Published: September 09, 2026 08:20 AM IST
1 minute Read
ദുബായ്∙ വനിതാ ഏഷ്യാകപ്പ് മത്സരത്തിനിടയില്‍ ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ പാക്കിസ്ഥാൻ താരം ഗുൽ ഫെറോസയ്ക്കെതിരെ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഷെഫാലി വർമയെ പുറത്താക്കിയപ്പോൾ പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് പാക്ക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തിയതിനു പിന്നാലെയാണ് ഗുൽ ഫെറോസയ്ക്കെതിരായ നടപടി. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ അംപയറുടെ തീരുമാനത്തെ എതിർത്തതിനാണ് പാക്ക് താരത്തെ ഐസിസി ശിക്ഷിച്ചത്. താരം മാച്ച് ഫീയുടെ 10 ശതമാനം പിഴയായി അടയ്ക്കേണ്ടിവരും. കൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ഫെറോസയ്ക്കെതിരെ ചുമത്തും.
What you should work next
പാക്ക് ഇന്നിങ്സിന്റെ അഞ്ചാം ഓവറില്‍ ഗുൽ ഫെറോസ എൽബിഡബ്ല്യു ആയിരുന്നു. എന്നാൽ പന്ത് ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന വാദമുയർത്തി രക്ഷപെടാനായിരുന്നു ഗുൽ ഫെറോസയുടെ ശ്രമം. രണ്ടു വർഷത്തിനിടെ താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്. ഈ വർഷം ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 ലീഗ് മത്സരത്തിനിടെയും ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഫെറോസ നടപടി നേരിട്ടിരുന്നു. ഹോങ്കോങ്ങിനെതിരെ 72 റൺസിന് വിജയിച്ച പാക്കിസ്ഥാൻ എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിലെത്തി.
What you should work next
സെമി ഫൈനലിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനല്‍ ജയിച്ചാൽ കലാശപ്പോരിൽ വീണ്ടും ഇരു ടീമുകളും ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. പാക്കിസ്ഥാനെ 55 റണ്‍സിൽ പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു.
English Summary:






English (US) ·