Published: March 13, 2026 02:38 PM IST Updated: March 13, 2026 03:02 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിലെ ഫ്രാഞ്ചൈസി ടൂർണമെന്റായ ‘ദ് ഹണ്ട്രഡ്’ താരലേലത്തിൽ പാക്കിസ്ഥാൻ താരത്തെ കോടികളെറിഞ്ഞ് സ്വന്തമാക്കി ചെന്നൈയിലെ സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്സ്. പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെയാണ് സൺറൈസേഴ്സ് ലേലത്തിൽ വാങ്ങിയത്. ദ് ഹണ്ട്രഡിൽ ഒരു ഇന്ത്യൻ ഫ്രാഞ്ചൈസി വാങ്ങുന്ന ആദ്യ പാക്ക് താരമാണ് അബ്രാർ അഹമ്മദ്. 190,000 പൗണ്ട് (ഇന്ത്യൻ രൂപയിൽ 2.34 കോടി) നൽകിയാണു പുതിയ സീസണിനു വേണ്ടി സൺറൈേസഴ്സ് പാക്ക് താരത്തെ വാങ്ങിയത്. വിവരം പുറത്തുവന്നതിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വിമർശനം ശക്തമായി.
ഹണ്ട്രഡിൽ പാക്ക് താരങ്ങളെ ഇന്ത്യൻ വ്യവസായികൾ നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസികൾ വാങ്ങില്ലെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ട് താരങ്ങൾ ഹണ്ട്രഡ് സംഘാടകർക്കെതിരെ വിമര്‍ശനമുന്നയിച്ചു രംഗത്തെത്തി. സൺറൈസേഴ്സ് ഗ്രൂപ്പിന്റെ സിഇഒ കാവ്യ മാരനും താരലേലത്തിൽ പങ്കെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയിലെ ട്വന്റി20 ലീഗിൽ കളിക്കുന്ന സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പും സൺ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഈ ക്ലബ്ബിലേക്കും സാധാരണയായി പാക്ക് താരങ്ങളെ കളിപ്പിക്കാറില്ല.
🚨 BIG STATEMENT BY SUNRISERS LEEDS HEAD COACH DANIEL VETTORI ON ABRAR AHMED 🚨
"Abrar Ahmed was a Priority for us, I was alert of speculations surrounding Pakistan players, but Abrar was our need. Rishad Hussain and Usman Tariq were besides connected our radar." pic.twitter.com/w2dm2j0jfM
സ്പിന്നർമാരായ അബ്രാറും ഉസ്മാന്‍ താരിഖും മാത്രമാണ് ഹണ്ട്രഡ് താരലേലത്തിൽ വിറ്റുപോയ പാക്ക് താരങ്ങൾ. ബർമിങ്ങാം ഫീനിക്സാണ് താരിഖിനെ സ്വന്തമാക്കിയത്. പാക്ക് താരങ്ങളായ ഹാരിസ് റൗഫും സയിം അയൂബും ലേലത്തിൽ പങ്കെടുത്തെങ്കിലും ആരും വാങ്ങിയില്ല.ജൂലൈ 21 മുതൽ ഓഗസ്റ്റ് 16 വരെയാണ് ഈ വർഷത്തെ ടൂർണമെന്റ്.
വിമർശനങ്ങൾ കടുത്തതോടെ സൺറൈസേഴ്സ് ലീഡ്സിന്റെ എക്സ് ഹാൻഡിലും അപ്രത്യക്ഷമായി. 2025ലെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ– പാക്ക് ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ശുഭ്മൻ ഗില്ലിനെ പുറത്താക്കിയതിൽ അബ്രാർ നടത്തിയ ആഘോഷമാണ് ഇന്ത്യൻ ആരാധകർക്കിടയിൽ താരത്തെ ‘പ്രശസ്തനാക്കിയത്.’ ഗില്ലിന്റെ വിക്കറ്റെടുത്തപ്പോൾ കയറിപ്പോ എന്ന് അബ്രാർ ആക്ഷൻ കാണിച്ചത് വിവാദമായി. ഒന്നിലേറെ തവണ ഇന്ത്യൻ സൈന്യത്തെ അപമാനിച്ച ഒരു താരത്തെയാണ് ഇന്ത്യൻ ഫ്രാഞ്ചൈസി സ്വന്തമാക്കിയതെന്നും വിമർശനമുണ്ട്. അതേസമയം ഇംഗ്ലിഷ് സ്പിന്നർ ആദിൽ റാഷിദിനെ വാങ്ങാൻ സാധിക്കാതിരുന്നതോടെയാണ് അബ്രാറിനെ തിരഞ്ഞെടുത്തതെന്ന് ലീഡ്സ് ഹെഡ് കോച്ച് ഡാനിയൽ വെറ്റോറി പ്രതികരിച്ചു.
English Summary:







English (US) ·