പ്രിയദർശൻ പറഞ്ഞ ആ ‘വില്ലൻ’ സ്റ്റുവർട്ട് ബിന്നി? വൻ ചർച്ചയായി ‘ധുരന്ധർ’ സംവിധായകന്റെ ക്രിക്കറ്റ് കരിയർ

2 months ago 9

മുംബൈ ∙ രാജ്യമാകെ ഇപ്പോൾ ‘ധുരന്ധർ’ തരംഗമാണ്. ബോളിവുഡ് ചിത്രമായ ‘ധുരന്ധർ 2’ ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഡിസംബറിൽ റിലീസ് ചെയ്ത് വൻ ഹിറ്റായ ധുരന്ധറിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീര്‍ സിങ്ങാണ് നായകൻ. കേരളത്തിലും ചിത്രത്തിനു വൻ പ്രേക്ഷക സ്വീകരണമാണ് ലഭിക്കുന്നത്.

ചിത്രം ഹിറ്റായതിനു പിന്നാലെ സംവിധായകൻ ആദിത്യ ധറും ചർച്ചകളിൽ നിറയുകയാണ്. 2019ൽ ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രവുമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ആദിത്യ ധറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ധുരന്ധർ. എന്നാൽ സിനിമാമേഖലയിലേക്ക് കടന്നുവരുന്നതിനു മുൻപ് ആദിത്യ ധറിന് ഒരു ക്രിക്കറ്റ് പാരമ്പര്യം കൂടിയുണ്ടെന്ന് എത്ര പേർക്ക് അറിയാം.

അതേ, ക്രിക്കറ്റ് മോഹങ്ങൾ ഉപേക്ഷിച്ചാണ് ആദിത്യ സിനിമയിൽ ഭാഗ്യം പരീക്ഷിച്ചത്. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ഹിറ്റായ സിനിമകളൊന്നിന്റെ സംവിധായകനുമായി. മലയാളിയായ ഹിറ്റ് മേക്കർ പ്രിയദർശന്റെ ഹിന്ദി ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ആദിത്യ ധർ, ക്രിക്കറ്റ് ഉപേക്ഷിക്കാനുള്ളിന്റെ കാരണം പ്രിയദർശൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

∙ ക്രിക്കറ്റ് ടു സിനിമഡൽഹിയിൽ, ഒരു കശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ആദിത്യ ധറിന്റെ ജനനം. ഡൽഹി സർവകലാശാലയിൽ തന്റെ പഠനസമയത്താണ് ആദിത്യ ക്രിക്കറ്റിൽ സജീവമായിരുന്നത്. ഡൽഹി സർവകലാശാലയെ പ്രതിനിധീകരിച്ച് ഒട്ടേറെ അന്തർ സർവകലാശാലാ മത്സരങ്ങളിൽ ആദിത്യ ധർ കളിച്ചിട്ടുണ്ട്. 2002ൽ ന്യൂസീലൻഡിൽ നടന്ന അണ്ടർ–19 ലോകകപ്പിൽ, ഇന്ത്യൻ ടീമിൽ ഇടം നേടുകയായിരുന്നു ആദിത്യയുടെ ലക്ഷ്യം. സർവകലാശാലാ തലത്തിൽ അറിയപ്പെടുന്ന സ്പിൻ ബോളിങ് ഓൾറൗണ്ടറായിരുന്ന ആദിത്യ, ഇന്ത്യൻ അണ്ടർ-19 ടീമിനായുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുകയും ചെയ്തു.

എന്നാൽ ട്രയൽസിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ആദിത്യയെ തഴയുകായിരുന്നെന്നാണ് ആരോപണം.‘‘അദ്ദേഹം ഒരു ക്രിക്കറ്റ് താരമായിരുന്നു, എന്നാൽ ചില രാഷ്ട്രീയ സ്വാധീനം കാരണം അദ്ദേഹത്തിന് അണ്ടർ-19 ടീമിൽ ഇടംപിടിക്കാൻ കഴിഞ്ഞില്ല, അതിനാൽ അദ്ദേഹം പുറത്തായി. വീട്ടിലിരുന്ന് അദ്ദേഹം വളരെയധികം നിരാശനായിരുന്നു.’’– സംവിധായകൻ പ്രിയദർശൻ ഒരു അഭിമുഖത്തിൽ ഓർത്തെടുത്തു

Aditya Dhar wanted to play Cricket for U-19 India Team but authorities led to enactment of Stuart Binny implicit him. He chose film-making alternatively and Cricket’s nonaccomplishment became Cinema’s gain. Dhurandhar for real

Never question destiny. Sometimes it has different plans to reward you :) pic.twitter.com/4kAJ4fpoBM

— Monica Verma (@TrulyMonica) March 15, 2026

ലോകകപ്പിനുള്ള അണ്ടർ-19 ടീമിൽ തിരഞ്ഞെടുക്കപ്പെടാതിരുന്നതോടെ ഇന്ത്യൻ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുക എന്ന ആദിത്യയുടെ സ്വപ്നം തകർന്നു. നിരാശയോടെയാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. മനംനൊന്ത് ഇരിക്കുമ്പോൾ ആദിത്യ 1993ൽ പുറത്തിറങ്ങിയ ‘ഗർദിഷ്’ എന്ന ബോളിവുഡ് ചിത്രം കാണാനിടയായി. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജാക്കി ഷറോഫായിരുന്നു നായകൻ. ഈ ചിത്രം അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി. അതോടെ അദ്ദേഹം തന്റെ കരിയർ സിനിമയിലേക്ക് മാറ്റാൻ തീരുമാനിച്ചു.

