ഫിഫ ലോകകപ്പിൽ കളിച്ച ദക്ഷിണാഫ്രിക്കൻ താരം മരിച്ച നിലയിൽ, പൊലീസ് അന്വേഷണം

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: July 11, 2026 10:05 PM IST

1 minute Read

ജെയ്ഡൻ ആഡംസ്. Photo by CARL DE SOUZA / AFP
ജെയ്ഡൻ ആഡംസ്. Photo by CARL DE SOUZA / AFP

കേപ്ടൗൺ∙ ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയ 25 വയസ്സുകാരൻ താരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച് ദിവസങ്ങൾക്കകമാണ് കേപ്ടൗണിലെ സ്കോട്‍ഷെസ്ക്ലൂഫ് പ്രദേശത്തു താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് താരത്തിന്റെ കുടുംബമോ, അധികൃതരോ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

What you should work next

ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക നോക്കൗട്ട് സ്റ്റേജിൽ കളിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ ആഡംസ് സ്റ്റാർ‍ട്ടിങ് ലൈനപ്പിലുണ്ടായിരുന്നു. ദക്ഷിണ കൊറിയയെ 1–0ന് തോല്‍പിച്ച മത്സരത്തിലും താരം പകരക്കാരനായി കളിക്കാനിറങ്ങി. എന്നാല്‍ ജൂൺ 28ന് കാ‍ന‍ഡയ്ക്കെതിരായ നോക്കൗട്ട് പോരാട്ടത്തിൽ ജെയ്ഡൻ ആഡംസ് കളിക്കാൻ ഇറങ്ങിയിരുന്നില്ല. കാനഡയോട് 1–0ന് തോറ്റാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിൽനിന്നു പുറത്താകുന്നത്.

ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനു മുൻപ് ജെയ്ഡൻ ആഡംസിന്റെ മുത്തശ്ശി മരിയാന ആഡംസ് മരണപ്പെട്ടിരുന്നു. എന്നാൽ ലോകകപ്പ് ടീം ക്യാംപിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയിലെ മേമെലോഡി സൺഡൗൺസ് ക്ലബ്ബിനു വേണ്ടി കളിക്കാനുള്ള തയാറെടുപ്പിലായിരുന്നു ആഡംസെന്നു താരത്തിന്റെ മെന്ററായ ബ്രെന്‍‍‍ഡിൻ ജോൺസൺ പ്രതികരിച്ചു.

What you should work next

‘‘കാര്യങ്ങൾ ഇപ്പോഴും അവ്യക്തമാണ്. അദ്ദേഹത്തിന്റെ കുടുംബം ചോദ്യങ്ങളെ നേരിടാൻ പ്രാപ്തരല്ല. ഈ വിടപറച്ചിൽ എല്ലാവരെയും ഉലച്ചുകളഞ്ഞു. ലോകകപ്പ് കഴിഞ്ഞെത്തിയപ്പോൾ ആഡംസുമായി ഞാൻ സംസാരിച്ചിരുന്നു. അടുത്ത ലക്ഷ്യത്തിനായി അദ്ദേഹം തയാറെടുപ്പു തുടങ്ങിയിരുന്നു.’’– ജോൺസൺ വ്യക്തമാക്കി.

English Summary:

Jaden Adams, a 25-year-old South African footballer who played successful the FIFA World Cup, has passed distant successful Cape Town. The origin of his decease remains undisclosed by his household oregon authorities, and a constabulary probe is underway.

Read Entire Article