Published: January 31, 2026 05:08 PM IST
1 minute Read
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കസാഖ്സ്ഥാൻ താരം എലേന റീബകീനയ്ക്കു കിരീടം. ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയെ 4–6, 6–4, 4–6 എന്ന സ്കോറിനാണ് റീബകീന കീഴടക്കിയത്. ആദ്യ സെറ്റ് നേടിയ കസാഖ്സ്ഥാൻ താരം രണ്ടാം സെറ്റ് കൈവിട്ടെങ്കിലും അവസാനസെറ്റിൽ ശക്തമായി തിരിച്ചുവരുകയായിരുന്നു. എലേന റീബകീനയുടെ രണ്ടാം ഗ്രാൻഡ് സ്‌ലാം കിരീടമാണിത്.
2022 ൽ വിമ്പിൾഡനിലും വനിതാ സിംഗിൾസ് ജേതാവായിരുന്നു. 2023 ൽ ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനൽ കളിച്ചിരുന്നെങ്കിലും കലാശപ്പോരിൽ കാലിടറുകയായിരുന്നു. ലോക അഞ്ചാം നമ്പർ താരമായ റീബകീന ലോക ഒന്നാം നമ്പർ താരത്തെയാണ് ഇത്തവണ ഫൈനലിൽ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ ഗെയിം വിജയിച്ച റീബകീന ശക്തമായ തുടക്കമാണു സ്വന്തമാക്കിയത്. ആദ്യ സെറ്റ് റീബകീന 6–4ന് വിജയിച്ചെങ്കിലും സബലേങ്ക വിട്ടുകൊടുത്തില്ല. സബലേങ്ക തിരിച്ചടിച്ചതോടെ 6–4ന് ബെറാലൂസിയൻ താരം ഒപ്പമെത്തി.
മൂന്നാം സെറ്റിന്റെ തുടക്കത്തിൽ 3–0ന് സബലേങ്ക മുന്നിലുണ്ടായിരുന്നെങ്കിലും റീബകീന ശക്തമായി മത്സരത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. റീബകീന ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ കിരീടം ചൂടിയപ്പോൾ, സബലേങ്കയുടേത് തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ്.
English Summary:







English (US) ·