Published: March 18, 2026 12:59 PM IST
1 minute Read
മുംബൈ∙ ‘ദ് ഹണ്ട്രഡ്’ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ വാങ്ങിയ സൺറൈസേഴ്സ് ഗ്രൂപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ സൈബറാക്രമണം തുടരുകയാണ്. സൺറൈസേഴ്സ് ലീഡ്സ് ടീമിനു വേണ്ടി 190,000 പൗണ്ട് നല്‍കിയാണ് (ഇന്ത്യൻ രൂപയില്‍ ഏകദേശം 2.34 കോടി) പാക്ക് താരത്തെ ടീമിലെത്തിച്ചത്. മികച്ചൊരു സ്പിന്നറായതുകൊണ്ടാണ് അബ്രാറിനെ വാങ്ങിയതെന്ന് ലീഡ്സ് ടീം കോച്ച് ഡാനിയൽ വെട്ടോറി ന്യായീകരിച്ചെങ്കിലും ആരാധക വിമർശനം കുറഞ്ഞിട്ടില്ല. ഇംഗ്ലിഷ് സ്പിന്നര്‍ ആദിൽ റാഷിദിനെ ലഭിക്കാതിരുന്നതുകൊണ്ടാണ് അബ്രാറിലേക്ക് എത്തിയതെന്നും വെട്ടോറി പ്രതികരിച്ചിരുന്നു.
എന്നാൽ ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ സൺറൈസേഴ്സ് ഹൈദരാബാദിനെ സമൂഹമാധ്യമങ്ങളിൽ അൺഫോളോ ചെയ്തെന്ന അഭ്യൂങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്. പാക്ക് താരത്തെ വാങ്ങിയതിനു പിന്നാലെയാണ് രോഹിതിന്റെ നീക്കമെന്ന് ഒരു വിഭാഗം ആരാധകർ വാദിക്കുന്നു. എന്നാൽ ഇത് എത്രത്തോളം സത്യമാണെന്നു സ്ഥിരീകരിച്ചിട്ടില്ല. രോഹിത് ശർമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചാൽ, 112 പേരെയാണ് അദ്ദേഹം ഫോളോ ചെയ്തിട്ടുള്ളത്. അതിൽ ഒരു ഐപിഎൽ ടീം മാത്രമേ ഉള്ളു. അത് രോഹിത് കളിക്കുന്ന മുംബൈ ഇന്ത്യൻസാണ്. മുൻപ് ഹൈദരാബാദിനെ രോഹിത് ഫോളോ ചെയ്തിട്ടുണ്ടോയെന്നു വ്യക്തമല്ല.
ഐപിഎലിൽ ഡെക്കാൻ ചാർജേഴ്സിലും മുംബൈ ഇന്ത്യൻസിലും മാത്രമാണ് രോഹിത് കളിച്ചിട്ടുള്ളത്. ഡെക്കാന്‍ ചാർജേഴ്സ് ടീം നിലവിൽ ഇല്ല. ഡെക്കാൻ ഐപിഎലിൽനിന്നു പുറത്തായപ്പോൾ പകരം വന്ന ടീമാണ് സൺറൈസേഴ്സ്. ദ് ഹണ്ട്രഡ് ലീഗില്‍ ഇന്ത്യൻ കമ്പനികളുടെ നിയന്ത്രണത്തിലുള്ള ടീമുകൾ പാക്ക് താരങ്ങളെ വാങ്ങില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സണ്‍റൈസേഴ്സ് മാത്രം ഒരു പാക്ക് താരത്തെ സ്വന്തമാക്കി. 2008 ന് ശേഷം ഐപിഎലിൽ പാക്കിസ്ഥാൻ താരങ്ങളെ കളിപ്പിച്ചിട്ടില്ല. ഇന്ത്യൻ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ഫ്രാഞ്ചൈസികളിലും സാധാരണയായി പാക്ക് താരങ്ങളെ വാങ്ങാറില്ല.
അതേസമയം സൺറൈസേഴ്സ് ഗ്രൂപ്പിനെതിരെ രൂക്ഷവിമർശനമാണ് മുൻ ഇന്ത്യൻ താരം സുനില്‍ ഗാവസ്കർ ഉയർത്തിയത്. പാക്ക് താരങ്ങളെ വാങ്ങുന്നതില്‍നിന്ന് ഇന്ത്യൻ ക്ലബ്ബുകൾ പിന്തിരിയണമെന്ന് ഗാവസ്കര്‍ ആവശ്യപ്പെട്ടു. ‘‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലിൽ ഇന്ത്യൻ ഫ്രാഞ്ചൈസികൾ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തിൽനിന്നാണ് അവർ സർക്കാരിലേക്ക് ടാക്സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക്ക് സർക്കാർ ആയുധങ്ങൾ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യൻ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നൽകുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യൻ സ്ഥാപനങ്ങള്‍ ഉൾപ്പെടുത്താറില്ല.’’
‘‘അതിപ്പോൾ ഇന്ത്യൻ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നൽകുന്ന പണം ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കുകയാണ്. സൺറൈസേഴ്സ് ലീഡ്സിന്റെ കോച്ച് ഡാനിയൽ വെട്ടോറി ന്യൂസീലൻഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക്ക് താരങ്ങൾ ടീമിൽ വേണമെന്നു താൽപര്യപ്പെടുന്നത്. പക്ഷേ ഇന്ത്യൻ ഉടമകൾ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടങ്ങൾ വിജയിക്കുന്നത്.’’– ഗാവസ്കർ ചോദിച്ചു.
🚨Mumbai Indians and Rohit Sharma unfollowed Sunrisers Hyderabad connected Instagram.🚨
Kavya Maran Bought a Pakistani subordinate sidelining the emotions of Indian people, Now IPL franchise has started boycotting them.
Nation supra Everything. pic.twitter.com/r1JyfTY7Rf
English Summary:







English (US) ·