Published: August 05, 2026 08:35 AM IST Updated: August 05, 2026 12:05 PM IST
1 minute Read
ന്യൂയോർക്ക് ∙ ലോകകപ്പ് നടത്തിപ്പിന് ഫിഫ നൽകാമെന്നേറ്റ പണം ലഭിച്ചില്ലെന്ന ആരോപണവുമായി യുഎസിലെ ലോകകപ്പ് ആതിഥേയ നഗരങ്ങൾ. ഒരു മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 9 കോടി രൂപ) ഫിഫ വാഗ്‌ദാനം ചെയ്തിരുന്നത്.
What you should work next
എന്നാൽ, തുക ഇതുവരെ ലഭിച്ചില്ലെന്ന് ആതിഥേയ നഗരങ്ങളുടെ പ്രതിനിധികൾ അറിയിച്ചു. ലോകകപ്പ് നടത്തുന്നതിനായി ചെറിയ മൈതാനങ്ങളുടെ നിർമാണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നടത്തിയിരുന്നു.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ പണം നൽകാമെന്ന് പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ഫിഫ അധികൃതർ പലതവണ പറഞ്ഞിട്ടുണ്ടെന്ന് നഗരങ്ങളുടെ പ്രതിനിധികൾ പറയുന്നു. മുൻപ് ഫിഫ ക്ലബ് ലോകകപ്പ് നടത്തിയ നഗരങ്ങൾക്ക് പണം നൽകിയിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും സമ്പത്തുള്ള കായിക സംഘടനയായ ഫിഫ, ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിലൂടെ മാത്രം നേടിയത് ഏകദേശം 890 കോടി ഡോളറാണ് (ഏകദേശം 80,000 കോടി രൂപ). ടൂർണമെന്റ് നടത്തിപ്പിനായി 380 കോടി ഡോളർ (ഏകദേശം 36,000 കോടി രൂപ) ചെലവഴിച്ചു.
English Summary:
US big cities for the FIFA World Cup are alleging non-receipt of promised funds from FIFA. Approximately 1 cardinal US dollars was pledged, but big metropolis representatives corroborate the magnitude has not yet been received contempt infrastructure improvement for the tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·