പിടികൂടിയത് 187 കോടിയുടെ കൊക്കെയ്ൻ, പായ്ക്കറ്റുകളിൽ എർലിങ് ഹാളണ്ടിന്റെ ചിത്രവും പേരും; അന്തംവിട്ട് പൊലീസ്– വി‍ഡിയോ

1 month ago 3

ഓൺലൈൻ ഡെസ്‌ക്

Published: August 13, 2026 03:22 PM IST Updated: August 14, 2026 09:23 AM IST

1 minute Read

എർലിങ് ഹാളണ്ടിന്റെ പേരും ചിത്രവുമടങ്ങിയ കൊക്കെയ്‌ൻ പായ്‌ക്കറ്റുകൾ (ഇടത്), എർലിങ് ഹാലണ്ട് (വലത്)( X/@speedlne)
എർലിങ് ഹാളണ്ടിന്റെ പേരും ചിത്രവുമടങ്ങിയ കൊക്കെയ്‌ൻ പായ്‌ക്കറ്റുകൾ (ഇടത്), എർലിങ് ഹാലണ്ട് (വലത്)( X/@speedlne)

ക്വിറ്റോ (ഇക്വഡോൾ) ∙ സൂപ്പർ താരങ്ങൾ ഒട്ടേറെയുണ്ടായിരുന്നെങ്കിലും ഫിഫ ലോകകപ്പിൽ ‘സെൻസേഷൻ’ ആയി മാറിയ താരം ആരാണ്? സംശയമില്ല, നേർവേ താരം എർലിങ് ഹാലണ്ട് തന്നെ. ലോകകപ്പിനിടെ ഇത്രയും ചർച്ചയായ മറ്റൊരു താരമില്ല. മൈതനാത്തെയും കളത്തിനു പുറത്തെയും ഹാളണ്ടിന്റെ എല്ലാ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഹാളണ്ടിന്റെ പല രീതിയിലുള്ള മീമുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഇപ്പോൾ അത്ര ‘സുഖകരമല്ലാത്ത’ ഒരിടത്ത് ഹാളണ്ടിന്റെ ചിത്രം വന്നതാണ് സമൂഹമാധ്യമത്തിലെ പുതിയ ചർച്ച. ഇക്വഡോറിലെ കൊളംബിയൻ അതിർത്തിയോട് ചേർന്നുള്ള ഒരു ട്രക്കിൽ നിന്ന് പിടിച്ചെടുത്ത 469 കിലോ കൊക്കെയ്ൻ ശേഖരത്തിലെ പായ്ക്കറ്റുകളിൽ എർലിങ് ഹാളണ്ടിന്റെ ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നതാണ് പൊലീസിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്.

What you should work next

ഹാളണ്ടിന്റെ ചിത്രം അടങ്ങിയ സ്റ്റിക്കറുകൾ പായ്ക്കറ്റുകളിൽ ഒട്ടിച്ചതിനെക്കുറിച്ച് പൊലീസ് ഇതുവരെ വ്യക്തമായ വിശദീകരണമൊന്നും നൽകിയിട്ടില്ല. ചരക്കുകൾ ഏതു ക്രിമിനൽ ശൃംഖലയാണ് നിർമച്ചതെന്നും ഏത് ഉപഭോക്താവിന്റേതാണെന്നും തിരിച്ചറിയാനുള്ള അടയാളമായി പ്രശസ്തരായ കായിക താരങ്ങളുടെയും മറ്റു സെലിബ്രിറ്റികളുടെയും പേരുകളും ചിത്രങ്ങളും ഷിപ്പ്‌മെന്റുകളിൽ രേഖപ്പെടുത്തുന്നത് ലഹരിമരുന്ന് കടത്തുകാരുടെ പതിവ് രീതിയാണ്. ഇത്തരത്തിലാണ് ഹാളണ്ടിന്റെ പേരും ചിത്രവും പായ്ക്കറ്റുകളിൽ വന്നതെന്നു തന്നെയാണ് അനുമാനം. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

ചൊവ്വാഴ്ച പുലർച്ചെ പാൻ-അമേരിക്കൻ ഹൈവേയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആന്റി നർക്കോട്ടിക് ഏജന്റുമാർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ ഒരു ട്രക്ക് ശ്രദ്ധയിൽപ്പെട്ടതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. ട്രക്ക് വിശദമായി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ 370 പായ്ക്കറ്റുകൾ കണ്ടെത്തി. ട്രക്കിന്റെ രഹസ്യ അറയിൽ നിന്ന് പാക്കറ്റുകൾ പുറത്തെടുക്കുന്ന ഒരു വിഡിയോ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ പായ്ക്കറ്റുകളിൽ ഹാലൻഡിന്റെ സ്റ്റിക്കറുകൾ വ്യക്തമായി കാണാം. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇതു ചർച്ചയായത്.

എന്നാൽ ഇതാദ്യമായല്ല ഒരു ഫുട്ബോൾ താരത്തിന്റെ ചിത്രം ലഹരിമരുന്ന് പായ്ക്കറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടേതടക്കം ഇത്തരത്തിൽ വന്നിട്ടുണ്ട്. ലഹരിമരുന്ന് കടത്തിന്റെ ഒരു തന്ത്രപ്രധാന കേന്ദ്രമായാണ് ഇക്വഡോർ കണക്കാക്കപ്പെടുന്നത്. ഇവിടെയാണ് ലഹരിമരുന്ന് ശേഖരിക്കുകയും സംഭരിക്കുകയും സെൻട്രൽ അമേരിക്കൻ റൂട്ടുകൾ വഴി യുഎസിലേക്കും യൂറോപ്പിലേക്കും വിതരണം ചെയ്യുകയും ചെയ്യുന്നത്. തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് 246 കിലോമീറ്റർ വടക്കുള്ള അതിർത്തി നഗരമായ തുൽക്കാനിനടുത്തുള്ള ഗ്വാഗ്വ നെഗ്രോ പ്രദേശത്ത് ബുധനാഴ്ച നടന്ന ഓപ്പറേഷനിൽ കൊളംബിയൻ തിരിച്ചറിയൽ രേഖകളുള്ള മരിയ ആർ. എന്ന ഒരു സ്ത്രീ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത ലഹരിമരുന്നിന് യുഎസ് വിപണിയിൽ ഏകദേശം 11 മില്യൻ ഡോളറിലധികവും (187 കോടി രൂപ) യൂറോപ്പിൽ 19.6 മില്യൺ ഡോളറിലധികവും (17 മില്യൻ യൂറോ) വിലവരും. ഇക്വഡോറിൽ, കൊളംബിയൻ, മെക്സിക്കൻ കാർട്ടലുകളുമായി സഖ്യത്തിലുള്ള പ്രാദേശിക ക്രിമിനൽ സംഘങ്ങളാണ് ഈ റൂട്ടുകൾ നിയന്ത്രിക്കുന്നതും ലഹരിമരുന്ന് കടത്തുന്നതും. ഇതിൽ 80% ലഹരിമരുന്നും കൊളംബിയയിൽ നിന്നും ബാക്കി പെറുവില്‍ നിന്നുമാണ് വരുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 80 ടൺ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ് റിപ്പോർട്ട് ചെയ്തു.

English Summary:

Erling Haaland Image connected Cocaine: 469 kg of cocaine, bearing Erling Haaland's image, was seized by Ecuadorian constabulary adjacent the Colombian borderline connected Tuesday. This important bust, valued implicit $11 million, highlights a known maneuver by cartels utilizing personage pictures for shipment identification. The incidental successful Quito has generated online treatment and underscores Ecuador's relation arsenic a large cause trafficking hub.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article