പൊലീസിനു നേരെ ചില്ല് കുപ്പി എറിഞ്ഞു, തെരുവിലിറങ്ങി ആരാധകർ; ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജന്റീനയിൽ കലാപം- വിഡിയോ

1 day ago 1

മനോരമ ലേഖകൻ

Published: July 20, 2026 05:36 PM IST

1 minute Read

 LUIS ROBAYO / AFP)
അർജന്റീനയിലെ കലാപത്തിൽ നിന്നും (Photo: LUIS ROBAYO / AFP)

ബ്യൂനസ് ഐറിസ്∙  2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീനയിൽ കലാപം. തലസ്ഥാനമായ ബ്യൂനസ് ഐറിസിലും മറ്റിടങ്ങളിലും ആരാധകർ തെരുവിലിറങ്ങിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം രൂക്ഷമായതോടെ ജലപീരങ്കികളും കണ്ണീർ വാതക പ്രയോഗവുമായി പൊലീസ് ജനത്തെ നേരിട്ടു.

 LUIS ROBAYO / AFP)

അർജന്റീനയിലെ കലാപത്തിൽ നിന്നും (Photo: LUIS ROBAYO / AFP)

അർജന്റീനയുടെ തോൽവിയെത്തുടർന്നാണ് ജനം ബ്യൂനസ് ഐറിസിൽ കലാപം അഴിച്ചുവിട്ടത് എന്നാണ് റിപ്പോർട്ട്. നഗരമധ്യത്തിലുള്ള ദേശീയ സ്മാരകമായ ഒബെലിസ്കിന് ചുറ്റും സംഘർഷം പൊട്ടിപ്പുറപ്പെട്ടു.  ആരാധകർ പൊലീസിന് നേരെ ചില്ല് കുപ്പികളും മറ്റും എറിഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രയാസമായതോടെ അർജന്റീന പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയായിരുന്നു.  സംഭവത്തിൽ പതിനഞ്ചോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Tras la derrota de Argentina ante España, la policía intervino para dispersar disturbios en las inmediaciones del Obelisco, en Buenos Aires. Reportes preliminares indican enfrentamientos y al menos cuatro personas detenidas la noche de este 19 de julio.

📹 AFP pic.twitter.com/nRnRByqA0K

— REFORMA (@Reforma) July 20, 2026

ലോകകപ്പ് ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിനിനോട് അർജന്റീന പരാജയപ്പെട്ടത്. 106–ാം മിനിറ്റിൽ സ്പെയിൻ വിജയഗോൾ നേടുന്നതിന് മുൻപും അതിന് ശേഷവും മത്സരത്തിൽ അധിപത്യം പുലർത്തിയത് സ്പെയിനായിരുന്നു. അർജന്റീനയ്ക്കോ സൂപ്പർ താരം മെസ്സിക്കോ മത്സരത്തിൽ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ അർജന്റീന ആകെ 2 ഷോട്ടുകൾ മാത്രമാണ് ഗോൾ വല ലക്ഷ്യമാക്കി പായിച്ചത് എന്നറിയുമ്പോൾ അർജന്റീനയുടെ ദുരന്തത്തിന്റെ ആഴം വ്യക്തമാകും.

അതേസമയം, തന്റെ കളിക്കാരിൽ തനിക്ക് അഭിമാനമുണ്ടെന്നാണ് അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോനി മത്സരത്തിന് ശേഷം പ്രതികരിച്ചത്. ടൂർണമെന്റിലുടനീളം ടീം നന്നായി പരിശ്രമിച്ചുവെന്നും സ്കലോനി ചൂണ്ടിക്കാട്ടി.‘എനിക്ക് ഇപ്പോൾ സങ്കടം തോന്നുന്നുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി ഈ ആൺകുട്ടികളോട് എനിക്ക് എന്നും നന്ദിയുണ്ട്. കാരണം ഇത്രയും ദൂരം എത്താൻ വലിയ അധ്വാനം ആവശ്യമാണ്. വിജയത്തിന്റെ കാര്യത്തിൽ ഞങ്ങൾ മികച്ചവരാണ്, തോൽവിയിലും അങ്ങനെത്തന്നെയായിരിക്കണം. ഞങ്ങൾ എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കു ധാരണയുണ്ട്. ഞങ്ങൾ ഈ ടൂർണമെന്റിൽ സർവവും നൽകി.’– സ്കലോനിയുടെ വാക്കുകൾ.

English Summary:

Argentina experienced riots pursuing their nonaccomplishment successful the 2026 FIFA World Cup final. Protests erupted successful Buenos Aires and different locations arsenic fans took to the streets, starring to clashes with constabulary utilizing h2o cannons and teardrop gas.

Read Entire Article