പെനൽറ്റിക്ക് പകരം ഡബിൾ, ഇൻജറി ടൈമിലെ മാജിക് ഗോൾ; ‘ഗോട്ട്’ ഫോർ എ റീസൺ; മെസ്സി, നിങ്ങൾക്ക് സ്തുതിയായിരിക്കട്ടെ!

4 weeks ago 4

ജെഫിൻ പി. മാത്യു

ജെഫിൻ പി. മാത്യു

Published: June 23, 2026 01:40 AM IST Updated: June 23, 2026 04:44 AM IST

3 minute Read

ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്‌ക്കെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സി.  REUTERS/Kai Pfaffenbach
ഫിഫ ലോകകപ്പിൽ ഓസ്ട്രിയയ്‌ക്കെതിരെ ഗോൾ നേടിയ അർജന്റീന താരം ലയണൽ മെസ്സി. REUTERS/Kai Pfaffenbach

ഡാലസ് ∙ മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ, അർജന്റീനയുടെ പത്താം നമ്പർ ജഴ്സിക്കാരനു സംഭവിച്ച ആ പിഴവ് ആരാധകരുടെ നെഞ്ചുലച്ചു. പെനൽറ്റി പാഴാക്കിയെന്ന ‘ദുഷ്പേര്’ വീണ്ടും ഇതിഹാസ താരത്തെ തേടിയെത്തി. പക്ഷേ ആ വിമർശനങ്ങൾക്കും ആക്രോശങ്ങൾക്കും വെറും അരമണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 38–ാം മിനിറ്റിൽ, ഓസ്ട്രിയൻ വലകുലുക്കി ആ ചരിത്രം പിറന്നു. ഡാലസ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി, സ്ക്രീനുകളിൽ കണ്ണുംനട്ടിരിക്കുന്ന പതിനായിരങ്ങളെ രോമാഞ്ചമണിയിച്ച് ആ ചരിത്ര ഗോൾ. ഫുട്ബോളിലെ മിശിഹ ലോകകപ്പിൽ നേടുന്ന 17–ാം ഗോൾ. കാൽപന്തുകളിയിലെ ‘ഗോട്ട്’ താൻ തന്നെയെന്നും ലോകത്തോടു വിളിച്ചുപറഞ്ഞ നിമിഷം. ലയണൽ മെസ്സി, നിങ്ങൾക്ക് സ്തുതിയായിരിക്കട്ടെ!.

What you should work next

പെനൽറ്റി കിക്ക് നഷ്ടമാക്കിയതിന്റെ നിരാശ ഇരട്ടഗോൾ നേടി മെസ്സി തീർത്ത മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ (റൗണ്ട് ഓഫ് 32) പ്രവേശിച്ചത്. കഴിഞ്ഞ മത്സരത്തിൽ അൽജീരിയയെ 3–0നാണ് അർജന്റീന തോൽപ്പിച്ചത്. ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടത്തോടെ മെസ്സി തന്നെയാണ് ആ മത്സരത്തിലും അർജന്റീനയ്ക്ക് കരുത്തായത്. ടൂർണമെന്റിൽ ഇതുവരെ അർജന്റീന നേടിയ അഞ്ച് ഗോളുകളും മെസ്സിയുടെ കാലിൽനിന്നാണ്. ടീം ഇതുവരെ ഗോളൊന്നും വഴങ്ങിയിട്ടുമില്ല.

