പാക്കിസ്ഥാനെതിരെ അവസരം ലഭിച്ചാൽ കളിക്കും, മൂന്ന് കളികള്‍ ജയിച്ചതാണ്: കൊളംബോയിലേക്കു പോകുമെന്ന് സൂര്യകുമാർ യാദവ്

1 month ago 4

ജെറി സെബാസ്റ്റ്യൻ

ജെറി സെബാസ്റ്റ്യൻ

Published: February 06, 2026 10:27 AM IST

1 minute Read

ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാർ ട്രോഫിക്കൊപ്പം. ഐസിസി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.
ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാർ ട്രോഫിക്കൊപ്പം. ഐസിസി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

Follow Us

Facebook

WhatsApp

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിന് ഇന്ത്യൻ ടീം സജ്ജമാണെന്നും അതിനായി മത്സരവേദിയായ കൊളംബോയിലേക്കു ടീം ടിക്കറ്റ് എടുത്തെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘പാക്കിസ്ഥാനുമായി കളിക്കില്ലെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞത് അവരാണ്. മറ്റൊരു രാജ്യം എടുക്കുന്ന തീരുമാനത്തിൽ നമ്മൾ എന്തു ചെയ്യാനാണ്? അവസരം ലഭിക്കുമ്പോൾ ആ ടീമുമായി ആസ്വദിച്ച് കളിക്കാറുണ്ട്. ഏഷ്യാകപ്പിലും കളിച്ചിരുന്നു. 3 മത്സരങ്ങളിലും ജയിക്കുകയും ചെയ്തു. അതുപോലെ അവസരം ലഭിച്ചാൽ കൊളംബോയിലും കളത്തിലിറങ്ങും– സൂര്യകുമാർ പറഞ്ഞു. 

നാളെ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി മുംബൈയിൽ നടന്ന ക്യാപ്റ്റൻസ് ഡേ ചടങ്ങിലെ മാധ്യമ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ബഹിഷ്ക്കരണ ഭീഷണിയോട് ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നിവ ഉൾപ്പെടെ 12 ടീം ക്യാപ്റ്റൻമാർ മുംബൈയിലെത്തിയപ്പോൾ പാക്കിസ്ഥാനും ഓസ്ട്രേലിയയും ശ്രീലങ്കയും ഉൾപ്പെടെ 8 ടീമുകളുടെ ക്യാപ്റ്റന്മാർ കൊളംബോയിലും ഒന്നിച്ചു.

ഉദ്ഘാടന ദിനമായ നാളെ 3 മത്സരങ്ങളാണുള്ളത്. കൊളംബോയിൽ രാവിലെ 11ന് പാക്കിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. ഉച്ചകഴിഞ്ഞ് 3ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസും  സ്കോട്‍ലൻഡും ഏറ്റുമുട്ടും. ട്വന്റി20 ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരം നാളെ വൈകിട്ട് ഏഴിനു മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ യുഎസിനെതിരെയാണ്.

English Summary:

India is acceptable for their T20 World Cup lucifer against Pakistan, with Captain Suryakumar Yadav confirming the squad has tickets for Colombo. He stated that India has not refused to play Pakistan and that they bask playing them

Read Entire Article