പീഡനം സഹിക്കാനാകാതെ അശ്വിനി സർക്കാർ ജോലി രാജിവച്ചു, ഓട്ടോ വാങ്ങാനും പണം ആവശ്യപ്പെട്ടു; ഭർതൃമാതാവ് ഒളിവിൽ

1 week ago 8

മനോരമ ലേഖകൻ

Published: September 08, 2026 11:13 AM IST

1 minute Read

 അശ്വിനി മനോഹർ പോൾ (ഇടത്), നൽദുർഗ് കോട്ട (വലത്)
അശ്വിനി മനോഹർ പോൾ (ഇടത്), നൽദുർഗ് കോട്ട (വലത്)

മുംബൈ ∙ ഗാർഹികപീഡനം സഹിക്കാനാകാതെ വന്നതോടെ 3 മക്കളുമായി കോട്ടയുടെ മുകളിൽ നിന്നു ചാടി ജീവനൊടുക്കിയ ദേശീയ ഗുസ്തിതാരത്തിന്റെ മൂന്നാമത്തെ കുട്ടിയും മരിച്ചു. ദേശീയതലത്തിൽ 5 സ്വർണമെഡലും 6 വെള്ളിമെഡലും നേടിയിട്ടുള്ള അശ്വിനി മനോഹർ പോളിന്റെ ഇരട്ടപെൺകുട്ടികളിൽ ഒരാളായ വീരയാണു ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അശ്വിനി, ഇരട്ടകളിലൊരാളായ ക്രാന്തി, മകൻ അജിങ്ക്യ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

കേസിൽ ഭർത്താവ് മനോഹർ പോൾ, ഭർതൃപിതാവ് അങ്കുഷ് പോൾ എന്നിവരെ സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃമാതാവ് ഒളിവിലാണ്. 2020ലായിരുന്നു അശ്വിനിയുടെ വിവാഹം. പിറ്റേവർഷം മകനും 2024ൽ ഇരട്ടപെൺകുട്ടികളും ജനിച്ചു. അശ്വിനിയോടു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്ന ഭർത്താവും കുടുംബാംഗങ്ങളും ഇരട്ടപെൺകുട്ടികൾക്കു ജന്മം നൽകിയതിന്റെ പേരിലും പീഡിപ്പിച്ചിരുന്നു.

ഓട്ടോറിക്ഷ വാങ്ങാനും മറ്റുമായി പലപ്പോഴും ഭർത്താവ് പണം ആവശ്യപ്പെട്ടിരുന്നു. പീഡനം സഹിക്കാനാകാതെ അശ്വിനി സർക്കാർ ജോലി രാജിവച്ചതും പ്രതിസന്ധി കൂട്ടി. വ്യാഴാഴ്ച ധാരാശിവ് (ഉസ്മാനാബാദ്) ജില്ലയിലെ നൽദുർദ് കോട്ടയ്ക്കു മുകളിലെത്തിയ അശ്വിനിയും മക്കളും 100 അടി താഴ്ചയിലേക്കാണ് എടുത്തുചാടിയത്.

English Summary:

Domestic Violence Fuels Fatal Jump by Indian Wrestler

Read Entire Article