Published: September 04, 2026 03:12 PM IST Updated: September 04, 2026 03:21 PM IST
1 minute Read
മുംബൈ ∙ പ്രായത്തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനു പിന്നാലെ ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ബിസിസിഐ. . ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഉത്തർപ്രദേശ് സ്വദേശിയായ രോഹിത്, ജൂലൈയിൽ നടന്ന അണ്ടർ-19 ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ഫൈനൽ ടെസ്റ്റിൽ ആറ് വിക്കറ്റുകൾ വീഴ്ത്തുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെയുള്ള ഇന്ത്യയുടെ അണ്ടർ-19 ഏകദിന, ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിലും താരം ഉൾപ്പെട്ടിരുന്നു.
What you should work next
ശ്രീലങ്കയിൽ വച്ചു രേഖകൾ പരിശോധിച്ചപ്പോൾ പ്രായത്തട്ടിപ്പ് വെളിച്ചത്തുവന്നത്. രോഹിത്തിന് 2007, 2009, 2010 എന്നിങ്ങനെ വ്യത്യസ്ത ജനന വർഷങ്ങൾ രേഖപ്പെടുത്തിയ മൂന്നു ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. ആധാർ രേഖകളിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൽ (സിഎബി) റജിസ്റ്റർ ചെയ്തപ്പോൾ ജനന വർഷം 2007 എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ആധാർ രേഖകളിൽ 2017ലും 2020ലും നടത്തിയ അപ്‌ഡേറ്റുകളിൽ ഇത് 2006 എന്നും, പിന്നീട് 2021ൽ 2009 എന്നും മാറ്റിയതായി കണ്ടെത്തി.
രേഖകളിലെ ഈ പൊരുത്തക്കേടുകളെത്തുടർന്ന് സിഎബി നേരത്തെ തന്നെ രോഹിതിനെ ജൂനിയർ ടീമുകളിൽ നിന്ന് മാറ്റിനിർത്തുകയും ബിസിസിഐയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് വർഷത്തേക്ക് ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് താരത്തെ വിലക്കിയ ബിസിസിഐ, ഇക്കാര്യം എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും അറിയിച്ചു.
62 ക്രിക്കറ്റ് താരങ്ങൾക്കെതിരെ സിഎബി നടപടിരേഖകളിലും പ്രായത്തിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2026-27, 2027-28 സീസണുകളിലെ ഒരു ടൂർണമെന്റിലും റജിസ്റ്റർ ചെയ്യാനോ ട്രാൻസ്ഫർ ചെയ്യാനോ പാടില്ലെന്ന് സിഎബി പ്രഖ്യാപിച്ച 62 താരങ്ങളിൽ രോഹിത്തും ഉണ്ട്. മുൻ ഇന്ത്യൻ അണ്ടർ-19 ലോകകപ്പ് ജേതാവ് രവി കുമാർ, മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും രണ്ട് ലിസ്റ്റ്-എ മത്സരങ്ങളിലും കളിച്ചിട്ടുള്ള ഇടംകയ്യൻ സ്പിൻ ഓൾറൗണ്ടർ വിശാൽ ഭാട്ടി എന്നിവരും ഈ പട്ടികയിലുണ്ട്.
2022ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച രവി കുമാറിന്റെ സിഎബി രേഖകളിൽ 45 മാസത്തെ പ്രായവ്യത്യാസമാണ് കണ്ടെത്തിയിരിക്കുന്നത്. വിവിധ ജൂനിയർ താരങ്ങളുടെ രേഖകളിൽ വർഷങ്ങളുടെ വലിയ വ്യത്യാസങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ക്രമക്കേടുകളാണ് സിഎബി കണ്ടെത്തിയിട്ടുള്ളത്. കളിക്കാരുടെ രേഖകളും പ്രായ വിവരങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അസോസിയേഷന്റെ ഈ നടപടി. ഇത് സംബന്ധിച്ച വിവരങ്ങൾ സിഎബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
English Summary:






English (US) ·