ഫേക് ബോളിങ്, കളിച്ചില്ലെങ്കിലും പഴയ പടക്കുതിര ടീമിലുണ്ടാകും: അദ്ഭുതമെന്ന് മുൻ ഇന്ത്യൻ താരം, സൺറൈസേഴ്സിന് വിമർശനം

1 day ago 2

ഓൺലൈൻ ഡെസ്ക്

Published: November 17, 2026 03:00 PM IST

1 minute Read

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജയ്ദേവ് ഉനദ്ഘട്ട്. Photo by DIBYANGSHU SARKAR / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജയ്ദേവ് ഉനദ്ഘട്ട്. Photo by DIBYANGSHU SARKAR / AFP

മുംബൈ∙ വെറ്ററൻ ഇന്ത്യൻ പേസർ ജയ്ദേവ് ഉനദ്ഘട്ടിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. മോശം ഫോമിൽ തുടരുമ്പോഴും താരം സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ തുടരുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുണ്ടെന്ന് ക്രിസ് ശ്രീകാന്ത് യുട്യൂബ് ചാനലിൽ തുറന്നടിച്ചു. ഹർഷൽ പട്ടേലിനെ ഗുജറാത്ത് ടൈറ്റൻസിനു വിൽക്കാൻ തീരുമാനിച്ചപ്പോഴും ഉനദ്ഘട്ട് ടീമിൽ തുടരുന്നതാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. 2025 ൽ ഹൈദരാബാദിനായി 13 മത്സരങ്ങൾ കളിച്ച ഹർഷൽ 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ 2026 സീസണിൽ അഞ്ച് മത്സരങ്ങളിൽ ഇറങ്ങിയ താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. ഹൈദരാബാദിൽ എട്ടു കോടി രൂപ പ്രതിഫലമുണ്ടായിരുന്ന ഹർഷൽ നാലു കോടിക്കാണ് ഗുജറാത്തിലേക്കു പോകുന്നത്.

What you should work next

പ്രഫുൽ ഹിംഗെ, സാക്കിബ് ഹുസെയ്ൻ എന്നിവർ തകർത്തുകളിച്ചതിനാൽ കഴിഞ്ഞ സീസണിൽ ഉനദ്ഘട്ടിനും പ്ലേയിങ് ഇലവനിൽ അവസരങ്ങൾ കുറഞ്ഞു.‘‘ഉപയോഗിക്കാതിരുന്നിട്ടും ജയ്ദേവ് ഉനദ്ഘട്ടിനെ അവർ തുടരാൻ അനുവദിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. അദ്ദേഹം ഇനി എങ്ങനെ പ്ലേയിങ് ഇലവനിലെത്തുമെന്ന് എനിക്കു മനസ്സിലാകുന്നില്ല. പഴയ പടക്കുതിരയാണെന്നു പറഞ്ഞാണ് അവനെ നിലനിർത്തുന്നത്. ഹർഷൽ പട്ടേൽ ഗുജറാത്തിൽ കളിക്കുമോയെന്നും അറിയില്ല. പക്ഷേ ആര്‍ക്കെങ്കിലും പരുക്കേറ്റാൽ ഇറക്കാനായി ഗുജറാത്ത് അവനെ ബഞ്ചിൽ ഇരുത്തും.’’

‘‘ടി. നടരാജനും ഉനദ്ഘട്ടും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. നടരാജൻ ഐപിഎലിൽ മാത്രമാണു കളിക്കുന്നത്. പക്ഷേ അവിടെയും അദ്ദേഹത്തിന്റെ പ്രകടനം മോശമായിക്കൊണ്ടിരിക്കുകയാണ്. ഐപിഎൽ മാത്രം കളിക്കുകയും മറ്റു മത്സരങ്ങൾ വരുമ്പോൾ ഫിറ്റ്നസ് മെച്ചപ്പെടാനുണ്ടെന്നു പറയുകയും ചെയ്യുന്നത് അത്ര നല്ല കാര്യമല്ല.’’– ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി. താരങ്ങളെ നിലനിർത്തുന്നതിനുള്ള സമയം ഇന്ന് അവസാനിക്കെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ലക്നൗ സൂപ്പർ ജയന്റ്സ് വിടുമെന്നും റിപ്പോർട്ടുകളുണ്ട്. ഷമി രാജസ്ഥാൻ റോയൽസിലേക്കു പോകുമ്പോൾ ഇംഗ്ലിഷ് ഓള്‍റൗണ്ടർ സാം കറൻ ലക്നൗവിൽ ചേരും.

What you should work next

35 വയസ്സുകാരനായ ജയ്ദേവ് ഉനദ്ഘട്ട് ഇന്ത്യയ്ക്കായി നാലു ടെസ്റ്റുകളും എട്ട് ഏകദിനങ്ങളും 12 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ സൗരാഷ്ട്ര ടീമിന്റെ നിലവിലെ ക്യാപ്റ്റനാണ്. കഴിഞ്ഞ ഐപിഎൽ സീസൺ കളിക്കാന്‍ ഒരു കോടി രൂപയാണ് ഉനദ്ഘട്ട് പ്രതിഫലമായി വാങ്ങിയത്. 2024, 2025, 2026 സീസണുകളായി താരം ഹൈദരാബാദിനൊപ്പമുണ്ട്.

English Summary:

Jaydev Unadkat faces crisp disapproval from erstwhile Indian cricketer Kris Srikkanth implicit his continuous beingness successful the Sunrisers Hyderabad squad contempt mediocre form. Srikkanth expressed astonishment astatine the franchise's determination to clasp the seasoned accelerated bowler portion letting spell of impactful players similar Harshal Patel.

Read Entire Article