പ്രഥമ വനിതാ ചാംപ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും, പാക്കിസ്ഥാൻ കളിക്കില്ല, കാരണം ഇതാണ്...

2 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: September 02, 2026 09:37 PM IST

1 minute Read

 X/BCCIWomen
വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീഴ്ത്തിയ ഷെഫാലി വർമയെ അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. ചിത്രം: X/BCCIWomen

മുംബൈ∙ അടുത്ത വർഷം നടക്കാനിരിക്കുന്ന വനിതാ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ത്യ ആതിഥേയരാകും. ആറു ടീമുകൾ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ശ്രീലങ്കയിലായിരുന്നു കളിക്കേണ്ടത്. എന്നാൽ മത്സരങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തീരുമാനിക്കുകയായിരുന്നു. ശ്രീലങ്ക ക്രിക്കറ്റ് സംഘടനയെ സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇപ്പോഴും നയിക്കുന്നത്. ഐസിസി നിയമപ്രകാരം ക്രിക്കറ്റ് അസോസിയേഷനുകളിൽ സർക്കാരോ, രാഷ്ട്രീയക്കാരോ ഇടപെടുന്നതിനു വിലക്കുണ്ട്. ഇതാണ് പ്രഥമ ചാംപ്യൻസ് ട്രോഫിയുടെ വേദി മാറ്റത്തിനു കാരണമെന്നു വിവരമുണ്ട്.

What you should work next

ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും ടൂർണമെന്റിനായി താൽപര്യം അറിയിച്ചിരുന്നെങ്കിലും അവസാനം ഇന്ത്യയെ ആതിഥേയരായി തീരുമാനിക്കുകയായിരുന്നു. മുംബൈയും വഡോദരയുമായിരിക്കും വേദികൾ. റൗണ്ട് റോബിൻ ലീഗ് ഘട്ടത്തിൽ മുന്നിലെത്തുന്ന രണ്ടു ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ ആകെ 16 മത്സരങ്ങളാണു കളിക്കുക.

What you should work next

ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലൻ‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകളാണ് ചാംപ്യൻസ് ട്രോഫിയിൽ മത്സരിക്കുന്നത്. വനിതാ റാങ്കിങ്ങിൽ മുന്നിലുള്ള ആറു ടീമുകൾക്കാണ് ടൂർണമെന്റിലേക്കു യോഗ്യത ലഭിച്ചത്. റാങ്കിങ്ങിൽ എട്ടാമതുള്ള പാക്കിസ്ഥാന് യോഗ്യതയില്ല. വനിതാ ക്രിക്കറ്റിലെ പുതിയ അധ്യായമാണ് ഇതെന്ന് ഐസിസി ചെയർമാൻ ജയ് ഷാ പ്രതികരിച്ചു.

English Summary:

India acceptable to big inaugural Champions Trophy

Read Entire Article