പാക്കിസ്ഥാനെ തകർത്തെറിഞ്ഞു, ഹോക്കി ലോകകപ്പിൽ ഇന്ത്യൻ കുതിപ്പ് (5–3)

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: August 19, 2026 04:23 PM IST Updated: August 19, 2026 09:20 PM IST

1 minute Read

india-hockey
പാക്കിസ്ഥാനെതിരായ ഗോൾ നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: Hockey India

ആംസ്റ്റൽവീൻ∙ ഹോക്കി ലോകകപ്പിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് രണ്ടാം റൗണ്ടിൽ കടന്ന് ഇന്ത്യ. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യന്‍ പുരുഷ ടീം വിജയിച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും അഭിഷേകും ഇന്ത്യയ്ക്കായി ഇരട്ട ഗോളുകളുമായി തിളങ്ങി. ഹാർദിക് സിങ്ങും ലക്ഷ്യം കണ്ടു. തോൽവി വഴങ്ങിയതോടെ പാക്കിസ്ഥാൻ ലോകകപ്പിൽനിന്നു പുറത്തായി. ഹനാൻ ഷാഹിദ്, സുഫിയാൻ ഖാൻ എന്നിവരാണ് പാക്കിസ്ഥാന്റെ ഗോൾ സ്കോറർമാർ.

What you should work next

മത്സരത്തിൽ ആധിപത്യത്തോടെ കളിച്ച ഇന്ത്യ അഞ്ചാം മിനിറ്റിൽ ക്യാപ്റ്റൻ ഹർമൻപ്രീതിലൂടെയാണു മുന്നിലെത്തിയത്. ആറു മിനിറ്റുകൾക്കപ്പുറം അഭിഷേകും ലക്ഷ്യം കണ്ടതോടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. 21–ാം മിനിറ്റിൽ ഹർമൻപ്രീത് രണ്ടാം ഗോൾ നേടി ഇന്ത്യയെ 3–0ന് മുന്നിലെത്തിച്ചു.

അപകടം മണത്ത പാക്കിസ്ഥാനു വേണ്ടി ഹനാന്‍ ഷാഹിദാണ് ആദ്യ ഗോളടിച്ചത്. താരത്തിന്റെ വേഗതയ്ക്കും ഡ്രിബ്ലിങ്ങിനും മുന്നിൽ ഇന്ത്യയ്ക്കു മറുപടിയില്ലാതെ പോയതോടെ 22–ാം മിനിറ്റിൽ പാക്കിസ്ഥാന് ആദ്യ ഗോൾ. 24–ാം മിനിറ്റിൽ ഇന്ത്യയ്ക്കായി അഭിഷേകും പാക്കിസ്ഥാനു വേണ്ടി പെനാൽറ്റി കോർണറിലൂടെ സുഫിയാനും ലക്ഷ്യം കണ്ടു. സ്കോർ 4–2.

What you should work next

സുഖ്ജീത് സിങ്ങിനെ പാക്ക് താരം ഫൗൾ ചെയ്തതിനുള്ള പെനാൽറ്റി സ്ട്രോക്കിലാണ് ഹാർദിക് ലക്ഷ്യം കാണുന്നത്. മൂന്നാം ക്വാർട്ടറിലെ 46–ാം മിനിറ്റിൽ ഹന്നാൻ ഷാഹിദിന്റെ രണ്ടാം ഗോളിൽ സ്കോർ 5–3 ആക്കാൻ പാക്കിസ്ഥാനു സാധിച്ചെങ്കിലും അവസാന മിനിറ്റുകളിലെ തകർപ്പൻ നീക്കങ്ങളും അവരെ രക്ഷിച്ചില്ല. മറ്റൊരു മത്സരത്തില്‍ വെയിൽസിനെ 8–2ന് തകർത്ത് ഇംഗ്ലണ്ടും രണ്ടാം റൗണ്ടിൽ കടന്നു.

English Summary:

Hockey World Cup 2026, India vs Pakistan Match Live Updates

Read Entire Article