Published: April 04, 2026 08:54 PM IST Updated: April 05, 2026 05:47 AM IST
1 minute Read
ലഹോർ∙ ഇന്ധന വില കുതിച്ചുയരുന്നതിനിടെ പാക്കിസ്ഥാൻ സർക്കാരിനു പിന്തുണ തേടി മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനിൽ ഇന്ധനത്തിന് 42 ശതമാനമാണ് വില ഉയർന്നത്. ലിറ്ററിന് 458 പാക്കിസ്ഥാനി രൂപ കൊടുക്കേണ്ട നിലയിലെത്തിയതോടെ സർക്കാരിനെതിരെ ജനവികാരം ശക്തമാകുകയാണ്. ഈ സാഹചര്യത്തിലാണ് ബുദ്ധിമുട്ടേറിയ സമയത്ത് സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ജനം ഒരുമിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും അഫ്രീദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.
‘‘യുദ്ധം കാരണം ലോകമാകെ വലിയ ഊർജ പ്രതിസന്ധി നേരിടുകയാണ്. അതേസമയം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പാക്കിസ്ഥാൻ മെച്ചപ്പെട്ട അവസ്ഥയിലാണ്. നമ്മുടെ ഭരണകൂടത്തെ പിന്തുണയ്ക്കുകയെന്നതാണ് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.’’– ഷാഹിദ് അഫ്രീദി പ്രതികരിച്ചു. രാജ്യത്തിന്റെ വികസനത്തിനായി സർക്കാരിനൊപ്പം എല്ലാവരും നിൽക്കണമെന്നും അഫ്രീദി ജനങ്ങളോട് ആഹ്വാനം ചെയ്തു. അതേസമയം സർക്കാരിനെ പിന്തുണച്ചുള്ള പ്രതികരണത്തിന്റെ പേരിൽ അഫ്രീദിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഇന്ധന വില വർധനയിൽ സാധാരണക്കാർക്കു വേണ്ടി സംസാരിക്കാതെ അഫ്രീദി സർക്കാരിനൊപ്പം നിൽക്കുകയാണെന്നു വിമർശനമുയർന്നു.
പാക്കിസ്ഥാനിൽ പെട്രോളിന് 42.7 ശതമാനവും ഡീസലിന് 54.9 ശതമാനവുമാണ് വില ഉയർന്നത്. ഇറാനും യുഎസ്, ഇസ്രയേൽ രാഷ്ട്രങ്ങളും തമ്മിലുള്ള സംഘർഷം ശക്തമായതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാണു കളിക്കുന്നത്. രാജ്യത്തെ ഊർജ പ്രതിസന്ധി കുറയ്ക്കുകകൂടി ലക്ഷ്യമിട്ടാണു നീക്കം. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലഹോറിലും കറാച്ചിയിലുമായാണ് പാക്ക് ലീഗ് മത്സരങ്ങൾ നടത്തുന്നത്. പ്രതിസന്ധി ഉയർന്നതോടെ മറ്റു വേദികളിലെ മത്സരങ്ങളും ഇവിടത്തേക്കു മാറ്റുകയായിരുന്നു.
Pakistan authorities has accrued petrol by 137 rupees, taking it to 458 PKR per liter, and diesel by 184 rupees, raising it to 520 PKR per liter.
And this shameless erstwhile cricketer, Shahid Afridi, alternatively of opposing this decision, is really supporting the government.… pic.twitter.com/j0VuQ6Afr1
English Summary:








English (US) ·