Published: June 30, 2026 05:31 AM IST Updated: June 30, 2026 07:45 AM IST
3 minute Read
ഫിഫ ലോകകപ്പിൽ ജർമനിയുടെ പ്രീക്വാർട്ടർ മോഹങ്ങള്‍ തല്ലിക്കെടുത്തി പാരഗ്വായുടെ കുതിപ്പ്. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 3–4നാണ് പാരഗ്വായ് ജയിച്ചു കയറിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് ലീഡെടുത്തപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജർമനി സമനില പിടിച്ചിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു പോയത്. ഒടുവിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് പാരഗ്വായ് തന്നെ മുന്നിലെത്തി. പ്രീക്വാർട്ടറിൽ ഫ്രാൻസ്– സ്വീഡൻ പോരാട്ടത്തിലെ വിജയികളാണ് പാരഗ്വായുടെ എതിരാളികൾ. ബോസ്റ്റനില്‍ അനായാസ വിജയം പ്രതീക്ഷിച്ചിറങ്ങിയ ജർമനിയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പാരഗ്വായ് മത്സരത്തിലുടനീളം പുറത്തെടുത്തത്.
ഷൂട്ടൗട്ടിലെത്തിയപ്പോൾ, മൗറീഷ്യോ, ഗുസ്താവോ ഗോമസ്, മതിയാസ് ഗലര്‍സ, ജോസ് കനാലെ എന്നിവർ പാരഗ്വായ്ക്കു വേണ്ടി വല കുലുക്കി. പാരഗ്വായ് താരം അന്റോണിയോ സനബ്രിയയുടെ ഷോട്ട് പുറത്തേക്കു പോയപ്പോൾ, ഫാബിയൻ ബൽബുവനയുടെ ഷോട്ട് ജർമൻ ഗോൾ കീപ്പർ മാനുവൽ നൂയർ തടഞ്ഞിട്ടു. ജർമനിക്കു വേണ്ടി ആദ്യ കിക്കെടുത്ത കായ് ഹാവെര്‍സിന്റെ ശ്രമം പാരഗ്വായ് ഗോളി ഒർലാൻഡോ ഗിൽ പ്രതിരോധിച്ചിരുന്നു. ജോഷ്വ കിമ്മിച്ച്, ജമാൽ മുസിയാല, നദിം അമിറി എന്നിവർ ജർമനിക്കായി ലക്ഷ്യം കണ്ടു. പക്ഷേ നിക് വോൾട്ട്മെഡ്, ജൊനാഥൻ ടാഹ് എന്നിവരുടെ ശ്രമങ്ങളും പാരഗ്വായ് ഗോൾ കീപ്പർ തടഞ്ഞത് കാര്യങ്ങൾ ജർമനിക്ക് എതിരാക്കി. ഇതോടെ ജർമനി ലോകകപ്പിൽനിന്നു പുറത്തേക്ക്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ ജൊനാഥൻ ടാഹ് ജർമനിയെ മുന്നിലെത്തിച്ചപ്പോള്‍, പാരഗ്വായ് ഗോൾ കീപ്പർക്കെതിരായ ഫൗളിന്റെ പേരിൽ ഗോൾ അനുവദിക്കപ്പെട്ടില്ല. ഇതാണ് ജർമനിയുടെ വിജയമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തിയത്.
What you should work next
ഞെട്ടിച്ച് പാരഗ്വായ്, ആദ്യ പകുതിയിൽ ലീഡ്പ്ലേ മേക്കർ ജമാൽ മുസിയാല ഇല്ലാതെയാണ് മത്സരത്തിൽ ജർമനി ലൈനപ്പ് ഇറക്കിയത്. മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകളിൽ ജർമനി പന്തടക്കത്തിൽ മുന്നിലെത്തിയെങ്കിലും ആക്രമണ നീക്കങ്ങൾ തീരെ കുറവായിരുന്നു. ആദ്യ പകുതി അവസാന ഘട്ടത്തില്‍ പോലും ഗോൾ ലക്ഷ്യമാക്കി രണ്ടു ഷോട്ടുകൾ എടുക്കാൻ മാത്രമാണ് ജർമനിക്കു സാധിച്ചത്. അതിൽ തന്നെ ഓൺടാർഗറ്റ് ഷോട്ടുകൾ ഇല്ലായിരുന്നു. ആദ്യ മിനിറ്റുകളിൽ പാരഗ്വായുടെ ഗോൾ നീക്കത്തോടെയാണു മത്സരം ആരംഭിച്ചത്. ജൂലിയോ എൻകിസോയും ജൂനിയർ അലോൻസോയും ഗോൾ നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം മിനിറ്റിലെ ജൂനിയർ അലോൻസോയുടെ ഗോൾ ശ്രമം, ജർമൻ ഗോൾ കീപ്പർ മാനുവൽ നൂയർ രക്ഷപെടുത്തുകയായിരുന്നു. ആറാം മിനിറ്റിൽ ജർമൻ താരം ഡെനിസ് ഉൻഡാവും പിന്നാടെ ഫ്ലോറിയൻ വിറ്റ്സും നടത്തിയ ഗോൾ നീക്കങ്ങളും ലക്ഷ്യത്തിലെത്തിയില്ല. ജർമനി പന്തിനു മേൽ നിയന്ത്രണം സ്ഥാപിച്ചതോടെ പാരഗ്വായ് പ്രതിരോധത്തിലേക്കു വലിഞ്ഞു.
