‘പാക്ക് ബോക്സർ പറഞ്ഞു, നരേന്ദ്ര എന്ന പേരിനോട് വെറുപ്പാണ്’; ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തലിൽ പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി

1 month ago 3

ഓൺലൈൻ ഡെസ്ക്

Published: August 10, 2026 02:56 PM IST

1 minute Read

 X@ANI
നരേന്ദർ ബെർവാള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി. Photo: X@ANI

ന്യൂഡൽഹി∙ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ സ്വീകരണമൊരുക്കി. താരങ്ങളുമായി നേരിട്ടു സംവദിച്ച പ്രധാനമന്ത്രി താരങ്ങളുടെ അനുഭവങ്ങളും ചോദിച്ചറിഞ്ഞു. ഗെയിംസിൽ വെള്ളി മെഡൽ വിജയിച്ച ബോക്സിങ് താരം നരേന്ദർ ബെർവാളും സ്വീകരണത്തിനായി ന്യൂഡൽഹിയിലെത്തിയിരുന്നു. ഗ്ലാസ്ഗോയിൽ 90+ വിഭാഗത്തിൽ മത്സരിച്ച നരേന്ദർ ഇംഗ്ലണ്ടിന്റെ ദാമർ തോമസിനോടാണു പൊരുതി വീണത്.

What you should work next

പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചപ്പോൾ, ഒരു പാക്കിസ്ഥാനി ബോക്സറുമായുള്ള സംഭാഷണത്തെക്കുറിച്ചാണ് നരേന്ദര്‍ വെളിപ്പെടുത്തിയത്. നരേന്ദ്ര എന്ന പേരു കേൾക്കുന്നത് ഇഷ്ടമല്ലെന്ന് പാക്ക് ബോക്സർ തന്നോടു പറഞ്ഞതായി ബെർവാൾ പ്രതികരിച്ചു. താരത്തിന്റെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചിരിയടക്കാനായില്ല. 2015ൽ മിലിറ്ററി ഗെയിംസിനിടെ നടന്ന സംഭവമാണ് നരേന്ദർ‍ ബെർവാൾ പ്രധാനമന്ത്രിയോടു പറഞ്ഞത്.

‘‘2015ലെ മിലിറ്ററി ഗെയിംസിന്റെ സമയത്ത് എന്റെ ആദ്യത്തെ മത്സരം ഒരു പാക്ക് ബോക്സറുമായിട്ടായിരുന്നു. പാക്കിസ്ഥാൻ താരത്തോട് ഒരിക്കലും തോൽക്കരുതെന്ന് എന്നോട് ഒഫിഷ്യൽസ് പറഞ്ഞിരുന്നു. ആദ്യ റൗണ്ട് 4–1നും രണ്ടാം റൗണ്ട് 3–2നും ഞാൻ വിജയിച്ചു. എന്നാൽ ഞങ്ങൾക്കു രണ്ടു പേർക്കും മുഖത്ത് പരുക്കുണ്ട്. തുടർന്ന് ഞങ്ങളെ ഒരുമിച്ചാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2014ൽ താങ്കൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ആദ്യമായി ചുമതലയേറ്റ സമയമാണ്. ഞങ്ങളുടെ ബോക്സിങ് പരിശീലകന്റെ പേര് നരേന്ദ്ര റാണ എന്നായിരുന്നു. തുടർന്ന് പാക്ക് ബോക്സർ എന്നോടു പറഞ്ഞു. നിന്റെ പേര് നരേന്ദർ, നിന്റെ പരിശീലകന്റെ പേര് നരേന്ദ്ര, പ്രധാനമന്ത്രിയുടെ പേര് നരേന്ദ്ര. ഈ പേര് ഞാന്‍ വെറുത്തു തുടങ്ങുകയാണ്.’’– ബെര്‍വാളിന്റെ വാക്കുകൾ കേട്ട് ചിരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

What you should work next

ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള ബോക്സര്‍മാർ ഇന്ത്യയെ ഭയപ്പെടുന്നുണ്ടോയെന്നായിരുന്നു ലവ്‍ലിന ബോർഗോഹെയ്നോടു പ്രധാനമന്ത്രി ചോദിച്ചത്. എതിരാളികൾക്ക് ഇന്ത്യൻ താരങ്ങളോടു ഭയമുണ്ടായിരുന്നതായി ലവ്‍ലിന മറുപടി നൽകി. ‘‘എല്ലാവരും പേടിച്ചിരുന്നു. ഒന്നിനു പിറകേ ഒന്നായി സ്വര്‍ണ മെഡലുകൾ വന്നുകൊണ്ടിരിക്കുകയാണ്. അവസാനം ഒരു സ്ഫോടനം പോലെയായിരുന്നു. വലിയ പിന്തുണയും തുടർച്ചയായുള്ള മത്സരങ്ങളുമാണു മികച്ച നേട്ടമുണ്ടാക്കാൻ ബോക്സർമാരെ സഹായിച്ചത്. ഖേലോ ഇന്ത്യ പോലുള്ള പദ്ധതികളും ഇന്ത്യൻ കായിക രംഗത്തെ മാറ്റങ്ങൾക്കു വഴിതുറന്നു.’’– ലവ്‍ലിന വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യ ആകെ 10 മെഡലുകളാണു വിജയിച്ചത്. ഏഴു സ്വർണവും മൂന്നു വെള്ളിയും. ജയ്സ്മിൻ ലംബോരിയ, പ്രീതി പവാർ, പ്രിയ ഗങ്കാസ്, സാക്ഷി ചൗധരി, അരുന്ധതി ചൗധരി, സച്ചിൻ സിവാച്ച്, അങ്കുഷ് എന്നിവരാണ് ഇന്ത്യയുടെ സ്വർണ ജേതാക്കൾ.

#WATCH | "Pakistani boxer said to maine 'Aapka naam Narender hai, aapke manager ka naam Narender hai, aapke Pradhan Mantri ka naam Narendra hai. Mujhe Narendra naam se nafrat ho gayi hai'..." says Heavyweight boxer and metallic medallist Narender Berwal narrating his speech with a… pic.twitter.com/qvmwO5D2sz

— ANI (@ANI) August 10, 2026

English Summary:

Prime Minister Narendra Modi hosted Commonwealth Games medalists astatine his residence, interacting with them astir their experiences. Boxer Narender Berwal shared a humorous anecdote from the 2015 Military Games involving a Pakistani boxer who expressed dislike for the sanction Narendra.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article