‘പാക്കിസ്ഥാന്റേത് യുദ്ധക്കുറ്റം, റമസാനിലെ 28-ാം രാത്രിയിൽ അവരുടെ ജീവിതങ്ങൾ പൊലിഞ്ഞു’: രൂക്ഷപ്രതികരണവുമായി അഫ്ഗാൻ താരങ്ങൾ

5 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 17, 2026 09:29 AM IST Updated: March 17, 2026 09:35 AM IST

1 minute Read

കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിനു നേരെ നടന്ന പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന അഫ്ഗാൻ രക്ഷാപ്രവർത്തകരും താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരും (Photo by Wakil KOHSAR / AFP), റാഷിദ് ഖാൻ (PTI Photo/R Senthilkumar)
കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിനു നേരെ നടന്ന പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്ന അഫ്ഗാൻ രക്ഷാപ്രവർത്തകരും താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥരും (Photo by Wakil KOHSAR / AFP), റാഷിദ് ഖാൻ (PTI Photo/R Senthilkumar)

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രണത്തിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ. അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ, മുൻ ക്യാപ്റ്റൻ മുഹമ്മദ് നബി എന്നിവർ പുണ്യമാസമായ റമസാനിൽ നടത്തിയ ക്രൂര ആക്രമണത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചു.

‘‘കാബൂളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയന്മാർ കൊല്ലപ്പെട്ടെന്ന വാർത്തകളിൽ ഞാൻ അതീവ ദുഃഖിതനാണ്. സിവിലിയൻ വീടുകളോ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ ലക്ഷ്യംവയ്ക്കുന്നത് - അത് ബോധപൂർവമായാലും അബദ്ധത്തിലായാലും ഒരു യുദ്ധക്കുറ്റമാണ്. മനുഷ്യജീവനുകളോടുള്ള ഈ കടുത്ത അവഗണന, പ്രത്യേകിച്ച് വിശുദ്ധ റമസാൻ മാസത്തിൽ, അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതും ആശങ്കാജനകവുമാണ്. ഇത് ഭിന്നതയ്ക്കും വിദ്വേഷത്തിനും മാത്രമേ കാരണമാകൂ. ഈ ക്രൂരകൃത്യത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഞാൻ ഐക്യരാഷ്ട്ര സംഘടനയോടും മറ്റു മനുഷ്യാവകാശ ഏജൻസികളോടും ആവശ്യപ്പെടുന്നു. ഈ ദുഷ്കരമായ സമയത്ത് ഞാൻ എന്റെ അഫ്ഗാൻ ജനതയ്ക്കൊപ്പം നിൽക്കുന്നു. നമ്മൾ ഉയിർത്തെഴുന്നേൽക്കും, ഇൻഷാ അള്ളാ!’’– റാഷിദ് ഖാൻ എക്സിൽ കുറിച്ചു.

I americium profoundly saddened by the latest reports of civilian casualties arsenic a effect of Pakistani airstrikes successful Kabul. Targeting civilian homes, acquisition facilities oregon aesculapian infrastructure, either intentional oregon by mistake, is simply a warfare crime. The sheer disregard for quality lives,… pic.twitter.com/DbFRRh2qAJ

— Rashid Khan (@rashidkhan_19) March 16, 2026

ധാരാളം ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെ മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബിയും പ്രതികരിച്ചു. ‘‘ഇന്ന് രാത്രി കാബൂളിൽ ഒരു ആശുപത്രിയിൽ പ്രതീക്ഷകൾ അണഞ്ഞുപോയി. ചികിത്സ തേടിയ യുവാക്കൾ പാക്കിസ്ഥാൻ സൈനിക ഭരണകൂടത്തിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. മക്കളെ പേരെടുത്ത് വിളിച്ചുകൊണ്ട് അമ്മമാർ ഗേറ്റുകളിൽ കാത്തുനിന്നു. റമസാനിലെ 28-ാം രാത്രിയിൽ അവരുടെ ജീവിതങ്ങൾ അവസാനിച്ചു.’’– സംഭവസ്ഥലത്തുനിനുള്ള വിഡിയോ അടക്കം പങ്കുവച്ചുകൊണ്ട് നബി എക്സിൽ കുറിച്ചു.

Tonight successful Kabul, anticipation was extinguished astatine a hospital. Young men seeking attraction were murdered successful a bombing by the Pakistani subject regime. Mothers waited astatine the gates, calling their sons’ names. On the 28th nighttime of Ramadan, their lives were chopped short. pic.twitter.com/p12617D4de

— Mohammad Nabi (@MohammadNabi007) March 16, 2026

പ്രാദേശിക സമയം, തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് പാക്കിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. ലഹരി വിമോചനകേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രണ്ടായിരം കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ഭൂരിഭാഗവും ആക്രമണത്തിൽ തകർന്നു. ഭീകരത സൃഷ്ടിക്കാൻ ആശുപത്രികളെയും സിവിലിയൻ കേന്ദ്രങ്ങളെയും പാക്കിസ്ഥാൻ ലക്ഷ്യം വയ്ക്കുകയാണെന്ന് അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. ഇത്തരം നടപടികൾ അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നംഗർഹാറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇവ കൃത്യമായിരുന്നെന്നും പാക്കിസ്ഥാൻ വാർത്താവിനിമയ മന്ത്രി അതാഉല്ല തരാർ പറഞ്ഞു. ‘‘വിവിധ ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കാൻ അഫ്ഗാൻ താലിബാൻ ഭരണകൂടം ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടത്.’’– പാക്ക് മന്ത്രി എക്സിൽ കുറിച്ചു.

English Summary:

Afghanistan cricket stars, including Captain Rashid Khan and erstwhile skipper Mohammad Nabi, person powerfully condemned the Pakistan airstrike successful Kabul that killed implicit 400 people. They expressed heavy sorrow and outrage implicit the targeting of civilian areas, particularly during the beatified period of Ramzan, labeling it a warfare transgression and a transgression against humanity.

Read Entire Article