Published: October 20, 2025 09:35 AM IST Updated: October 20, 2025 01:35 PM IST
1 minute Read
കൊച്ചി ∙ അത്‌ലറ്റിക്സിൽ കേരളം വളരണമെങ്കിൽ പഞ്ചായത്ത് തലത്തിൽ നിന്ന് അത്‌ലീറ്റുകളെ കണ്ടെത്തി വളർത്തിക്കൊണ്ടു വരണമെന്ന് ഒളിംപ്യൻ കെ.എം. ബിനു. സ്കൂൾ കായികമേളയ്ക്കു മുന്നോടിയായി മലയാള മനോരമ സംഘടിപ്പിച്ച ‘വിഷൻ 2036: നമ്മുടെ ഒളിംപിക്സ്, നമുക്കൊരു മെഡൽ’ ആശയക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങൾ സജ്ജമാക്കണം. സ്പോർട്സ് കൗൺസിൽ പ്രാദേശിക അക്കാദമികൾക്കു രൂപം നൽകണം. 15 കുട്ടികൾക്ക് ഒരു കോച്ച് എന്ന വിധത്തിൽ ഓരോ കുട്ടിയുടെയും വ്യക്തിപരമായ കഴിവുകൾ തിരിച്ചറിഞ്ഞ് പരിശീലനം നൽകാൻ കഴിയുന്ന തരത്തിൽ കോച്ചുമാരുടെ എണ്ണം വർധിപ്പിക്കണം.
‘ഉപ്പുമാവും പഴവും, ചോറും സാമ്പാറും’ നൽകുന്ന സ്പോർട്സ് ഹോസ്റ്റലുകളിൽനിന്നു ലോക നിലവാരമുള്ള അത്‌ലീറ്റുകളെ സൃഷ്ടിക്കുക ബുദ്ധിമുട്ടാണ്. നല്ല ഭക്ഷണം, താമസം, വിദ്യാഭ്യാസം എന്നിവ അത്‌ലീറ്റുകൾക്കു സർക്കാർ ഉറപ്പു വരുത്തണം– കെ.എം. ബിനു അഭിപ്രായപ്പെട്ടു.
English Summary:







English (US) ·