∙ മെസ്സി ‘മിസ്’ഡാലസ് കൗബോയ്സിന്റെ ശീതീകരിച്ച ഹോം ഗ്രൗണ്ടിൽ തടിച്ചുകൂടിയ 70,649 ഓളം വരുന്ന അർജന്റീനൻ ആരാധകരെ നിശബ്ദരാക്കിയാണ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മെസ്സി ഒരു പെനൽറ്റി പാഴാക്കിയത്. രണ്ട് ഓസ്ട്രിയൻ കളിക്കാർക്കിടയിൽ കുടുങ്ങി ലൗറ്റാരോ മാർട്ടിനെസ് ബോക്സിൽ വീണതോടെയാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. വാർ പരിശോധനയ്ക്ക് ശേഷം റഫറി അമീൻ മുഹമ്മദ് പെനൽറ്റി വിധിച്ചു. ഒൻപതാം മിനിറ്റിൽ മെസ്സി പെനൽറ്റി കിക്ക് എടുക്കാൻ മുന്നോട്ട് വന്നപ്പോൾ സ്റ്റേഡിയമാകെ ഇരമ്പി, ചരിത്രനിമിഷത്തിന് സാക്ഷിയാകാൻ ലോകം കണ്ണുകൂർപ്പിച്ചു. എന്നാൽ താരത്തിന്റെ റൺ-അപ് വളരെ പതുക്കെയായിരുന്നു. ദുർബലമായ ആ ഷോട്ട് ലക്ഷ്യം കാണാതെ പോസ്റ്റിന് പുറത്തേക്ക് പോയി. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് മെസ്സി, പെനൽറ്റി പാഴാക്കുന്നത്.

അർജന്റീന ചാംപ്യന്മാരായ 2022ലെ ലോകകപ്പിൽ പോളണ്ടിനെതിരായ 2-0 വിജയത്തിനിടയിലും മെസ്സിയുടെ പെനൽറ്റി കിക്ക് വോയ്ചെക്ക് ഷെസ്നി തടുത്തിരുന്നു. 2018ലെ ടൂർണമെന്റിൽ ഐസ്‌ലൻഡിനെതിരെയായിരുന്നു ആ മിസ്. ഓസ്ട്രിയയ്ക്കെതിരെ 19-ാം മിനിറ്റിൽ മെസ്സിക്ക് ഗോൾ നേടാൻ വ്യക്തമായ ഒരു അവസരം ലഭിച്ചെങ്കിലും പന്തുമായി മുന്നേറുന്നതിനിടയിൽ അവസാന നിമിഷം ഓസ്ട്രിയൻ ക്യാപ്റ്റൻ ഡേവിഡ് അലാബ പന്ത് തട്ടിയകറ്റി. മത്സരം അരമണിക്കൂർ പിന്നിട്ടതിന് തൊട്ടുപിന്നാലെ, ഗോൾകീപ്പർ അലക്സാണ്ടർ ഷ്ലാഗർക്ക് നിസ്സഹായനായ ഒരു സാഹചര്യത്തിൽ മെസ്സിയുടെ ഗോളുറപ്പിച്ച മറ്റൊരു ഷോട്ട് തടഞ്ഞുകൊണ്ട് അലാബ വീണ്ടും അർജന്റീനയ്ക്ക് വിലങ്ങുതടിയായി.

ആദ്യ മത്സരത്തിൽ ജോർദനെ 3-1 ന് പരാജയപ്പെടുത്തിയ റാൽഫ് റാഗ്നിക്കിന്റെ ഓസ്ട്രിയ, പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് 38-ാം മിനിറ്റിൽ കാത്തിരുന്ന ആ വലിയ നിമിഷം എത്തി. ഫാകുണ്ടോ മെദീന നൽകിയ പാസ് തിയാഗോ അൽമാഡ ബുദ്ധിപരമായി തന്റെ കാലുകൾക്കിടയിലൂടെ കടത്തിവിട്ടപ്പോൾ, ഒഴിഞ്ഞുകിടന്ന പോസ്റ്റിന് മുന്നിൽ നിന്ന അർജന്റീന നായകന് പന്ത് വലയിലെത്തിക്കേണ്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിഖ്യാതമായ തന്റെ ഇടങ്കാലൻ ഷോട്ട്, ഗോൾ! ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസ്സി മാറി. മുൻ ജർമൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസ്സി തകർത്തത്. ചരിത്രനേട്ട സ്വന്തമാക്കിയ തങ്ങളുടെ പ്രിയ നായകനെ ആദരിക്കാനായി ആരാധകർ എഴുന്നേറ്റുനിന്നു കയ്യടിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ അർജന്റീന–1, ഓസ്ട്രിയ–0.

