ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനൽ നടപടി, നീക്കങ്ങൾ തുടങ്ങി യുവേഫ

3 weeks ago 3

മനോരമ ലേഖകൻ

Published: August 29, 2026 02:18 PM IST

1 minute Read

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ (Photo by Paul ELLIS / AFP)
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ (Photo by Paul ELLIS / AFP)

സൂറിക് ∙ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയ്‌ക്കെതിരെ ക്രിമിനൽ നടപടിക്കൊരുങ്ങി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ. ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളുടെ നടത്തിപ്പിനായി കമ്പനി രൂപീകരിച്ച് ഇതിന്റെ 20% ഓഹരി ഒരു യുഎസ് സ്ഥാപനത്തിനു വിൽക്കാൻ ഇൻഫന്റീനോ നീക്കം നടത്തിയിരുന്നു. അംഗരാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് ഫിഫ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് തെളിവു ശേഖരിക്കാൻ യുഎസിലെ കോടതികളിൽ യുവേഫ ഹർജി നൽകി.

ഫിഫ ആസ്ഥാനമായ സ്വിറ്റ്‌സർലൻഡിൽ ഇൻഫന്റീനോയ്‌ക്കെതിരെ പരാതി നൽകാനാണ് യുവേഫ ഒരുങ്ങുന്നത്. മറ്റു ചില ഭാരവാഹികൾക്കെതിരെയും കേസുണ്ടാകുമെന്നാണ് റിപ്പോർട്ടകൾ.

English Summary:

FIFA President Gianni Infantino is facing transgression proceedings initiated by UEFA implicit his alleged attempts to merchantability stakes successful World Cup broadcasting rights. UEFA has filed a petition successful US courts to stitchery evidence, contempt FIFA abandoning the program owed to subordinate opposition.

Read Entire Article