‘ഫെറാറിക്കും ലംബോർഗിനിക്കും ഇടയിൽപെട്ട സൈക്കിൾ, ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ?: സഞ്ജുവിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 26, 2026 02:26 PM IST

2 minute Read

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ പുറത്തായ സഞ്ജു സാംസൺ നിരാശയോടെ മടങ്ങുന്നു PTI Photo/Swapan Mahapatra), സന്തോഷ് പണ്ഡിറ്റ് (Facebook/santhoshpandit/)
ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ പുറത്തായ സഞ്ജു സാംസൺ നിരാശയോടെ മടങ്ങുന്നു PTI Photo/Swapan Mahapatra), സന്തോഷ് പണ്ഡിറ്റ് (Facebook/santhoshpandit/)

ഗുവാഹത്തി∙ ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു സാംസണെ വിമര്‍ശിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. സഞ്ജു സാംസൺ തീരെ സ്ഥിരത കാണിക്കുന്നില്ലെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോൾ സഞ്ജുവിന്റെ അവസ്ഥയെന്നും പണ്ഡിറ്റ് പരിഹസിച്ചു.

കിവീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് സഞ്ജു സാംസൺ പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിലും 10, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. മൂന്നാം മത്സരത്തിൽ ഇതിനെല്ലാം താരം മറുപടി നൽകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ആരാധകരെ ഞെട്ടിച്ച് താരം സംപൂജ്യനായി മടങ്ങിയത്. എന്നാൽ പിന്നീട് ബാറ്റെടുത്ത എല്ലാവരും കത്തിക്കയറിയപ്പോൾ ഇന്ത്യ അനായാസം ജയത്തിലെത്തുകയായിരുന്നു. ഇതോടെയാണ് സഞ്ജുവിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂർണരൂപം:പണ്ഡിറ്റിന്റെ ക്രിക്കറ്റ് നിരീക്ഷണം

ആദ്യം അഭിഷേക് ശർമ ജിയുടെ ഷോ ..പിന്നെ SKY ജി show.. ഇടിവെട്ട് കളി.. മൂന്നാം T20 യിലും Newzealand നെ 8 വിക്കറ്റിനു തകർത്ത് ഇന്ത്യ ഏകദിന പരാജയത്തിന് പ്രതികാരം ചെയ്തു T20 പരമ്പര (3-0) സ്വന്തമാക്കി. ..(ഞാനിത് ഇന്ത്യക്ക് ഏകദിന പരമ്പര നഷ്ടപ്പെട്ടപ്പോഴേ മുമ്പേ പ്രവചിച്ചിരുന്നു) ആദ്യം ബാറ്റു ചെയ്തു 153 ൽ ന്യൂസിലാൻഡ് എടുത്തു. 3 വിക്കറ്റ് എടുത്ത പ്ലേയർ ഓഫ് ദി മാച്ച് ബുംറ ji , രവി ബിഷ്ണോയ് ji അടക്കം എല്ലാ ബൗളർമാരും തിളങ്ങി.

മറുപടിയിൽ കേരളത്തിന്റെ സഞ്ജു സാംസൺ ജി ആദ്യ പന്തിൽ (0) തുടക്കം തന്നെ നഷ്ടപ്പെട്ടു. ഇയ്യിടെയായി അഭിഷേക് ജി നൽകുന്ന വെടികെട്ടു തുടക്കമാണ് ഇന്ത്യയുടെ പ്രധാനം ആയിരുന്നത്. അത് വീണ്ടും തുടർന്നു. 20 പന്തിൽ 68 റൺസ്, 5 സിക്സ്, 7 ഫോർ..വെറും 14 പന്തിൽ 50 നേടിയത് ഏറ്റവും മികച്ച രണ്ടാമത്തെ വേഗതയുള്ള ഫിഫ്റ്റി ആണിത് . ഫസ്റ്റ് നമ്മുടെ യുവരാജ് ji യുടെതാണ്..12 പന്തിൽ ..കൂടെ ഇഷാൻ കിഷൻ ജി (13 പന്തിൽ 28 റൺസ്, 2 സിക്സ്, 3 four), കഴിഞ്ഞ കളിയോടെ മാരക ഫോമിൽ എത്തിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് ജി (26 പന്തിൽ 57*, 3 സിക്സ്, 6 four), പിൻബലത്തിൽ 155 റൺസ് മറുപടി വെറും 10 ഓവറിൽ നേടി ഇന്ത്യ ന്യൂസിലാന്റിനെ ശരിക്കും നാണം കെടുത്തി.

ശരിക്കും അവർ കുറച്ചു കൂടി റൺസ് എടുത്തിരുന്നെങ്കിൽ നമ്മുക്ക് കുറച്ചു കൂടി amerind ബാറ്റിംഗ് ആസ്വദിക്കാമായിരുന്നു എന്നൊക്കെ തോന്നും. ശരിക്കും അവർ ഉയർത്തിയ കുഞ്ഞു ലക്ഷ്യത്തെ നമ്മൾ വീണ്ടും കളിയാക്കിയത് പോലെ ആയി കാര്യങ്ങൾ. എന്നാൽ തീരെ സ്ഥിരത കാണിക്കാത്ത സഞ്ജു സാംസൺ ji തുടർച്ചയായി മൂന്നാം കളിയിലും നിരാശപ്പെടുത്തി) എങ്കിലും യുവാക്കളുടെ ടീം പുഷ്പം പോലെ, വെടിക്കെട്ടോടെ T20 പരമ്പര തൂക്കി..

(വാൽ കഷ്ണം..സഞ്ചു ജിക്ക് വേണ്ടി വാദിക്കുന്നവർക്ക് വേണ്ടിയെങ്കിലും അദ്ദേഹം ഒരു 15 പന്തിൽ 25 റൺസ് എങ്കിലും നേടണം. ന്യായീകരിക്കാൻ എന്തെങ്കിലും വേണ്ടേ? ഇതൊരു മാതിരി Express ഹൈവേയിൽ ഫെരാരിക്കും ലംബോർഗിനിക്കും ഇടയിൽ പെട്ട ഒരു സൈക്കിൾ പോലെയാണ് ഇപ്പോഴത്തെ സഞ്ജു ji യുടെ അവസ്ഥ.. അടുത്ത കളിയിൽ ഫോമിൽ എത്തുമെന്ന് കരുതാം..) All the champion squad India All the champion Abhishek Sharma ji, SKY ജി.. Big salute

English Summary:

Santhosh Pandit criticizes Sanju Samson's show successful the T20 bid against New Zealand, highlighting his deficiency of stability. India secured the T20 bid triumph contempt Samson's struggles, acknowledgment to beardown performances from different players.

Read Entire Article