ഫിറ്റ്നസ് പരീക്ഷ പാസാകാതെ സായ് സുദര്‍ശൻ, ഇന്ത്യൻ ടീമിൽനിന്ന് പുറത്ത്; പകരക്കാരനായി മലയാളി താരം വൺ ഡൗൺ ഇറങ്ങും

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: August 08, 2026 04:52 PM IST

1 minute Read

യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ. Photo by SAEED KHAN / AFP
യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ. Photo by SAEED KHAN / AFP

കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പേ ഇന്ത്യയ്ക്കു തിരിച്ചടി. ടോപ് ഓർഡറിലെ വിശ്വസ്ത ബാറ്റർ സായ് സുദർശൻ ഇന്ത്യൻ ടീമിൽനിന്നു പുറത്തായി. പരുക്കു കാരണം ബുദ്ധിമുട്ടിയിരുന്ന സായ് സുദർശൻ ടീമിനൊപ്പം ശ്രീലങ്കയിലേക്കു പോയിരുന്നില്ല. ടീം ക്യാംപിൽ ചേരുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ സായ് സുദർശൻ പരാജയപ്പെട്ടു. ടോപ് ഓര്‍ഡറിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങുന്ന താരത്തിന്റെ കാലിനാണു പരുക്ക്.

What you should work next

സായ് സുദർശൻ കളിക്കാത്തതിനാല്‍ മലയാളി താരം ദേവ്ദത്ത് പടിക്കൽ വൺഡൗണായി ബാറ്റിങ്ങിന് ഇറങ്ങും. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ വൺഡൗണായി ബാറ്റിങ്ങിന് ഇറങ്ങിയ ദേവ്ദത്ത് പടിക്കൽ സെഞ്ചറി നേടിയിരുന്നു. 121 പന്തുകൾ നേരിട്ട ദേവ്ദത്ത് 103 റണ്‍സെടുത്ത് റിട്ടയേർഡ് ഔട്ടായി മടങ്ങുകയായിരുന്നു. 14 ഫോറുകളാണു താരം ബൗണ്ടറി കടത്തിയത്. സായ് സുദർശന് പകരം മറ്റൊരു താരത്തെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തും. 

ഓഗസ്റ്റ് 15ന് ശ്രീലങ്കയിലെ ഗല്ലെയിലാണ് പരമ്പരയിലെ ആദ്യ മത്സരം. സായ് സുദർശന്റെ പരുക്ക് അപ്പോഴേക്കും ഭേദമാകാൻ സാധ്യതയില്ലാത്തതിനാലാണ് താരത്തെ ടീമിൽനിന്നും ഒഴിവാക്കിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലാണ് സായ് സുദർശൻ പരിശീലിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലാണ് സായ് സുദർശൻ ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഇതുവരെ ഏഴു മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരം മൂന്ന് അർധ സെഞ്ചറികളുൾപ്പടെ 383 റൺസ് സ്കോർ ചെയ്തിട്ടുണ്ട്.

What you should work next

പരിശീലനത്തിനിടെ വിരലിനു പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നിലവിൽ വിശ്രമത്തിലാണ്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തിന്റെ ഒന്നാം ദിവസവും രണ്ടാം ദിവസവും ഗിൽ കളിക്കാനിറങ്ങിയിട്ടില്ല. ആദ്യ ടെസ്റ്റിൽ താരം കളിക്കുമോയെന്നും വ്യക്തമല്ല. പേസർ ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നീ താരങ്ങളും പരുക്കു കാരണം ടെസ്റ്റ് പരമ്പര കളിക്കുന്നില്ല.

English Summary:

Sai Sudharsan Ruled Out of Sri Lanka Test Series Due to Injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article