ഫുട്ബോളിലെ ‘ഇന്ത്യ–പാക് കരയുദ്ധം’! ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിക്കാൻ മെസ്സി; കാത്തിരിക്കൂ, എന്തും സംഭവിക്കാം!

6 days ago 4

എസ്.പി. ശരത്

എസ്.പി. ശരത്

Published: July 15, 2026 10:52 AM IST Updated: July 15, 2026 10:57 AM IST

2 minute Read

എലിയറ്റ് ആൻഡേഴ്സൻ, ജൂഡ് ബെല്ലിങ്ങാം, ജോർഡൻ പിക്ഫോർഡ്, ഹാരി കെയ്ൻ, ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനെസ്, ലിയാൻഡ്രോ പരേഡെസ്, യൂലിയൻ അൽവാരെസ്
എലിയറ്റ് ആൻഡേഴ്സൻ, ജൂഡ് ബെല്ലിങ്ങാം, ജോർഡൻ പിക്ഫോർഡ്, ഹാരി കെയ്ൻ, ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനെസ്, ലിയാൻഡ്രോ പരേഡെസ്, യൂലിയൻ അൽവാരെസ്

രാജ്യാതിർത്തിയിലെ തീയും പുകയും കളിക്കളത്തിലേക്കു പടർന്നാൽ ആർക്കും കെടുത്താനാകാത്ത കാട്ടുതീ ആയി മാറുമെന്നതു ചരിത്രം. ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരത്തിനു സമാനമായി ജഴ്സി ധരിച്ച കരയുദ്ധത്തിന് അർജന്റീനയും ഇംഗ്ലണ്ടും ഇന്നു രാത്രി ഇറങ്ങുന്നു. വൈകാരിക പ്രാധാന്യമുള്ള രണ്ടാം സെമിഫൈനൽ രാത്രി 12.30ന് അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ നടക്കും.

What you should work next

ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ വിവാദത്തിന് ഇടയാക്കിയ കുപ്രസിദ്ധ ഗോളും പിന്നീടു നൂറ്റാണ്ടിന്റെ ഗോളും പിറന്ന 1986ലെ മത്സരത്തിന്റെ നാൽപതാം വാർഷികത്തിലാണ് ഇരുടീമുകളും മുഖാമുഖമെത്തുന്നത്. 1982ലെ ഫോക്‌ലൻഡ് യുദ്ധത്തിനു ശേഷം ഇരു രാജ്യങ്ങൾക്കുമിടയിൽ തുടരുന്ന കുടിപ്പകയുടെ വീര്യത്തോടെയാകും ആരാധകരെത്തുക എന്നതു ക്രമസമാധാന പ്രശ്നങ്ങൾക്കു പോലും വഴിയൊരുക്കാവുന്ന അഭിമാനപ്പോരാട്ടത്തിലേക്കു നയിക്കും. എലീറ്റ് ക്ലാസ് മുന്നേറ്റ നിരയാണ് ഇരു ട‍ീമുകളുടെയും ശക്തി.

What you should work next

ആകെ മത്സരങ്ങൾ: 14
ഇംഗ്ലണ്ട്: 6
അർജന്റീന: 2
സമനില: 6

ലോകകപ്പിൽ:5
ഇംഗ്ലണ്ട്: 3
അർജന്റീന: 2
സമനില: 0

ഇംഗ്ലണ്ട്

  • ജൂ‍ഡ് ബെലിങ്ങാം: 6 ഗോൾ ഒരു അസിസ്റ്റ്
  • ഹാരി കെയ്ൻ: 6 ഗോൾ ഒരു അസിസ്റ്റ്
  • മാർക്കസ് റാഷ്‌ഫഡ്: ഒരു ഗോൾ, 0 അസിസ്റ്റ്

അർജന്റീന

  • ലയണൽ മെസ്സി: 8 ഗോൾ, 2 അസിസ്റ്റ്
  • ലൗറ്റാരോ മാർട്ടിനെസ്: 2 ഗോൾ, ഒരു അസിസ്റ്റ്
  • ലിസാൻഡ്രോ മാർട്ടിനെസ്: ഒരു ഗോൾ, ഒരു അസിസ്റ്റ്

ഇംഗ്ലണ്ട്

  • എസ്രി കോൻസ: 428 പാസുകൾ (97% വിജയം)
  • മാർക് ഗുയി: 399 പാസുകൾ (97% വിജയം)
  • എലിയറ്റ് ആൻഡേഴ്സൻ: 382 (90% വിജയം)

അർജന്റീന

  • ലിയാൻഡ്രോ പരേഡെസ്: 452 പാസുകൾ (95% വിജയം)
  • എൻസോ ഫെർണാണ്ടസ്: 399 പാസുകൾ (92% വിജയം)
  • ലിസാൻഡ്രോ മാർട്ടിനെസ്: 385 പാസുകൾ (94% വിജയം)

മെസ്സിക്ക് ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റംലയണൽ മെസ്സി ഇതുവരെ ഇംഗ്ലണ്ടിനെതിരെ കളിച്ചിട്ടില്ല. 2005ൽ ഹംഗറിക്കെതിരെ തന്റെ ആദ്യ രാജ്യാന്തര മത്സരം കളിച്ച മെസ്സി, എതിർതാരത്തെ കൈമുട്ടുകൊണ്ടിടിച്ചതിന് ആ കളിയിൽ ചുവപ്പു കാർഡ് കണ്ടിരുന്നു. അതിന് ശേഷം 2005 നവംബർ 12ന് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മത്സരത്തിൽ സസ്പെൻഷൻ കാരണം മെസ്സിക്ക് കളിക്കാനായില്ല. പിന്നീട് ഇതേവരെ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടില്ല.

