Published: April 11 , 2025 03:39 PM IST
1 minute Read
പെഷവാർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് 2025 സീസണിനു മുൻപ് താരങ്ങൾക്ക് മട്ടൻ ബിരിയാണി ഉൾപ്പടെ വിളമ്പി പെഷവാർ സൽമി ടീമിന്റെ അത്താഴവിരുന്ന്. ഏപ്രിൽ 11ന് നിലവിലെ ചാംപ്യൻമാരായ ഇസ്‍ലാമബാദ് യുണൈറ്റഡും ലഹോർ ക്വാലാൻഡേഴ്സും തമ്മില്‍ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലീഗിലെ ഉദ്ഘാടന മത്സരം നടക്കേണ്ടത്. ടൂർണമെന്റിനു മുൻപ് പാക്കിസ്ഥാൻ ടീമിലെ സൂപ്പർ താരങ്ങളായ ബാബർ അസം, മുഹമ്മദ് ഹാരിസ് തുടങ്ങി വിദേശ താരങ്ങളെ അടക്കം ഉൾപ്പെടുത്തിയാണ് വിരുന്ന് സംഘടിപ്പിച്ചത്.
പാക്കിസ്ഥാൻ ദേശീയ ടീമിൽ താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ച് വൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് പിഎസ്എലിനു തൊട്ടുമുൻപ് അത്താഴ വിരുന്ന് ആഘോഷമാക്കിയത്. ആവി പറക്കുന്ന മട്ടൻ ബിരിയാണി കൊതിയോടെ നോക്കുന്ന ബാബർ അസമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദേശീയ ടീമിലേക്കു തിരികെയെത്താന്‍ ബാബർ അസമുൾപ്പടെയുള്ള പ്രധാന താരങ്ങൾക്ക് പിഎസ്എല്ലിൽ ഗംഭീര പ്രകടനം നടത്തേണ്ടിവരും.
ടൂർണമെന്റിനു തൊട്ടുമുൻപ് താരങ്ങളുടെ ഫിറ്റ്നസ് കാര്യങ്ങൾ പോലും ചിന്തിക്കാത്ത ഫ്രാഞ്ചൈസികൾക്കെതിരെ ആരാധകർ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. ഐപിഎല്‍ മെഗാലേലത്തിൽ ആരും വാങ്ങാത്ത വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിഎസ്എൽ സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇടയിലാണ് മത്സരങ്ങളെന്നതിനാൽ പാക്ക് സൂപ്പർ ലീഗ് ബ്രോഡ്കാസ്റ്റിങ്ങിലും പ്രശ്നങ്ങളുണ്ട്.
Look astatine the authorities of these premium players. Tomorrow, Pakistan's premier tourney begins, and their plates are loaded with carbohydrates.
There’s nary seriousness from the PCB, the franchises, oregon the players. No wonderment they’re truthful unfit. Unreal.
English Summary:








English (US) ·