പാരിസിൽ ‘ഗോൾമഴ’; ഏറ്റവും കൂടുതൽ ഗോൾ പിറന്ന ചാംപ്യൻസ് ലീഗ് സെമി; കത്തിക്കയറി ബയൺ, ജയിച്ചു കയറി പിഎസ്ജി

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: April 29, 2026 08:20 AM IST

1 minute Read

‌ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ  പിഎസ്ജിയും ബയൺ  മ്യൂണിക്കും തമ്മിലുള്ള മത്സരത്തിൽനിന്ന്.  REUTERS/Gonzalo Fuentes
‌ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിയിൽ പിഎസ്ജിയും ബയൺ മ്യൂണിക്കും തമ്മിലുള്ള മത്സരത്തിൽനിന്ന്. REUTERS/Gonzalo Fuentes

പാരിസ് ∙ പാരിസിലെ പാർക് ദെ പ്രിൻസസ് സ്റ്റേഡിയത്തിൽ ‘ഗോൾമഴ’ പെയ്തിറങ്ങിയപ്പോൾ ജയിച്ചു കയറി ആതിഥേയർ. ചാംപ്യൻസ് ലീഗ് ഫുട്ബോൾ ആദ്യ പാദ സെമിഫൈനൽ മത്സരത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെതിരെയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി, ഹോംഗ്രൗണ്ടിൽ ‘വിറച്ചു’ ജയിച്ചത്. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ചാംപ്യന്മാരായ പിസ്‌ജിയുടെ ജയം. ചാംപ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന സെമി ഫൈനൽ മത്സരമാണ് ഇത്.

കളി ആരംഭിച്ച് 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് ഹാരി കെയ്ൻ ബയണിനെ മുന്നിലെത്തിച്ചു. എന്നാൽ 24-ാം മിനിറ്റിൽ ഖ്വിചാ ക്വരത്‌സ്ഖേലിയയിലൂടെ പിഎസ്ജി തിരിച്ചടിച്ചു. തുടർന്ന് ജോവോ നെവ്സിന്റെ ഹെഡറിലൂടെ പിഎസ്ജി ലീഡ് എടുത്തു. മൈക്കൽ ഒലിസെയിലൂടെ ബയേൺ സമനില പിടിച്ചെങ്കിലും, ആദ്യ പകുതിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി വലയിലാക്കി ഉസ്മാൻ ഡെംബെലെ പിഎസ്ജിയെ വീണ്ടും മുന്നിലെത്തിച്ചു (3–2).

രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്വരത്‌സ്ഖേലിയയും (56') ഡെംബെലെയും (58') വീണ്ടും ഗോളുകൾ നേടിയതോടെ സ്കോർ 5-2 ആയി. എന്നാൽ ശക്തമായി തിരിച്ചുവന്ന ബയൺ, ദായോട്ട് ഉപമേക്കാനോ (65'), ലൂയിസ് ഡയസ് (68') എന്നിവരിലൂടെ രണ്ട് ഗോളുകൾ കൂടി നേടി. ഇതോടെ അടുത്ത ആഴ്ച മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടക്കുന്ന രണ്ടാം പാദ സെമിയിൽ മിന്നിയാൽ ബയൺ മ്യൂണിക്കിന് ഫൈനലിൽ പ്രവേശിക്കാം.

English Summary:

PSG secured a thrilling triumph against Bayern Munich successful the Champions League semi-final archetypal leg, scoring 5 goals to their opponent's four. This high-scoring lucifer is 1 of the astir eventful successful Champions League semi-final history, mounting the signifier for an aggravated 2nd leg.

Read Entire Article