Published: July 11, 2026 07:48 AM IST Updated: July 11, 2026 09:42 AM IST
1 minute Read
കോഴിക്കോട്∙ വീണ്ടുമൊരു ലോകകപ്പിൽ അർജന്റീന കുതിച്ചുകയറുന്നതിന്റെ ആഘോഷത്തിലാണ് ആരാധകർ. മലയാളികൾക്ക് മറക്കാനാവാത്ത ഖത്തർ ലോകകപ്പ് ഫൈനൽ മത്സരം കോഴിക്കോട്ടുകാരി ഷിഫയ്ക്ക് ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ഫൈനൽ മത്സരത്തിലും സമ്മാനച്ചടങ്ങിനുമായി ഫിഫ ഒഫിഷ്യൽസിനെയും അർജന്റീന ടീം ഒഫിഷ്യൽസിനെയും അണിയിച്ചൊരുക്കിയ വിവിധ രാജ്യക്കാരായ 12 അംഗ മേക്കപ്പ് ടീമിലെ അംഗമായിരുന്നു കോഴിക്കോട് മടവൂർ സ്വദേശിയായ മേക്കപ്പ് ആർടിസ്റ്റ് കെ.കെ.ഷിഫ. നാട്ടിൽ ബ്യൂട്ടിഷ്യൻ, ഫ്രീലാൻസ് ഫൊട്ടോഗ്രഫർ തുടങ്ങിയവയുമായി സജീവമായിരുന്നു. 2022ൽ എൻജിനീയറായ ഭർത്താവ് എം.നവാസിനൊപ്പമാണ് രണ്ടു മാസത്തോളം ഷിഫ ഖത്തറിലെത്തിയത്.
What you should work next
ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ നൃത്ത സംഘത്തിനും ഒഫിഷ്യൽസിനും വേണ്ടി പ്രഫഷനൽ മേക്കപ്പ് ആർട്ടിസ്റ്റുകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അപേക്ഷ നൽകുകയായിരുന്നു. വിദേശത്തേക്കുള്ള യാത്രയിലും കയ്യിൽ മേക്കപ്പ് കിറ്റ് കരുതാറുണ്ട്. ഫൈനൽ മത്സരം അടക്കമുള്ള രണ്ടു ദിവസം ഒഫീഷ്യൽസിനെ അണിയിച്ചൊരുക്കാനാണ് നിർദേശം കിട്ടിയത്. ഫൈനൽ ദിവസം അതിരാവിലെ ലുസെയ്ൽ സ്റ്റേഡിയത്തോട് ചേർന്നുള്ള ഗ്രീൻ റൂമിൽ ജോലി ചെയ്തു. രാവിലെ മുതൽ രാത്രി വരെ ഒഫിഷ്യൽസിനും നൃത്ത സംഘത്തിനും മേക്കപ്പ് ചെയ്തു.
What you should work next
സമാപന പരിപാടികൾ തുടങ്ങിയപ്പോൾ പാക്ക് ചെയ്തു മടങ്ങുന്നതിനിടെയാണ് മേക്കപ്പ് അക്രഡിറ്റേഷൻ കാർഡുള്ളവർക്കും മത്സരം കാണാമെന്ന് അറിഞ്ഞത്. അങ്ങനെ ഷിഫയും സ്റ്റേഡിയത്തിനകത്തെത്തി. മെസ്സിയും എംബാപെയും അടക്കം മാന്ത്രിക താരങ്ങൾ സ്റ്റേഡിയത്തിൽ മാറ്റുരച്ച ആ ഫൈനൽ മത്സരം നേരിൽ കണ്ടതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ലെന്നും ഷിഫ പറഞ്ഞു.
English Summary:





English (US) ·