Published: April 30, 2026 09:03 AM IST Updated: April 30, 2026 10:56 AM IST
1 minute Read
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് ആദ്യപാദത്തിലെ രണ്ടാം സെമി ഫൈനലിൽ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡും ഇംഗ്ലിഷ് ക്ലബ് ആർസനലും തമ്മിൽ നടന്ന പോരാട്ടം സമനിലയിൽ അവസാനിച്ചു. 1-1 എന്ന സ്കോറിനാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത്. അത്‍ലറ്റിക്കോയുടെ ഹോംഗ്രൗണ്ടായ മാഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്.
മത്സരത്തിന്റെ തുടക്കം മുതൽ ആഴ്സണൽ മികച്ച ആധിപത്യം പുലർത്തി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുൻപ്, 44-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിക്ടോർ യോക്കരേഷ് ആർസലിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ആക്രമണം ശക്തമാക്കി. 56-ാം മിനിറ്റിൽ അത്‌ലറ്റിക്കോയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി യൂലിയൻ അൽവാരസ് ഗോളാക്കി മാറ്റിയതോടെ സ്കോർ 1-1 ആയി സമനിലയിലായി.
മത്സരത്തിന്റെ 78-ാം മിനിറ്റിൽ എബെറെച്ചി ഈസെയെ ബോക്സിൽ വീഴ്ത്തിയതിന് ആർസലിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം ഈ തീരുമാനം റദ്ദാക്കിയത് വിവാദമായി. തീരുമാനത്തിൽ ആർസനൽ പരിശീലകൻ മിക്കൽ ആർറ്റേറ്റ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
സമനിലയോടെ ഈ സീസണിൽ ചാംപ്യൻസ് ലീഗിൽ തോൽവി അറിയാതെയുള്ള ആർസനലിന്റെ കുതിപ്പ് 13–ാം മത്സരത്തിലും തുടർന്നു. രണ്ടാം പാദ മത്സരം മേയ് 6ന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കും. ഫൈനലിൽ പ്രവേശിക്കാൻ ഇരുടീമുകൾക്കും അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.
English Summary:







English (US) ·