2006ൽ ആദിത്യ ധർ മുംബൈയിലേക്ക് ട്രെയിൻ കയറി, പ്രിയദർശന്റെ കീഴിൽ ഇന്റേണിയായ ജോലി ചെയ്തു. പ്രിയദർശന്റെ സിനിമകളായ ‘ആക്രോശ്’, ‘തേസ്’ എന്നിവയ്ക്ക് സംഭാഷണങ്ങൾ എഴുതുന്നതിന് മുൻപ് ‘കാബൂൾ എക്സ്പ്രസ്’, ‘ഹാൽ-ഇ-ദിൽ’, '‘ഡാഡി കൂൾ’ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾക്ക് അദ്ദേഹം വരികൾ എഴുതിയിട്ടുണ്ട്.

അസിസ്റ്റന്റ് ഡയറക്ടറായും ഡയലോഗ് റൈറ്ററായും ഒരു പതിറ്റാണ്ടിലേറെ സിനിമയിൽ പ്രവർത്തിച്ചതിനു ശേഷം 2019ൽ ‘ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്’ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ചിത്രം വൻ ഹിറ്റാകുകയും അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിക്കൊടുക്കുകയും ചെയ്തു. അതിനുശേഷം ആർട്ടിക്കിൾ 370, ധൂം ധാം, ബാരാമുള്ള തുടങ്ങിയ ചിത്രങ്ങങ്ങൾക്ക് രചന നിർവഹിച്ച ആദിത്യയുടെ രണ്ടാം സംവിധാനസംരംഭമാണ് ധുരന്ധർ ഫ്രാഞ്ചൈസി. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിലൊരാളും.

∙ ബിന്നി ഇല്ലായിരുന്നെങ്കിൽ ധുരന്ധർ ഇല്ലേ?രാഷ്ട്രീയ ഇടപെടലുകൾ മൂലമാണ് ആദിത്യ ധറിനു ഇന്ത്യയുടെ അണ്ടർ–19 ടീമിൽ ഇടം ലഭിക്കാതിരുന്നതെന്നാണ് ആരോപണം. ഇതിന്റെ യഥാർഥ കാരണ വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത് ഒരു പേരാണ്: സ്റ്റുവർട്ട് ബിന്നി. 1983 ലോകകപ്പ് ജേതാവും ബിസിസിഐ മുൻ പ്രസിഡന്റുമായ റോജർ ബിന്നിയുടെ മകനാണ് സ്റ്റുവർട്ട് ബിന്നി. 2014-2016 കാലയളവിൽ ഇന്ത്യൻ ടീമിനായി മൂന്നു ഫോർമാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് സ്റ്റുവർട്ട് ബിന്നി.

Man down Dhurandhar : Stuart Binny!!

Yes, you heard it Right!!

Aditya Dhar was a Professional Cricketer who was eyeing a Spot successful Under 19 World Cup 2002.

He was a promising All Rounder but Stuart Binny lad of Roger Binny was selected implicit Aditya Dhar.

Stuart Binny Scored… pic.twitter.com/1GM4I8YhR5

— Rohit (@Iam_Rohit_G) March 15, 2026

2002ൽ സ്റ്റുവർട്ട് ബിന്നിയെ ഉൾപ്പെടുത്തുന്നതിനാണ് ആദിത്യ ധറിനെ ഒഴിവാക്കിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പല പോസ്റ്റുകളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. 2002 അണ്ടർ–19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ സ്റ്റുവർട്ട് ബിന്നിയും അംഗമായിരുന്നു. പാർഥിവ് പട്ടേൽ നയിച്ച ടീമിൽ, പിന്നീട് സീനിയർ ടീമിലെത്തിയ ഇർഫാൻ പഠാൻ, സുരേഷ് റെയ്ന തുടങ്ങിയവരുമുണ്ടായിരുന്നു. ലോകകപ്പിൽ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ പുറത്താകുകയായിരുന്നു. എന്തൊക്ക തന്നെയായാലും അന്ന് ആദിത്യയെ ഒഴിവാക്കിയതു കൊണ്ടാണ് ഇന്നു ധുരന്ധർ പോലൊരു ചിത്രം പിറന്നതെന്ന തരത്തിലാണ് ചർച്ചകൾ.

English Summary:

Dhurandhar 2 is presently a monolithic deed astatine the container office, breaking records and captivating audiences nationwide. The film's occurrence has besides brought manager Aditya Dhar into the spotlight, revealing his lesser-known past arsenic a budding cricketer.

Read Entire Article