Published: August 12, 2026 09:05 AM IST Updated: August 12, 2026 01:05 PM IST
1 minute Read
ലിസ്ബൺ ∙ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിനെ മുൻ ഓസ്ട്രേലിൻ താരം മോസസ് ഹെൻറീക്സ് നയിക്കും. ഓസ്ട്രേലിയയ്ക്കായി 4 ടെസ്റ്റും 16 ഏകദിനവും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള മുപ്പത്തിയൊൻപതുകാരൻ ഹെൻറീക്സ്, കഴിഞ്ഞ വർഷമാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിൽനിന്നു വിരമിച്ചത്.
പിന്നാലെയാണ് പോർച്ചുഗൽ ടീമിൽ കളിക്കാൻ സന്നദ്ധത അറിയിച്ചത്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നാടായ പോർച്ചുഗലിലെ മഡീറയിലാണ് ഹെൻറീക്സും ജനിച്ചത്. പിന്നാലെ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഓൾറൗണ്ടറായ ഹെൻറീക്സ്, ഐപിഎലിൽ കൊൽക്കത്ത, ഡൽഹി, ബെംഗളൂരു, പഞ്ചാബ്, ഹൈദരാബാദ് ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. 2028 ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഭാഗമായുള്ള യൂറോപ്യൻ ടൂർണമെന്റ് 14ന് ആരംഭിക്കും.
English Summary:
Moises Henriques, a erstwhile Australian cricketer, volition pb the Portugal T20 cricket squad successful their World Cup qualifiers. Henriques, who played for Australia successful assorted formats and has IPL experience, volition usher Portugal successful the upcoming European tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·