പ്രായം കാര്യമാക്കേണ്ട, കോലിയും രോഹിത് ശർമയും ഏകദിന ലോകകപ്പ് കളിക്കണം: ആവശ്യവുമായി പാക്ക് മുൻ താരം

1 month ago 10

ഓൺലൈൻ ഡെസ്ക്

Published: July 31, 2026 06:13 PM IST

1 minute Read

വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)
വിരാട് കോലിയും രോഹിത് ശർമയും (Photo by DIBYANGSHU SARKAR / AFP)

ലഹോർ∙ 2027 ഏകദിന ലോകകപ്പിൽ ഇന്ത്യൻ സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും കളിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ മുൻ താരം സഹീർ അബ്ബാസ്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ച താരങ്ങൾ നിലവിൽ ഏകദിന ക്രിക്കറ്റിൽ മാത്രമാണു കളിക്കുന്നത്. അടുത്ത ലോകകപ്പ് നടക്കുമ്പോൾ രോഹിതിന് 40 വയസ്സും കോലിക്കു 39 വയസ്സുമാകും പ്രായം. ഇരുവരുടേയും അനുഭവ സമ്പത്ത് ലോകകപ്പിൽ ഇന്ത്യയ്ക്കു കരുത്താകുമെന്നും സഹീർ അബ്ബാസ് വ്യക്തമാക്കി.

What you should work next

‘‘വിരാട് കോലിയുടേയും രോഹിത് ശർമയുടേയും അനുഭവ സമ്പത്തിത്തിലും മികവിലും ആർക്കും സംശയമുണ്ടാകില്ല. എന്റെ അഭിപ്രായത്തിൽ ഇരുവരും 2027 ലോകകപ്പ് കളിക്കാതിരിക്കാൻ കാരണമൊന്നുമില്ല. ഇരുവരും ഫിറ്റ്നസ് നിലനിർത്തുന്നുണ്ട്. സ്കോറുകൾ കണ്ടെത്തുന്നുണ്ട്. അപ്പോൾ പ്രായം നോക്കേണ്ട കാര്യമില്ല. ഇംഗ്ലണ്ടിനെതിരായ രോഹിത് ശർമയുടെ ബാറ്റിങ് ഞാൻ കണ്ടതാണ്. കൃത്യമായ ടൈമിങ്ങിൽ അനായാസമായാണ് രോഹിത് ബാറ്റു ചെയ്യുന്നത്.’’– സഹീർ അബ്ബാസ് ഒരു പാക്ക് മാധ്യമത്തിലെ ചർച്ചയിൽ പറഞ്ഞു.

What you should work next

വിരമിക്കൽ ചർച്ചകൾക്കിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ സെഞ്ചറി നേടിയിരുന്നു. മൂന്നാം മത്സരത്തിൽ 110 പന്തുകൾ നേരിട്ട രോഹിത് 138 റൺസാണ് സ്കോർ ചെയ്തത്. ലോർഡ്സ് സ്റ്റേഡിയത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ ഏകദിന സെഞ്ചറിയാണിത്. ഇംഗ്ലണ്ടിൽ‌ ഏകദിന ഫോർമാറ്റിൽ രോഹിത് ശർമയുടെ കരിയറിലെ എട്ടാം സെഞ്ചറിയാണ് ലോർഡ്സിൽ പിറന്നത്. വിരാട് കോലി ഇംഗ്ലണ്ടിനെതിരെ രണ്ട് അർധ സെഞ്ചറികൾ നേടിയിരുന്നു. കാർഡിഫിൽ നടന്ന രണ്ടാം മത്സരത്തിൽ 65 റൺസും ലോർഡ്സിൽ നടന്ന മൂന്നാം മത്സരത്തിൽ 74 റൺസുമാണ് കോലി സ്കോർ ചെയ്തത്.

English Summary:

Virat Kohli and Rohit Sharma should play successful the 2027 ODI World Cup, according to erstwhile Pakistan cricketer Zahir Abbas. He believes their acquisition and existent signifier marque them invaluable assets for the Indian team, careless of their age.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article