പാക്ക് ക്രിക്കറ്റ് താരത്തെ കൊലയാളിയെന്നു വിളിച്ച് മുൻ ഭാര്യ, ദൃശ്യങ്ങൾ തെളിവായുണ്ടെന്നും സാനിയ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 20, 2026 11:32 AM IST

1 minute Read

ഇമാദ് വസീമും സാനിയ അഷ്ഫാഖും
ഇമാദ് വസീമും സാനിയ അഷ്ഫാഖും

ലഹോർ∙പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ഭാര്യ സാനിയ അഷ്ഫാഖ്. ഇമാദ് വസിം ഒരു കൊലയാളിയാണെന്നും അതിന്റെ ദൃശ്യങ്ങൾ തന്റെ കയ്യിലുണ്ടെന്നും സാനിയ സമൂഹമാധ്യമത്തിൽ തുറന്നടിച്ചു. 2023 ‍ഡിസംബറിൽ ഇമാദ് വസീം തന്നെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചതായി സാനിയ വെളിപ്പെടുത്തി. ഒരുമിച്ചു ജീവിച്ചിരുന്ന സമയത്ത് ഇമാദ് തന്നെ ചതിക്കുകയായിരുന്നെന്നും, ഒരു ‘ക്രിമിനലിനെ’ കളിപ്പിക്കുന്ന പിഎസ്എൽ ക്ലബ്ബ് ഇസ്‍ലാമബാദ് യുണൈറ്റ‍ഡിനെ ആരാധകർ ബഹിഷ്കരിക്കണമെന്നും സാനിയ ആവശ്യപ്പെട്ടു.

‘‘2023 ൽ ലഹോറിൽവച്ച് അയാൾ എന്റെ ഗർഭം അലസിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. അയാൾ ഒരു കൊലയാളിയാണ്. അതു തെളിയിക്കാൻ എന്റെ കയ്യിൽ ദൃശ്യങ്ങളുണ്ട്. ഇങ്ങനെയൊരു കൊലയാളിക്കും ചതിയനുമാണ് ഇസ്‍ലാമബാദ് യുണൈറ്റഡ് കളിക്കാൻ അവസരം ഒരുക്കുന്നത്.’’– സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രതികാരമല്ല തന്റെ ലക്ഷ്യമെന്നും നീതിക്കു വേണ്ടിയാണു പോരാടുന്നതെന്നും സാനിയ മറ്റൊരു വിഡിയോയിൽ അവകാശപ്പെട്ടു.

തന്റെ പരാതി പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പിസിബി തലവൻ മൊഹ്സിൻ നഖ്‍വിയും കേൾക്കണമെന്നും സാനിയ ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുമെന്ന് ഇമാദ് വാസിം ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സാപ് സ്ക്രീന്‍ ഷോട്ടുകളും സാനിയ പുറത്തുവിട്ടിട്ടുണ്ട്.

English Summary:

Imad Wasim is accused by his ex-wife Sania Ashfaq of being a murderer and forcing her to person an termination successful December 2023

Read Entire Article