പൊട്ടിയ പോളുമായി എത്തിയത് നാലു താരങ്ങൾ, കായികമേളയിൽ മത്സരിക്കാൻ നെട്ടോട്ടം

4 months ago 8

മനോരമ ലേഖകൻ

Published: October 23, 2025 11:29 AM IST

1 minute Read

കോഴിക്കോട് നിന്നുള്ള 4 താരങ്ങൾക്ക് മത്സരിക്കാൻ കടം വാങ്ങിയ പോളുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയ ഫെബിൻ ഇമ്മാനുവൽ ഒടിഞ്ഞ പോളിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിക്കുന്നു
കോഴിക്കോട് നിന്നുള്ള 4 താരങ്ങൾക്ക് മത്സരിക്കാൻ കടം വാങ്ങിയ പോളുമായി തിരുവനന്തപുരത്ത് വന്നിറങ്ങിയ ഫെബിൻ ഇമ്മാനുവൽ ഒടിഞ്ഞ പോളിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിക്കുന്നു

തിരുവനന്തപുരം∙ പോൾവോൾട്ട് മത്സരത്തിൽ പങ്കെടുക്കാൻ ഒരു പോൾ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഹമ്മദ് സാഹിൽ. ഒപ്പം 3 കൂട്ടുകാർ കൂടിയുണ്ട്. ജില്ലാ കായികമേളയിലും സബ്ജില്ലാ കായികമേളയിലും ഇവർ നാലുപേരും മത്സരത്തിന് ഉപയോഗിച്ചത് ഒരൊറ്റ മുളയാണ്. ഒടുവിൽ, ഇന്നലെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കു ട്രെയിൻ കയറിയത് കടംവാങ്ങിയ പൊട്ടിയ പഴയ പോളുമായാണ്. 27നും 28നുമാണു മത്സരം.

കോഴിക്കോട് ജില്ലാ മേളയിൽ സീനിയർ ആൺകുട്ടികളുടെ പോൾവോൾട്ടിൽ വാണിമേൽ ക്രസന്റ് എച്ച്എസ്എസ്സിലെ മുഹമ്മദ് സാഹിൽ 2.65 മീറ്റർ ചാടിയാണു സ്വർണം നേടിയത്.

വെള്ളിയോട് ജിഎച്ച്എസ്എസിലെ എഡ്വിൻ സോണി രണ്ടാംസ്ഥാനവും ഇതേ സ്കൂളിലെ ഫെബിൻ ഇമ്മാനുവൽ മൂന്നാം സ്ഥാനവും നേടി. സീനിയർ പെൺകുട്ടികളിൽ വെള്ളിയോട്ടെ എം.അയോണയാണ് ഒന്നാമതെത്തിയത്.

English Summary:

Pole vaulting highlights the struggles of young athletes. Securing instrumentality is simply a immense situation for emerging talent. These athletes overcame galore hardships to beryllium capable to enactment successful rod vaulting competitions.

Read Entire Article