‘പിന്നെയെന്താണ് ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്? ആ തീരുമാനം പാളിയിട്ടില്ല; ഇതു തോൽവിയല്ല, ടെസ്റ്റ് ക്രിക്കറ്റിന്റെ വിജയം’

3 weeks ago 4

ഓൺലൈൻ ഡെസ്‍ക്

Published: August 28, 2026 09:11 AM IST Updated: August 28, 2026 09:21 AM IST

1 minute Read

ശുഭ്‌മൻ ഗിൽ (PTI Photo/Shailendra Bhojak)
ശുഭ്‌മൻ ഗിൽ (PTI Photo/Shailendra Bhojak)

കൊളംബോ∙ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഫോളോ-ഓൺ ചെയ്യിക്കാനുള്ള തീരുമാനം പാളിപ്പോയിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ. മഴയുള്ള കാലാവസ്ഥയും ടീമിന്റെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും ഗിൽ പറഞ്ഞു. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്കയെ 290 റൺസിന് പുറത്താക്കിയ ശേഷമാണ് ഇന്ത്യ ആതിഥേയരെ വീണ്ടും ബാറ്റിങ്ങിന് അയയ്ക്കാൻ തീരുമാനിച്ചത്. ഫോളോ-ഓൺ ഒഴിവാക്കാൻ ശ്രീലങ്കയ്ക്ക് 13 റൺസ് കൂടി വേണമായിരുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ലങ്കയെ 6 വിക്കറ്റിന് 229 റൺസ് എന്ന നിലയിലേക്ക് ചുരുക്കാൻ കഴിഞ്ഞതുവരെ അത് ശരിയായ തീരുമാനമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ അവസാന ദിവസം മുഴുവൻ ബാറ്റ് ചെയ്ത ആതിഥേയർ, സമനില പൊരുതി നേടുകയായിരുന്നു.

What you should work next

‘‘ഫോളോ-ഓൺ തീരുമാനം പാളിപ്പോയി എന്ന് ഞാൻ പറയില്ല. നാലും അഞ്ചും ദിവസങ്ങളിൽ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ ആലോചിച്ചിരുന്നു. ആ അവസരം പ്രയോജനപ്പെടുത്താനാണ് ഞങ്ങൾ ആഗ്രഹിച്ചത്. നാലാം ദിവസം ‍‍ഞങ്ങൾ വീണ്ടും ബാറ്റ് ചെയ്ത് 200 റൺസ് കൂടി നേടി അവർക്ക് ഏകദേശം 400 റൺസിന്റെ ലക്ഷ്യം നൽകണമായിരുന്നോ? അതോ ഫോളോ-ഓൺ നൽകണമായിരുന്നോ?. ഞങ്ങൾ ഫോളോ-ഓൺ നൽകാതിരിക്കുകയും പിന്നീട് മഴ പെയ്യുകയും ചെയ്തിരുന്നെങ്കിൽ, എന്തുകൊണ്ട് ഫോളോ-ഓൺ നൽകിയില്ല എന്ന് നിങ്ങൾ ചോദിച്ചേനെ. എന്നാൽ ആ സാഹചര്യത്തിൽ സാധ്യമായ ഏറ്റവും മികച്ച തീരുമാനമാണ് എടുക്കേണ്ടത്. അതുകൊണ്ട്, ഫോളോ-ഓൺ തീരുമാനം പാളിപ്പോയെന്ന് ഞാൻ കരുതുന്നില്ല.’’– മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഗിൽ പറഞ്ഞു.

അവർ വളരെ നന്നായി കളിച്ചു. ചില കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. ഞാൻ പറഞ്ഞതുപോലെ, ഇന്ത്യയിലോ അല്ലെങ്കിൽ പന്ത് തിരിയുന്ന മറ്റു പിച്ചുകളിലോ കളിക്കുമ്പോൾ ക്യാച്ച് ബിഹൈൻഡ്, സ്ലിപ്പ് ക്യാച്ച്, എൽബിഡബ്ല്യു, ബോൾഡ് എന്നിങ്ങനെ മൂന്നു രീതിയിലുള്ള പുറത്താക്കലുകളും മത്സരത്തിലുണ്ടാകും. ഒരുപാട് എൽബിഡബ്ല്യു അപ്പീലുകൾ ഉണ്ടായെങ്കിലും അവയൊന്നും ഞങ്ങൾക്ക് അനുകൂലമായി വന്നില്ല. അതുകൊണ്ട് ഞങ്ങൾക്ക് പദ്ധതികൾ മാറ്റേണ്ടിവന്നു’’– ഗിൽ വ്യക്തമാക്കി.

എന്നാൽ ഒന്ന് മുതൽ നാല് വരെയുള്ള ദിവസങ്ങളിൽ ആധിപത്യം പുലർത്തിയ സ്ഥിതിക്ക്, ഈ സമനില ഒരു തോൽവി പോലെ തോന്നിക്കുന്നില്ലെന്നും ഇന്ത്യ ക്യാപ്റ്റൻ പറഞ്ഞു. ‘‘ഇതൊരു തോൽവിയായി തോന്നിയെന്ന് ഞാൻ പറയില്ല. ഒന്നാം ഇന്നിങ്സിൽ 500 റൺസ് നേടുകയും തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത സാഹചര്യത്തിൽ, മൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് 18 വിക്കറ്റുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സാധാരണയായി ആ സാഹചര്യത്തിൽ കളി ജയിക്കുമെന്ന് തന്നെയാണ് കരുതുക. അതിനാൽ ഞങ്ങൾ നിന്നിരുന്ന അവസ്ഥയിൽ നിന്ന് അവർ മത്സരം സമനിലയിലാക്കിയ രീതിക്ക് അവരെ അഭിനന്ദിക്കണം. തീർച്ചയായും നിരാശയുണ്ട്, ഞങ്ങൾ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവരുടെ പോരാട്ടവീര്യത്തെയും നമ്മൾ അഭിനന്ദിക്കേണ്ടതുണ്ട്. ഇവിടെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിന്റെ വിജയമാണ്’’– ഗിൽ പറഞ്ഞു.

English Summary:

Shubman Gill: Indian skipper Shubman Gill defended his determination to enforce a follow-on against Sri Lanka successful the 2nd Test successful Colombo. Despite the lucifer ending successful a draw, Gill asserted that the strategical telephone was not a failure, considering upwind and squad interests. He emphasized that the hard-fought gully represents a triumph for the tone of Test cricket.

Read Entire Article