ഇംഗ്ലണ്ട് - അർജന്റീന, 5 ചരിത്ര പോരാട്ടങ്ങൾലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളാണ് അർജന്റീനയും ഇംഗ്ലണ്ടും തമ്മിൽ നടന്നിട്ടുള്ളത്. വിവാദ ഗോളുകളും ചുവപ്പു കാർഡുകളും സംഘർഷങ്ങളും ചേർന്ന്, ഇരുടീമുകളും ഏറ്റുമുട്ടിയ 5 ലോകകപ്പ് മത്സരങ്ങളും സംഭവബഹുലം.

1. 1962 ജൂൺ 2 -ഗ്രൂപ്പ് ഘട്ടം– ചിലെ∙ ഇംഗ്ലണ്ട് - 3, അർജന്റീന -1
. ലോകകപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരം.
.ലോകകപ്പ് ചരിത്രത്തിൽ അർജന്റീനയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയം

2. 1966 ജൂലൈ 23– ക്വാർട്ടർ– ലണ്ടൻ (വെംബ്ലി)∙ ഇംഗ്ലണ്ട് - 1, അർജന്റീന - 0
. അർജന്റീന ക്യാപ്റ്റൻ അന്തോണിയോ റത്തിനോട് മൈതാനം വിടാൻ റഫറിയുടെ നിർദേശം. ആദ്യം റത്തിൻ അവഗണിച്ചു; ഫുട്ബോളിൽ മഞ്ഞ, ചുവപ്പ് കാർഡുകൾ അവതരിപ്പിക്കാൻ കാരണമായ സംഭവം.
∙മത്സരശേഷം ഇംഗ്ലണ്ട് കോച്ച് അൽഫ് റാംസി അർജന്റീനക്കാരെ ‘മൃഗങ്ങൾ’ എന്നു വിളിച്ചു. അർജന്റീനക്കാർ ഈ മത്സരത്തെ ‘നൂറ്റാണ്ടിന്റെ മോഷണം’ എന്നു വിളിക്കുന്നു.
∙ഇംഗ്ലണ്ട് ഏക ലോകകപ്പ് കിരീടം നേടിയ വർഷം.

3. 1986 ജൂൺ 22-ക്വാർട്ടർ– മെക്‌സിക്കോ സിറ്റി (അസ്ടെക്ക)∙ അർജന്റീന - 2, ഇംഗ്ലണ്ട് - 1
.ഡിയേഗോ മറഡോണയുടെ ‘ദൈവത്തിന്റെ കൈ ഗോൾ’, ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നിവ പിറന്ന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിവാദമായ മത്സരം.
.ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ നടന്ന ഫോക്​ലൻഡ് യുദ്ധത്തിനു ശേഷമുള്ള മത്സരം, ആരാധകർ തമ്മിൽ സ്‌റ്റേഡിയത്തിനു പുറത്ത് സംഘർഷമുണ്ടായി.

4. 1998 ജൂൺ 30 -പ്രീക്വാർട്ടർ സെന്റ് എറ്റിയൻ (ഫ്രാൻസ്)∙ അർജന്റീന - 2. ഇംഗ്ലണ്ട് - 2 (പെനൽറ്റിയിൽ അർജന്റീന ജയിച്ചു. 4-3)
∙മൈക്കൽ ഓവന്റെ അദ്ഭുതകരമായ സോളോ ഗോൾ
.ഡിയേഗോ സിമയോണിയെ ചവിട്ടിയിട്ടതിന് ഡേവിഡ് ബെക്കാമിനു ചുവപ്പു കാർഡ്
. ഇംഗ്ലണ്ടിന്റെ പോൾ ഇൻസും ഡേവിഡ് ബാറ്റിയും പെനൽറ്റി കിക്കുകൾ നഷ്ടപ്പെടുത്തി

5. 2002 ജൂൺ 7- ഗ്രൂപ്പ് ഘട്ടം സാപോറോ (ജപ്പാൻ)∙ ഇംഗ്ലണ്ട് - 1, അർജന്റീന -0
.മൈക്കൽ ഓവനെ അർജന്റീനയുടെ മൗറീഷ്യോ പൊച്ചറ്റിനോ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റി ബെക്കാം ഗോളാക്കി
.കഴിഞ്ഞ ലോകകപ്പിലെ ചുവപ്പ് കാർഡിനു പഴികേട്ട ബെക്കാമിന്റെ മറുപടി
.ഇംഗ്ലണ്ട് ഫൈനലിലെത്തി. അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ പുറത്ത്.

English Summary:

Argentina vs England is acceptable to beryllium a highly anticipated shot match. This semi-final clash carries important humanities and affectional weight, harkening backmost to the 1986 World Cup and the Falklands War, promising an aggravated conflict connected the field.

Read Entire Article