‘ഗോട്ട്’ ഫോർ എ റീസൺ!.ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ ഓസ്ട്രിയ രണ്ടാം പകുതിയുടെ തുടക്കത്തിൽ വളരെ ആക്രമിച്ച് കളിച്ചു. ക്യാപ്റ്റൻ ഡേവിഡ് അലാബയുടെ നേതൃത്വത്തിൽ അവർ അർജന്റീനയുടെ പ്രതിരോധ നിരയ്ക്ക് മേൽ കടുത്ത സമ്മർദം ചെലുത്തി. മാർസെൽ സബിറ്റ്സറും മൈക്കൽ ഗ്രിഗോറിറ്റ്ഷും ഗോൾ നേടുന്നതിന് അടുത്തെത്തിയെങ്കിലും അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ മികച്ച സേവുകൾ അവർക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മത്സരം കൂടുതൽ പരുക്കനാകുകയും ചെയ്തു. അർജന്റീനയുടെ കൗണ്ടർ അറ്റാക്കുകളെ തടയാൻ ഓസ്ട്രിയൻ കളിക്കാർ പലപ്പോഴും ഫൗളുകളെ ആശ്രയിച്ചു. മധ്യനിരയിലെ കടുത്ത പോരാട്ടത്തിനിടയിൽ അർജന്റീനയുടെ റോഡ്രിഗോ ഡി പോളിനും ഓസ്ട്രിയൻ താരം കോൺറാഡ് ലൈമറിനും മഞ്ഞക്കാർഡ് ലഭിച്ചു.

കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ സമനില ഗോളിനായി ഓസ്ട്രിയ കൂട്ടത്തോടെ അർജന്റീനയുടെ ബോക്സിലേക്ക് കയറി ആക്രമിച്ച സമയത്താണ് മെസ്സിയുടെ മാജിക് ഗോൾ പിറക്കുന്നത്. ഓസ്ട്രിയയുടെ പക്കൽനിന്നു പന്ത് പിടിച്ചെടുത്ത അർജന്റീന മനോഹരമായ ഒരു കൗണ്ടർ അറ്റാക്ക് നടത്തി. മധ്യനിരയിൽ നിന്ന് ലയണൽ മെസ്സി പന്തുമായി കുതിച്ച് മുന്നേറ്റനിരയിലെ ജൂലിയൻ അൽവാരസിന് കൃത്യമായ പാസ് നൽകി. ജൂലിയൻ അൽവാരസ് എടുത്ത ഷോട്ട് ഓസ്ട്രിയൻ ഗോൾകീപ്പർ അലക്സാണ്ടർ ഷ്ലാഗർ മികച്ച രീതിയിൽ തടുത്തു. എന്നാൽ റീബൗണ്ട് ചെയ്ത് വന്ന പന്ത് ബോക്സിനുള്ളിൽ ഓടിയെത്തിയ മെസ്സിയുടെ കാലുകളിലാണ് ചെന്നുവീണത്. മെസ്സി എടുത്ത ആദ്യത്തെ ഷോട്ട് ഓസ്ട്രിയൻ താരം നിക്കോളാസ് സിവൽഡിന്റെ ശരീരത്തിൽ തട്ടി തെറിച്ചു.

തൊട്ടുപിന്നാലെ ഓസ്ട്രിയൻ ഡിഫെൻഡർ കെവിൻ ഡാൻസോ ഗോൾ ലൈനിൽ തടയാൻ നിന്നിട്ടും, മൂന്ന് പ്രതിരോധ കോട്ടകളെയും ഭേദിച്ച് മെസ്സി പന്ത് വലയുടെ വലത് മൂലയിലേക്ക് അനായാസം അടിച്ചുകയറ്റി. ഈ ഗോളോടെ മെസ്സി ലോകകപ്പ് ചരിത്രത്തിൽ തന്റെ ഗോൾ നേട്ടം 18 ആയി ഉയർത്തി. ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മുൻപിലെത്തുകയും ചെയ്തു. ‘ഗോട്ട്’ ഫോർ എ റീസൺ!. അർജന്റീന ലോകകപ്പിന്റ നോക്കൗട്ടിൽ.

English Summary:

Lionel Messi: Lionel Messi led Argentina to a 2-0 triumph implicit Austria astatine Dallas Stadium, securing their spot successful the FIFA World Cup knockout stage. Despite an aboriginal punishment miss, Messi scored twice, including his 18th World Cup goal, mounting a caller tourney record. This singular show came aft antecedently scoring a hat-trick against Algeria.

Read Entire Article