പാക്കിസ്ഥാൻ പരിശീലകൻ ഇന്ത്യന്‍ ഏജന്റോ? സംശയിച്ച് മുൻ താരം ! അവര്‍ ഹെസ്സനെ ഉപയോഗിക്കുമെന്ന് റാഷിദ് ലത്തീഫ്

1 week ago 7

ഓൺലൈൻ ഡെസ്ക്

Published: September 11, 2026 10:32 AM IST

1 minute Read

പാക്കിസ്ഥാൻ താരങ്ങൾക്കു നിർദേശം നൽകുന്ന പരിശീലകൻ മൈക്ക് ഹെസ്സൻ. Photo by ISHARA S.KODIKARA / AFP
പാക്കിസ്ഥാൻ താരങ്ങൾക്കു നിർദേശം നൽകുന്ന പരിശീലകൻ മൈക്ക് ഹെസ്സൻ. Photo by ISHARA S.KODIKARA / AFP

ലഹോർ∙ പാക്കിസ്ഥാൻ ടീമിന്റെ ഹെഡ് കോച്ച് മൈക്ക് ഹെസ്സനെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തി മുൻ പാക്കിസ്ഥാൻ താരം റാഷിദ് ലത്തീഫ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങൾ തോറ്റതിനു പിന്നാലെ സർഫറാസ് അഹമ്മദിനെ പാക്കിസ്ഥാൻ പരിശീലക സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. വൈറ്റ് ബോൾ ടീമുകളുടെ പരിശീലകനായ മൈക്ക് ഹെസ്സനാണ് പിസിബി ടെസ്റ്റ് ടീമിന്റെ കൂടി അധിക ചുമതല നൽകിയത്. എന്നാൽ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ട് ടീം വ്യക്തമായ മേധാവിത്തം സ്ഥാപിക്കുകയാണ്. ബർമിങ്ങാമിൽ ആദ്യ ഇന്നിങ്സിൽ പാക്കിസ്ഥാൻ 133 റൺസിനു പുറത്തായപ്പോൾ, ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 453 റൺസ് സ്കോർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പരിശീലകനെതിരെ ആരോപണവുമായി റാഷിദ് ലത്തീഫ് രംഗത്തെത്തിയത്.

What you should work next

ഐപിഎൽ പോലുള്ള ലീഗുകൾ നിയന്ത്രിച്ച പരിശീലകർ പാക്കിസ്ഥാൻ ക്രിക്കറ്റിലേക്കു വരുമ്പോൾ ഇവരെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ പിസിബി തയാറാണമെന്നാണ് റാഷിദ് ലത്തീഫിന്റെ ആവശ്യം. മൈക്ക് ഹെസ്സൻ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലകനായിരുന്നു. ന്യൂസീലൻഡ് ടീമിനെയും ഹെസ്സൻ പരിശീലിപ്പിച്ചിട്ടുണ്ട്. ‘‘മൈക്ക് ഹെസ്സന്റെ കാര്യത്തിൽ സുരക്ഷാ ആശങ്ക വ്യത്യസ്തമായ കാര്യമാണ്. പക്ഷേ ടീമിനോട് ആത്മാർഥതയുണ്ടോയെന്നത് ഒരു വിദേശ പരിശീലകനെ സംബന്ധിച്ചു പ്രധാനപ്പെട്ട കാര്യമാണ്. ബോബ് വൂമറിന് ടീമിനോടുള്ള കൂറിനെക്കുറിച്ച് എനിക്കു സംശയമൊന്നുമില്ല. ജ്യോഫ് ലോസനെക്കുറിച്ചു സംസാരിക്കുമ്പോഴും സംശയമൊന്നുമില്ല. അദ്ദേഹം ലഹോറിലാണു താമസിക്കുന്നത്. ടീമിനോട് ആത്മാർഥതയുള്ള ആളാണ്.’’

‘‘പിന്നീടു വന്ന പരിശീലകരെയും ഞാൻ സംശയിക്കുന്നില്ല. എന്നാല്‍ ഐപിഎലിൽ പ്രവര്‍ത്തിച്ച ശേഷം ഇങ്ങോട്ട് വന്ന ഒരു പരിശീലകനെ അങ്ങനെ കാണാൻ സാധിക്കില്ല. അദ്ദേഹത്തെക്കുറിച്ച് എപ്പോഴും സംശയമുണ്ടായിരിക്കും. ഹെസ്സന്റെ കാര്യത്തിൽ വിശ്വാസ്യതയെന്നത് സംശയമാണ്. ഹെസ്സന് ചിലപ്പോൾ ടീമിനോടു കൂറുണ്ടാകാം. എന്നാൽ അദ്ദേഹത്തിന്റെ ചരിത്രം നന്നായി പരിശോധിക്കേണ്ടതായിരുന്നു. മൈക്ക് ഹെസ്സന് ഐപിഎലുമായി നേരിട്ടു ബന്ധമുള്ളതുകൊണ്ടു തന്നെ അവിടത്തെ ആളുകൾ അദ്ദേഹത്തെ ഉപയോഗിക്കാം. ഇങ്ങനെയാണ് ഏജന്റുമാർ ഉണ്ടാകുന്നത്.’’– റാഷിദ് ലത്തീഫ് ഒരു യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

What you should work next

2025 മേയിലാണ് മൈക്ക് ഹെസ്സൻ പാക്കിസ്ഥാൻ ടീമിന്റെ പരിശീലകനായി വരുന്നത്. ഹെസ്സനു കീഴിലാണ് പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ വരെയെത്തിയത്. പക്ഷേ കലാശപ്പോരിൽ ഇന്ത്യയോടു തോറ്റു. ട്വന്റി20 ലോകകപ്പിൽ സെമി ഫൈനല്‍ കാണാതെ പാക്കിസ്ഥാൻ പുറത്തായിരുന്നു. ടെസ്റ്റ് തോൽവിയെ തുടർന്ന് ഏഴു താരങ്ങളെയും ഹെഡ് കോച്ചിനെയും ബോളിങ് കോച്ചിനെയുമാണ് പാക്കിസ്ഥാൻ ഒറ്റയടിക്കു മാറ്റിയത്.

English Summary:

He came from IPL: Mike Hesson's loyalty arsenic Pakistan manager questioned by Rashid Latif

Read Entire Article