പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്

2 weeks ago 3

മിദിലാജ് റഷീദ്

മിദിലാജ് റഷീദ്

Published: July 07, 2026 12:22 AM IST Updated: July 07, 2026 02:54 AM IST

1 minute Read

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഗോൾ നേടിയ സ്‌പെയിൻ താരങ്ങളുടെ ആഹ്ലാദം. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നിരാശയോടെ.  (Photo by Florencia Tan Jun / GETTY IMAGES NORTH AMERICA / Getty Images via AFP)
ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഗോൾ നേടിയ സ്‌പെയിൻ താരങ്ങളുടെ ആഹ്ലാദം. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ നിരാശയോടെ. (Photo by Florencia Tan Jun / GETTY IMAGES NORTH AMERICA / Getty Images via AFP)

ഡാലസ്∙ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഒരു ഗോളിന് തകർത്ത് സ്പെയിൻ ക്വാർട്ടറിൽ. ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിലാണ് സ്പെയിൻ വിജയ ഗോൾ‌ നേടിയത്. 85–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ടായി എത്തിയ സ്പെയിൻ താരം മൈക്കൽ മെറീനോ ആണ് പോർച്ചുഗലിന്റെ വല കുലുക്കിയത്. ബോക്സിന് പുറത്തുനിന്നു ലഭിച്ച പാസുമായി മുന്നേറിയ മൈക്കൽ പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു പന്ത് തൊടുത്തുവിടുകയായിരുന്നു. ഗോൾകീപ്പറെ നിസ്സഹയാനാക്കി പന്ത് വലയിൽ .

What you should work next

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മത്സരത്തിൽ കാര്യമായൊന്നും ചെയ്യാനായില്ല. ഗോൾ പോസ്റ്റിലേക്ക് ഏതാനും ഷോട്ടുകൾ‌ റൊണാൾഡോ പായിച്ചെങ്കിലും അവയ്ക്കൊന്നും ലക്ഷ്യം കാണാനായില്ല. അവസാന ലോകകപ്പ് മത്സരത്തിൽ തോൽവിയോടെ ഇതിഹാസ താരത്തിന് മടക്കം.

മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കുന്ന വരെയും ഇരു ടീമുകളും ബോക്സ് വരെയെത്തി മടങ്ങുന്നതാണ് കണ്ടത്. മത്സരം എക്സ്ട്രാ ടൈമിലേക്ക് കടക്കുമെന്ന് കരുതിയിരിക്കെയാണ് ആറു മിനിറ്റ് അനുവദിച്ച ഇൻജറി ടൈമിന്റെ ആദ്യ മിനിറ്റിൽ സ്പെയിൻ പോർച്ചുഗലിന്റെ നെഞ്ചിൽ വെടിപൊട്ടിക്കുന്നത്. ഗോൾ മടക്കാൻ ലഭിച്ച അഞ്ച് മിനിറ്റിൽ പോർച്ചുഗൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

90+6 മിനിറ്റിൽ പോസ്റ്റിന് മുന്നിൽനിന്നു പോർച്ചുഗൽ താരം ബെർണാർഡോ സിൽവ ഹെ‍ഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ പോസ്റ്റിന് മുകളിലേക്ക് തെറിച്ചു. അവസാന മിനിറ്റിൽ പോർച്ചുഗലിന് ഒരു ഫ്രീകിക്ക് അവസരം ലഭിച്ചെങ്കിലും അതും അനുകൂലമാക്കാൻ ടീമിന് സാധിച്ചില്ല. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലോകകപ്പ് പ്രതീക്ഷകൾ‌ അവസാനിച്ച് റൊണാൾഡോയും സംഘവും പുറത്തേക്ക്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ സ്പെയിൻ തിരികൊളുത്തിയ ആക്രമണത്തിന്റെ ചുവടുപിടിച്ച് ഇരുടീമുകളും കത്തിക്കയറിയെങ്കിലും ആദ്യ പകുതിയിൽ ഗോൾ മാത്രം അകന്നുനിന്നു. ഗോൾ എന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് പോർച്ചുഗൽ സ്പെയിൻ മത്സരത്തിന്റെ ആദ്യ പകുതിയിൽ പിറന്നത്. മൂന്നാം മിനിറ്റിൽ മൈക്കൽ ഒയർസബാൽ പോസ്റ്റിലേക്ക് തൊടുത്ത കലക്കൻ ഷോട്ട് ഗോൾ കീപ്പർ കൈപ്പിടിയിലൊതുക്കി. ആറാം മിനിറ്റിൽ പോർച്ചുഗൽ താരം ജോവോ കാൻസെലോ പോർച്ചുഗൽ പോസ്റ്റിലേക്ക് ഒരു ലോങ് റേഞ്ച് ഷോട്ട് തൊടുത്തെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് തെറിച്ചു.

എട്ടാം മിനിറ്റിൽ മൈക്കൽ ഒയർസബാലിന് ലഭിച്ച അവസരം ഗോൾ ആയെന്ന് ഉറപ്പിച്ചതാണ്. പോർച്ചുഗൽ ഡിഫൻഡറെയും ഗോൾ കീപ്പറെയും മടികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിൽ നിന്ന് ഒഴിഞ്ഞ പോസ്റ്റ് ലക്ഷ്യമാക്കി ഒയർസബാൽ തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിലൂടെ പുറത്തേക്ക് പോവുകയായിരുന്നു.

16-ാം മിനിറ്റിൽ സ്പെയിനിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ ഗോൾ കീപ്പർ തടുത്തിട്ടു. 37-ാം മിനിറ്റിൽ റൊണാൾഡോ സ്പെയിൻ പോസ്റ്റിലേക്ക് തട്ടിയിട്ട പന്ത് ഗോൾ കീപ്പർ മനോഹരമായി സേവ് ചെയ്തു. ആദ്യ പകുതിയിൽ പോർച്ചുഗൽ 5 ഷോട്ടുകളും സ്പെയിൻ 8 ഷോട്ടുകളുമാണ് പായിച്ചത്.

English Summary:

Portugal vs Spain LIVE Score and FIFA World Cup 2026 lucifer updates. Get unrecorded goals, lineups, squad news, statistics, results and minute-by-minute coverage.

Read Entire Article