Published: July 08, 2026 02:26 AM IST Updated: July 08, 2026 04:52 AM IST
1 minute Read
വാൻകൂവർ∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ കൊളംബിയയെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ. ഷൂട്ടൗട്ടിൽ സ്വിറ്റ്‌സർലൻഡ് നാലെണ്ണം വലയിലാക്കിയപ്പോൾ കൊളംബിയയ്ക്ക് മൂന്നെണ്ണം മാത്രമാണ് ലക്ഷ്യം കാണാനായത്. ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവച്ച മത്സരത്തിൽ നിശ്ചിത സമയം അവസാനിക്കുന്നതു വരെയും ഗോൾ വല കുലുങ്ങിയില്ല. തുടർന്നാണ് എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനൽറ്റിയിലേക്കും നീണ്ടത്. ക്വാർട്ടർ ഫൈനലിൽ അർജന്റീനയാകും സ്വിറ്റ്‌സർലൻഡിന്റെ എതിരാളികൾ.
What you should work next
മത്സരത്തിലുടനീള കൊളംബിയയും സ്വിറ്റസർലൻഡും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മനോഹരമായ ഒട്ടേറെ ഗോൾ ശ്രമങ്ങളുണ്ടായെങ്കിലും ഒന്നും വലകുലുക്കിയില്ല. പന്തവകാശത്തിലടക്കം ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടി. പന്ത്രണ്ടാം മിനിറ്റിൽ കൊളംബിയയുെട ഗോൾ ശ്രമം സ്വിസ് കീപ്പർ തടുത്തിട്ടു.
ഇരുപതാം മിനിറ്റിൽ കൊളംബിയ താരം ഗുസ്താവോ പ്യുവേർട്ടയുടെ മനോഹരമായൊരു ഷോട്ടും ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി. 30–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ മനോഹരമായൊരു ഷോട്ട് ഗോൾ കീപ്പർ തടുത്തിട്ടു. തൊട്ടടുത്ത മിനിറ്റിലും സ്വിസ് ടീം ഗോളിനായി ശ്രമിച്ചെങ്കിലും ഗോൾ കീപ്പർ കൃത്യമായി തടുത്തു. ഇരു ടീമുകളും ബോക്സ് വരെയെത്തി മടങ്ങിപ്പോകുന്നതാണ് കണ്ടത്.
രണ്ടാം പകുതിയിലും പ്രതിരോധ നിര ശക്തമായി തുടർന്നതോടെ ഇരു ടീമുകൾക്കും കാര്യമായൊന്നും ചെയ്യാനായില്ല. 46-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം ജിബ്രിൽ സോ ഗോളിനായി ശ്രമിച്ചെങ്കിലും ലക്ഷ്യം പിഴച്ചു. പോസ്റ്റിന് തൊട്ടുപുറത്തുനിന്നു ലഭിച്ച ഫ്രീകിക്കും സ്വിറ്റ്സർലൻഡിന് ഗോളാക്കാനായില്ല. ഫാബിയൻ റെയ്ഡർ എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയുടെ പുറത്തേക്ക് പോവുകയായിരുന്നു. 59–ാം മിനിറ്റിൽ കൊളംബിയയുടെ മറ്റൊരു ഷോട്ട് ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി.
63-ാം മിനിറ്റിൽ കൊളംബിയ താരം ലൂയിസ് സ്വാരസ് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് തെറിച്ചു. 74-ാം മിനിറ്റിലും കൊളംബിയ ഗോളിനായി ശ്രമിച്ചെങ്കിലും സ്വിസ് ഗോൾ കീപ്പറുടെ കയ്യിൽ പന്ത് ഭദ്രമായി. ഇത്തരത്തിൽ, ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് വഴുതി മാറിയത്. ഒടുവിൽ നിശ്ചിത സമയത്തിനു ശേഷവും മത്സരം ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണ് എക്സ്ട്രാ ടൈമിലേക്ക് കടന്നത്. എന്നാൽ എക്സ്ട്രാ ടൈമിലും ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.
English Summary:





English (US) ·