Published: April 02, 2026 02:25 PM IST
1 minute Read
സ്റ്റോക്കോം ∙ ഫിഫ ലോകകപ്പിന് യോഗ്യത നേടാതെ പോളണ്ട് പുറത്തായതിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതിന്റെ സൂചന നൽകി പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി. സ്വീഡനെതിരായ മത്സരശേഷം ക്യാപ്റ്റൻ ആംബാൻഡ് ഉയർത്തിപ്പിടിച്ചുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ലെവൻഡോവ്സ്കി, അതിനൊപ്പം ഇങ്ങനെ കുറിച്ചു; ‘വിടപറയാൻ സമയമായി. എന്നാൽ, വിരമിക്കൽ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
യൂറോപ്യൻ പ്ലേ ഓഫ് ഫൈനലിൽ സ്വീഡനോട് 3–2ന് പരാജയപ്പെട്ടതോടെയാണ് പോളണ്ട് ക്യാപ്റ്റന്റെ കരിയറിലെ അവസാന ലോകകപ്പെന്ന സ്വപ്നം പൊലിഞ്ഞത്. സെപ്റ്റംബറിലെ നേഷൻസ് ലീഗ് ഫുട്ബോളാണ് പോളണ്ടിന്റെ അടുത്ത രാജ്യാന്തര ടൂർണമെന്റ്. അതിനു മുൻപ് മുപ്പത്തിയേഴുകാരൻ െവൻഡോവ്സ്കി വിരമിക്കൽ പ്രഖ്യാപിക്കാനാണ് സാധ്യത.
2008ൽ 20–ാം വയസ്സിൽ പോളണ്ട് ദേശീയ ടീമിൽ അരങ്ങേറിയ താരം, പോളണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്. 165 മത്സരങ്ങളിൽനിന്ന് 89 ഗോളുകൾ. ലെവൻഡോവ്സ്കിക്കൊപ്പം 2 ലോകകപ്പുകൾ കളിച്ച പോളണ്ട് ടീം 2022ൽ പ്രീക്വാർട്ടറിലെത്തിയതാണ് മികച്ച നേട്ടം.








English (US) ·