളോടും ആവശ്യപ്പെടുന്നു. ഈ ദുഷ്കരമായ സമയത്ത് ഞാൻ എന്റെ അഫ്ഗാൻ ജനതയ്ക്കൊപ്പം നിൽക്കുന്നു. നമ്മൾ ഉയിർത്തെഴുന്നേൽക്കും, ഇൻഷാ അള്ളാ!’’– റാഷിദ് ഖാൻ എക്സിൽ കുറിച്ചു.
‘‘ഇന്ന് രാത്രി കാബൂളിൽ ഒരു ആശുപത്രിയിൽ പ്രതീക്ഷകൾ അണഞ്ഞുപോയി. ചികിത്സ തേടിയ യുവാക്കൾ പാക്കിസ്ഥാൻ സൈനിക ഭരണകൂടത്തിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. മക്കളെ പേരെടുത്ത് വിളിച്ചുകൊണ്ട് അമ്മമാർ ഗേറ്റുകളിൽ കാത്തുനിന്നു. റമസാനിലെ 28-ാം രാത്രിയിൽ അവരുടെ ജീവിതങ്ങൾ അവസാനിച്ചു.’’– സംഭവസ്ഥലത്തുനിനുള്ള വിഡിയോ അടക്കം പങ്കുവച്ചുകൊണ്ട് മുഹമ്മദ് നബി എക്സിൽ കുറിച്ചു.
English Summary:







English (US) ·