ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത് ബംപർ സമ്മാനങ്ങൾ! മനോരമ ഓൺലൈൻ ആപ്പ് സന്ദർശിക്കൂ... മത്സരത്തിൽ പങ്കെടുക്കൂ

1 week ago 6

ഫുട്ബോൾ ആവേശം വാനോളമുയരുന്ന ഈ സീസണിൽ ആരാധകർക്ക് സുവർണാവസരം. 2026 ഫിഫ ലോകകപ്പിന്റെ ആവേശം ഇരട്ടിയാക്കാൻ മനോരമ ഓൺലൈൻ ആപ്പ് ഒരുക്കുന്ന പുതിയ ക്വിസ് മത്സരത്തിന് തുടക്കമാകുന്നു. നിങ്ങളുടെ കായിക അറിവുകൾ മാറ്റുരയ്ക്കാനും ഒപ്പം ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുമുള്ള ‘ഫിഫ സ്ക്രാച്ച് ആൻഡ് വിൻ’ കോൺടെസ്റ്റാണ് മനോരമ ഓൺലൈൻ ആപ്പ് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ജൂലൈ 15 മുതൽ ജൂലൈ 19 വരെയാണ് ഈ ആവേശകരമായ ഓൺലൈൻ ക്വിസ് മത്സരം നടക്കുന്നത്. ദിവസേനയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി ഡിജിറ്റൽ സ്ക്രാച്ച് കാർഡുകളിലൂടെ ആകർഷകമായ സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

എങ്ങനെ പങ്കെടുക്കാം?

ഏതൊരാൾക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. 

1. ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ സ്മാർട്ട് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘മനോരമ ഓൺലൈൻ ആപ്പ്’ ഡൗൺലോഡ് ചെയ്യുക.

2. റജിസ്റ്റർ ചെയ്യുക: തുടർന്ന് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന വൺ ടൈം പാസ്‌വേഡ് (ഒടിപി) നൽകി നിങ്ങളുടെ നമ്പർ സാധൂകരിക്കുക.

3. ക്വിസിൽ പങ്കെടുക്കാം:  ആപ്പിന്റെ ഹോം പേജിൽ നൽകിയിരിക്കുന്ന ‘FIFA World Cup 2026’ പ്രത്യേക ബാനറിൽ ടാപ്പ് ചെയ്യുക. ആപ്പിൽ നൽകിയിരിക്കുന്ന ക്വിസ് ചോദ്യത്തിന് നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ഉത്തരം നൽകുക.

4. ഭാഗ്യം പരീക്ഷിക്കാം: നിങ്ങൾ നൽകിയ ഉത്തരം ശരിയാണെങ്കിൽ ഉടനടി ഒരു ഡിജിറ്റൽ സ്ക്രാച്ച് കാർഡ് ലഭിക്കും. ഇത് സ്ക്രാച്ച് ചെയ്ത് ആവേശകരമായ സമ്മാനങ്ങൾ സ്വന്തമാക്കാം. നിശ്ചിത സമയത്തിനകം ഉത്തരം നൽകാൻ സാധിക്കാതെ വരികയോ, തെറ്റായ ഉത്തരം നൽകുകയോ ചെയ്താൽ ആ ദിവസത്തെ സ്ക്രാച്ച് കാർഡ് നേടാനുള്ള അവസരം നഷ്ടമാകും.

വിജയികളെ കാത്തിരിക്കുന്നത് ബംപർ സമ്മാനങ്ങൾ

ബ്രാൻഡഡ് സ്മാർട്ട് ഫോൺ, സ്റ്റൈലിഷ് ലുക്കിലുള്ള സ്മാർട്ട് വാച്ചുകൾ, 499 രൂപ വിലവരുന്ന മനോരമ ഓൺലൈൻ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ഓൺലൈൻ ഷോപ്പിങ് ആനന്ദകരമാക്കാൻ 1000 രൂപ വിലമതിക്കുന്ന ആമസോൺ വൗച്ചറുകൾ എന്നിങ്ങനെയുള്ള ആകർഷകമായ സമ്മാനളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

നിബന്ധനകളും വ്യവസ്ഥകളും

‍2026 ജൂലൈ 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ മാത്രമായിരിക്കും മത്സരം. മനോരമ ഓൺലൈൻ ആപ്പിലെ പ്രത്യേക പേജ് വഴി മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കൂ. ഒരാൾക്ക് ഒരു ദിവസം ഒരു തവണ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുകയുള്ളൂ.

സമ്മാനങ്ങൾ യാതൊരു കാരണവശാലും പണമായി നൽകുന്നതല്ല. മുൻപ് നിശ്ചയിച്ചിട്ടുള്ള ഉൽപന്നങ്ങൾ മാത്രമായിരിക്കും വിജയികൾക്ക് സമ്മാനിക്കുക. കൂടാതെ, സമ്മാനമായി ലഭിക്കുന്ന ഉൽപന്നങ്ങളുടെ വാറന്റി, ആഫ്റ്റർ സെയിൽ സർവീസ് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്ക് അതത് നിർമാണ കമ്പനികളെയാണ് സമീപിക്കേണ്ടത്. ഇതിൽ മനോരമ ഓൺലൈനിന് യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. സമ്മാനങ്ങളുമായി ബന്ധപ്പെട്ട നികുതി കാര്യങ്ങളിൽ നിലവിലുള്ള സർക്കാർ നിയമങ്ങൾ ബാധകമായിരിക്കും.

മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികൾ അവരുടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ നമ്പറും സ്വന്തം സമ്മതത്തോടെയാണ് നൽകുന്നത്. ഈ വിവരങ്ങൾ ഭാവിയിൽ യൂസർ എക്സ്പീരിയൻസ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിച്ചേക്കാം. മലയാള മനോരമ സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ഈ ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കില്ല.

സമ്മാനത്തിന് അർഹരായവരെ മനോരമ ഓൺലൈൻ വ്യക്തിഗതമായി ബന്ധപ്പെടും. വിജയികളുടെ വിവരങ്ങൾ പൊതുവായി പ്രസിദ്ധീകരിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നില്ല. മത്സരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മത്സരത്തിന്റെ ഏത് ഘട്ടത്തിലും തിരുത്തുവാനും പുനർനിർണയിക്കാനുമുള്ള പൂർണസ്വാതന്ത്ര്യം മനോരമ ഓൺലൈനിനും മലയാള മനോരമ കമ്പനിക്കും ഉണ്ടായിരിക്കും. സാങ്കേതികമോ ഡേറ്റാ സംബന്ധമോ ആയ തകരാറുകൾ മൂലമുണ്ടാകുന്ന പങ്കാളിത്ത തടസ്സങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ല.

ആപ് ഡൗൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: https://mobile.manoramaonline.com

കൂടുതൽ വിവരങ്ങൾക്ക് വായനക്കാർക്ക് മനോരമ ഓൺലൈൻ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം.

ഫോൺ: +91 9895395225

ഇ-മെയിൽ: customersupport@mm.co.in

English Summary:

Manorama Online app is hosting a FIFA Scratch and Win contention to treble the excitement for the 2026 FIFA World Cup. This online quiz contention offers participants a accidental to trial their sports cognition and triumph charismatic prizes similar smartphones, smartwatches, and Amazon vouchers.

Read Entire Article