ഗോളെന്നുറപ്പിക്കാവുന്ന ഷോട്ടുകളൊന്നും ജർമനിയിൽനിന്ന് ആദ്യ പകുതിയിൽ ഉണ്ടാകില്ലെന്നു കരുതിയിരിക്കെയാണ് പാരഗ്വായ് ഞെട്ടിക്കുന്നത്. 42–ാം മിനിറ്റിൽ പാരഗ്വായ് ആദ്യ ലീഡെടുത്തു. 42–ാം മിനിറ്റിൽ മതിയാസ് ഗളർസയുടെ അസിസ്റ്റിൽ ഗോൾ നേടിയത് ജൂലിയോ എൻസിസോ. സ്കോർ 1–0. കളി ഏറക്കുറെ ഭൂരിഭാഗം സമയവും നിയന്ത്രണത്തിൽ വച്ചിട്ട് അപ്രതീക്ഷിതമായി ഗോൾ വഴങ്ങേണ്ടിവന്നത് ജർമനിയെ ഞെട്ടിച്ചു. അതുവരെ ഫൈനൽ തേർഡിൽ ഗോൾനീക്കമൊന്നുമില്ലാതിരിക്കെയാണ് ജർമനിക്കെതിരെ പാരഗ്വായുടെ ഗോൾ വരുന്നത്. കോർണറിൽനിന്നു ലഭിച്ച പന്ത് ജർമൻ ഗോൾ കീപ്പർ മാനുവല്‍ നൂയർ തട്ടിയകറ്റിയപ്പോൾ റീബൗണ്ടിൽ നിന്നാണ് പാരഗ്വായ് ലീഡെടുത്തത്. പെനാൽറ്റി ഏരിയയുടെ വലതു ഭാഗത്തുനിന്ന് മതിയാസ് ഗളർസ പന്ത് ഉയർത്തി നൽകിയപ്പോൾ, തകർപ്പൻ ഹെഡറിലൂടെ ജൂലിയോ എൻസിസോ വലയിലെത്തിച്ചു. അപ്രതീക്ഷിതമായി പിന്നിലായിപ്പോയതിന്റെ ക്ഷീണം തീർക്കാൻ ആദ്യ പകുതിയിൽ തന്നെ ജർമനി ശ്രമിച്ചിരുന്നു. എന്നാൽ എല്ലാം പാരഗ്വായ് ഒരുക്കിയ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. ഇതോടെ മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് മുന്നിൽ.
രണ്ടാം പകുതിയിൽ സമനില തെറ്റിയില്ലരണ്ടാം പകുതി ആരംഭിക്കുംമുന്‍പ് ഫെലിക്സ് നെംചയെ പിന്‍വലിച്ച ജർമനി ലിയോൺ ഗൊറെറ്റ്സ്കയെ കളിക്കാൻ ഇറക്കി. മത്സരത്തിന്റെ 54–ാം മിനിറ്റിൽ ജർമനി സമനില പിടിച്ചു. പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നും ഫ്ലോറിയൻ വിസ് എടുത്ത ഷോട്ടിൽ തല കൊണ്ട് തഴുകി വലയിലെത്തിച്ചത് കായ് ഹാവെർട്ട്സ്. ഇതോടെ സ്കോർ 1–1. പിന്നാലെ ഹാർവെർട്സും ഗൊറെസ്കയും അലക്സാണ്ടർ പാവ്‍ലോവിച്ചും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. 63–ാം മിനിറ്റിൽ ഡെനിസ് ഉൻഡാവിനു പകരം ജമാൽ മുസിയാല കളിക്കാനിറങ്ങി. പത്താം നമ്പർ താരം കളിക്കാനിറങ്ങിയതോടെ ജർമനിയിൽനിന്ന് കൂടുതൽ മികച്ച നീക്കങ്ങളുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. 78–ാം മിനിറ്റിൽ പോയിന്റ് ബ്ലാങ്കില്‍നിന്ന് കയ് ഹാവെർട്സ് എടുത്ത ഹെഡർ പാരഗ്വായ് ഗോളി ഒർലാൻഡോ ഗിൽ പ്രതിരോധിച്ചു.
80–ാം മിനിറ്റിൽ ജർമൻ താരം ഫ്ലോറിയൻ വിറ്റ്സിന്റെ ഗോൾ ശ്രമവും പാഴായി. അഞ്ചു മിനിറ്റാണ് റഫറി രണ്ടാം പകുതിയുടെ ഇൻജറി ടൈമായി അനുവദിച്ചത്. തൊട്ടുപിന്നാലെ കോർണറിൽനിന്ന് ലീഡ് പിടിക്കാനുള്ള ശ്രമവും പാഴായി. 90+2-ാം മിനിറ്റിൽ ജർമൻ താരം നഥാനിയേൽ ബ്രോണിന്റെ കോർണറിൽ ജൊനാഥൻ ടായുടെ ഹെഡർ നീക്കം. ജൊനാഥന്‍ ടായുടെ ഹെഡർ, പാരഗ്വായ് ഗോളി ഒർലാൻഡോ ഗിൽ പ്രതിരോധിച്ചു. രണ്ടാം പകുതിയുടെ ഇൻജറി ടൈമിലും ഇരു ടീമുകളും 1–1 സമനില പാലിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്കു നീണ്ടു. എക്സ്ട്രാ ടൈമിൽ ജർമനിക്കായി ജൊനാഥൻ ടാഹ് ലക്ഷ്യം കണ്ടെങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു. പാരഗ്വായ് ഗോൾ കീപ്പർക്കെതിരായ ഫൗളിലായിരുന്നു നടപടി. എക്സ്ട്രാ ടൈമില്‍ ഏഴ് യെല്ലോ കാർഡുകളാണ് ഫൗളുകളുടെ പേരിൽ ഇരു ടീമുകൾക്കുമെതിരെ റഫറി പ്രയോഗിച്ചത്. എക്സ്ട്രാ ടൈമിലും ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു കടന്നു.
English Summary:





English (US) ·