Published: August 07, 2026 11:59 PM IST
1 minute Read
പാലാ ∙ ഇടംകാലിട്ടു വീഴ്ത്താൻ ശ്രമിക്കുന്ന പ്രതിസന്ധികളെ വെട്ടിയൊഴിഞ്ഞ് സൂരജ് എന്ന ഫോർവേഡ് ഹോക്കി സ്റ്റിക്കുമായി കുതിക്കുന്നു. ഈ മാസം അവസാനം നടക്കുന്ന, രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രഥമ പാരാ ഹോക്കി ലോകകപ്പ് ടീമിലും അടുത്ത വർഷത്തെ സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലും അംഗമാണ് കോട്ടയം രാമപുരം സ്വദേശി സൂരജ് ബിജു (19). 20 മുതൽ 24 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കുന്ന, 16 രാജ്യങ്ങൾ പങ്കെടുക്കുന്ന പാരാ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിലെ ഏക കേരള പ്രതിനിധിയാണു സൂരജ്. അടുത്ത വർഷം ഒക്ടോബർ 16 മുതൽ 24 വരെ ചിലെയിലെ സാന്റിയാഗോയിലാണു സ്പെഷൽ ഒളിംപിക്സ്.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന വിദ്യാർഥിയാണ് സൂരജ്. അച്ഛൻ ബിജു ദീർഘകാലമായി പരുക്കേറ്റു കിടപ്പിലാണ്. സഹോദരികളായ അശ്വതിയും രേവതിയും ബൗദ്ധിക വെല്ലുവിളി നേരിടുന്നവരാണ്. അമ്മ ഇവർക്കൊപ്പമില്ല. ജീവിതത്തിലെ ഈ വെല്ലുവിളികൾ നേരിടാൻ സൂരജിനെ സഹായിച്ചതു സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിന്റെ പാലായിലെ സ്നേഹാരാം സ്പെഷൽ സ്കൂളാണ്. ഇവിടെ വൊക്കേഷനൽ വിദ്യാർഥിയാണു സൂരജ്.
പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌മിതയാണു സൂരജിലെ കായികതാരത്തെ കണ്ടെത്തിയത്. സ്കൂളിലെ സ്പോർട്സ് കോച്ച് അല്ലിയമ്മ ജോൺ സൂരജിന്റെ കഴിവുകളെ മിനുക്കിയെടുത്തു. ഫുട്ബോളാണ് സൂരജിന്റെ ഇഷ്ട ഇനം. ആദ്യം ഗ്രൗണ്ടിൽ ഇറങ്ങിയതും ഫുട്ബോൾ കളിക്കാണ്. പിന്നീടാണു ഹോക്കിയിലേക്കു തിരിഞ്ഞത്. ഗ്രൗണ്ടിൽ ഇറങ്ങിയാൽ ജയിക്കാതെ കയറാൻ സൂരജിനാകില്ല, അത്ര വാശിയാണ്– ചിരിയോടെ സിസ്റ്റർ റോസ്‌മിത പറഞ്ഞു.
English Summary:
Suraj Biju, a determined 19-year-old from Kottayam, is acceptable to correspond India successful the upcoming International Hockey Federation's archetypal Para Hockey World Cup and adjacent year's Special Olympics. Despite facing important beingness challenges, including his father's semipermanent wounded and intelligence disablement wrong his family, Suraj's passionateness for hockey shines through.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·