പുറത്താകുന്നത് സഞ്ജുവല്ല, അഭിഷേക്; ഓപ്പണിങ്ങിൽ പുതിയ കോംബോ?, വൈസ് ക്യാപ്റ്റനും തിരിച്ചെത്തും; ഇനി ‘വാം അപ്’

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: January 28, 2026 09:08 AM IST

1 minute Read

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുൻപ് വിശാഖപട്ടണത്ത് പരിശീലനം നടത്തുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ. (PTI Photo/Shailendra Bhojak))
ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുൻപ് വിശാഖപട്ടണത്ത് പരിശീലനം നടത്തുന്ന ഇന്ത്യൻ താരം സഞ്ജു സാംസൺ. (PTI Photo/Shailendra Bhojak))

Follow Us

Facebook

WhatsApp

വിശാഖപട്ടണം ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിനായി ഇന്നു കളത്തിലിറങ്ങുമ്പോൾ ഒരു ‘വാം അപ്’ മാച്ചിന്റെ മൂഡിലാണ് ഇന്ത്യൻ ടീം. തുടർച്ചയായ വിജയങ്ങളിലൂടെ പരമ്പര നേട്ടം ഉറപ്പിച്ച ഇന്ത്യയ്ക്ക്, ട്വന്റി20 ലോകകപ്പിനായി അവസാന വട്ട ഒരുക്കങ്ങൾക്കുള്ള അവസരമാണ് ഇനിയുള്ള 2 മത്സരങ്ങൾ.

ലോകകപ്പിലെ ടീം കോംപിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ഗ്രൗണ്ടിൽനിന്ന് തന്നെ ഉത്തരം കണ്ടെത്താനാകും മാനേജ്മെന്റിന്റെ ശ്രമം. ഫോമിലുള്ള സൂപ്പർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇന്ത്യ റിസർവ് ബെഞ്ചിന്റെ കരുത്ത് പരീക്ഷിക്കാനും സാധ്യതയേറെ. വിശാഖപട്ടണത്ത് ഇന്ന് വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം.

അഭിഷേക് ശർമയും ഇഷാൻ കിഷനും സൂര്യകുമാർ യാദവുമെല്ലാം അടിച്ചു തകർക്കുമ്പോൾ സഞ്ജു സാംസണിന്റെ ഫോം മാത്രമാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ ആശങ്ക. തിലക് വർമ ടീമിൽ തിരിച്ചെത്താത്തതിനാൽ സഞ്ജു പ്ലേയിങ് ഇലവനിൽ തുടർന്നേക്കും. എന്നാൽ 3 മത്സരങ്ങളിൽനിന്ന് 16 റൺസ് മാത്രം നേടാനായ സഞ്ജുവിനെ മധ്യനിരയിലേക്ക് ഇറക്കി പകരം ഇഷാൻ കിഷനെ ഓപ്പണറായി പരീക്ഷിക്കാൻ സാധ്യതയേറെ.

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ താരം സഞ്ജു സാംസണും കോച്ച് ഗൗതം ഗംഭീറും ചർച്ചയിൽ. . (PTI Photo/Shailendra Bhojak)

ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ താരം സഞ്ജു സാംസണും കോച്ച് ഗൗതം ഗംഭീറും ചർച്ചയിൽ. . (PTI Photo/Shailendra Bhojak)

അഭിഷേകിന് വിശ്രമം അനുവദിച്ച് സഞ്ജു– ഇഷാൻ ഓപ്പണിങ് കോംബോയും പരീക്ഷിക്കാൻ സാധ്യതയുണ്ട്. പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാത്ത ശ്രേയസ് അയ്യരും പരുക്കിനെ തുടർന്ന് ബെഞ്ചിലായിരുന്ന വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലും ഇലവനിലെത്തിയേക്കും. അങ്ങനെയെങ്കിൽ ഹാർദിക് പാണ്ഡ്യയ്ക്കു വിശ്രമം അനുവദിക്കും. ബോളിങ്ങിൽ 3 മത്സരങ്ങളിൽനിന്ന് 2 വിക്കറ്റ് മാത്രം നേടാനായ കുൽദീപ് യാദവ് ഇതുവരെ മികവിലേക്കുയർന്നിട്ടില്ല.

English Summary:

India vs New Zealand T20 Series 4th lucifer sees India utilizing the remaining games for important T20 World Cup preparations, focusing connected squad combinations and investigating seat strength. The squad is addressing concerns similar Sanju Samson's batting signifier portion considering resting prima players and giving opportunities to others successful Visakhapatnam.

Read Entire Article