പ്രസിഡന്റിന്റെ മകളെ ഗൗനിക്കാതെ ഹാമിഷ് റോ‍ഡ്രിഗസ്, ഫോട്ടോയെടുക്കാനുള്ള അഭ്യർഥനയും നിരസിച്ചു, വൻ വിവാദം– വിഡിയോ

1 month ago 4

മനോരമ ലേഖകൻ

Published: June 05, 2026 09:10 PM IST Updated: June 05, 2026 10:00 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Petro എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
അന്റോനെല്ല കൊളംബിയൻ താരങ്ങൾക്കൊപ്പം, ഹാമിഷ് റോഡ്രിഗസ് വിമാനത്തിൽ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Petro എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ബൊഗോട്ട∙ ഫിഫ ലോകകപ്പിനായി യുഎസിലേക്കു പുറപ്പെട്ട കൊളംബിയ ഫുട്ബോൾ ടീമിന് സര്‍ക്കാര്‍ ഒരു യാത്രയയപ്പ് നൽകിയതാണ്. അത് ഇത്രയും വലിയ വിവാദമാകുമെന്നു ആരും പ്രതീക്ഷിച്ചു കാണില്ല. യുഎസിലേക്കു പുറപ്പെടുന്നതിനു മുൻപ് കൊളംബിയയുടെ ലോകകപ്പ് താരങ്ങളെ യാത്രയാക്കാൻ രാജ്യത്തിന്റെ പ്രസിഡന്റ് ഗുസ്താവോ പെട്രോ മകൾ ആന്റോനെല്ല പെട്രോയ്ക്കൊപ്പമാണ് എത്തിയത്. പ്രസിഡന്റും മകളും താരങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ ടീം ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസ് അന്റോനെല്ലയുടെ മുഖത്തുപോലും നോക്കാതെ നടന്നുപോയതാണ് വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. അന്റോനെല്ല താരത്തോട് ഓട്ടോഗ്രാഫും ഫോട്ടോയെടുക്കാൻ അനുവാദവും ചോദിച്ചത് ഇഷ്ടപ്പെടാതെയാണ് റോഡ്രിഗസ് ഇങ്ങനെ പെരുമാറിയതെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന്റെ വിഡിയോ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രസിഡന്റിന്റെ മകളെ ഗൗനിക്കാതിരുന്ന ഫുട്ബോൾ ടീം ക്യാപ്റ്റനെതിരെ രാഷ്ട്രീയ കക്ഷികളും രംഗത്തെത്തി. ഭരണകക്ഷിയായ ഇടതുപക്ഷത്തിലെ കൗൺസിലർ ഹെയ്ദി സാഞ്ചസ് ഹാമിഷ് റോഡ്രിഗസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. ‘‘അന്റോനെല്ല ഫുട്ബോള്‍‍ അത്രയേറെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ്. അതുകൊണ്ടാണ് ദേശീയ ടീമിനെ യാത്രയാക്കാൻ അവളും എത്തിയത്. എന്നാൽ ഒരു കൊച്ചുപെൺകുട്ടിയോട് വളരെ മോശമായ രീതിയിലാണ് ഹാമിഷ് റോഡ്രിഗസ് പെരുമാറിയത്. നിങ്ങളും ഒരു പിതാവാണ്. നിങ്ങളുടെ മകൾ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകാൻ നിങ്ങൾ ആഗ്രഹിക്കുമോ?’’– ഹെയ്ദി സാഞ്ചസ് ചോദിച്ചു.

What you should work next

അതേസമയം കൊളംബിയൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടത്തിയ യാത്രയയപ്പിൽ ലോകകപ്പ് ടീമിലുള്ള താരങ്ങളിൽ പലരും അസ്വസ്ഥരായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പ്രസിഡന്റിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴും ക്യാപ്റ്റൻ ഹാമിഷ് റോ‍ഡ്രിഗസ് ഏറ്റവും പിൻനിരയിലാണ് നിന്നത്. ഫുട്ബോൾ ടീമിന്റെ ജഴ്സിയിൽ വലതുപക്ഷ കക്ഷികളുടെ രാഷ്ട്രീയ പരസ്യങ്ങൾ പാടില്ലെന്ന് ബൊഗോട്ട കോടതി വിധിച്ചതിനു പിന്നാലെയായിരുന്നു താരങ്ങൾക്ക് പ്രസിഡന്റിന്റെ കൊട്ടാരത്തിൽ യാത്രയയപ്പ് നൽകിയത്. പ്രസിഡന്റ് പെട്രോയും മകളും കൊളംബിയയുടെ ജഴ്സി ധരിച്ചായിരുന്നു താരങ്ങളെ കണ്ടത്. ഇതോടെ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിനെ പ്രസിഡന്റ് രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംഭവത്തിനു പിന്നാലെ പ്രസിഡന്റ് പെട്രോ മകൾക്കൊപ്പമുള്ള ചിത്രം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചു.

⚠️🇨🇴 Hay una GRAN POLÉMICA en Colombia porque James Rodríguez habría IGNORADO un pedido de foto de parte de la HIJA DEL PRESIDENTE. pic.twitter.com/tcvM4kjvTw

— Sudanalytics (@sudanalytics_) June 5, 2026

English Summary:

Political Fallout from Colombian Football Team's World Cup Departure

Read Entire Article